Saturday 26 July 2014

Education and Values


2 comments:

  1. പുരാതനവും ആധുനികവും ആയ കാഴ്ചപ്പാട് ഗുരുവില്‍ നിന്ന് അറിവു നേടുക എന്നതാണ് . പഴയകാലത്ത് ഋഷികുലങ്ങള്‍ ആയിരുന്നു എങ്കില്‍ പിന്നീടവ സ്കൂളുകള്‍ ആയി മാറി . ഇരു പദങ്ങളുടെയും സാമ്യം ശ്രദ്ധിക്കുക . വിദ്യ അഥവാ അറിവു നേടുക എന്നാല്‍ സമഗ്രമായ വ്യക്തിത്വ വികസനം തന്നെയാണ് ലക്ഷ്യമിടുന്നത്. അതിനു പഴയ കാലത്ത് രാജാക്കന്മാര്‍ പോലും ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു എന്നു കാണാം . സമൂഹത്തിലെ വിവിധ തുറകളിലുള്ള മറ്റു കുട്ടികളുടെ കൂടി സമ്പര്‍ക്കം ഉണ്ടാകുന്ന വിധത്തില്‍ ഗുരുഗൃഹത്തില്‍ അയച്ചാണ് തങ്ങളുടെ സന്താനങ്ങളെ രാജാക്കന്മാര്‍ പഠിപ്പിച്ചിരുന്നത് . സമഗ്രമായ വ്യക്തിത്വവികസന ത്തിന്‌ആ ഒരു സമ്പര്‍ക്കം ഉപകരിക്കും എന്ന തിരിച്ചറിവുണ്ടായിരു ന്നതിനാലായിരുന്നു അത്. ഇന്നും സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ പഠിപ്പിക്കാമെന്നിരുന്നിട്ടും ധനികരായ ആളുകള്‍ സ്കൂളുകളി ലേക്ക് കുട്ടികളെ വിടുകയാണ് ചെയ്യുന്നത്. അവിടെ അധ്യാപകരു ടെ ശിക്ഷണത്തില്‍ അവര്‍ക്ക് ജീവിതമൂല്യങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയാല്‍ ആണിത്. അത് വിദ്യാലയങ്ങളില്‍ നിന്ന് ഒരു വലിയ അളവില്‍ ലഭ്യമാകുന്നു എന്ന തിരിച്ചറിവിനാല്‍ ആണ് ഇത്. ജനിത കമായ ഘടകങ്ങള്‍ എന്തൊക്കെ ഒരു കുഞ്ഞില്‍ സ്വാധീനം ചെലുത്തു മെങ്കിലും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ മോശമായ കാര്യങ്ങള്‍ അവനില്‍ നിന്ന് അല്ലെങ്കില്‍ അവളില്‍ നിന്ന്പിഴുതെ റിയപ്പെടുക തന്നെ ചെയ്യും. അതിനാല്‍ വിദ്യാലയങ്ങലൂടെ നല്‍കാവുന്ന പോഷക ഗുണം അല്ല എന്നുള്ള നിരീക്ഷണത്തേക്കാള്‍ കുറെയേറെ അവിടെ സാധിക്കപ്പെടാവുന്നതാണ് എന്ന പോസിറ്റീവ് നിരീക്ഷണം ആണ് എനിക്കുള്ളത്. മാത്രമല്ല മൂല്യബോധം പറഞ്ഞു കൊടുത്തു കൊണ്ട് ഒരുവനില്‍ ഉളവാക്കാവുന്ന ഒന്നല്ല താനും.(താങ്ക ളുടെ പോസ്റ്റിലെ മൂന്നാം ഖണ്‍ഡിക )

    ReplyDelete