Wednesday 28 August 2013

SHOW baa യത്രകള്‍

ഇന്നലെ അഷ്ടമിരോഹിണിയുടെ ശോഭായാത്രകള് കണ്ടു. മുമ്പൊക്കെ അത് കാണുമ്പോ. ഒരു ഭക്തിയും ഭവ്യതയുമൊക്കെ തോന്നിച്ചിരുന്നു. ഇത്തവണ മഹാബോറായിട്ട് തോന്നി. കുട്ടികളുടെ വേഷം മനോഹരമായാല് മാത്രം പോരല്ലൊ. അതില് ഉടുത്തൊരുങ്ങി ഷൈന് ചെയ്യാനായി നടക്കുന്നത് മുതിര്ന്നവരാണല്ലൊ.

ആളുകള് നോക്കുന്നത് അധികവും മുതിര്ന്നവരെയാണ്. അവരുടെ വേഷവും ഭാവവും വിലാസവും. അവര്ക്ക് കണ്ണുകിട്ടാതിരിക്കാനാണോ എന്നു തോന്നും ടാബ്ലോ ആയി ചില വസ്തുക്കളുമായി പോകുന്ന ടെപോ വാനുകള്..  കാളിയമര്ദ്ദനമൊക്കെ മനോഹരമായി നിര്മിച്ച് കൊണ്ടുപോകുന്നത് മുമ്പ് കണ്ടിട്ടുണ്ട്. ഇത്തവണ എല്ലാമൊരു ചടങ്ങായി തോന്നി. കലാരൂപങ്ങള് ചെയ്യുകയാണെങ്കില് അത് വേണ്ടത്ര ഭംഗിയായാലേ ആസ്വദിക്കാനാവൂ. അല്ലാത്ത പക്ഷം ആക്ഷേപം വിലയ്ക്ക് വാങ്ങലാവും. ആമയുടെയും മറ്റും രൂപങ്ങള് കണ്ടപ്പോള് ചിരിവന്നത് ഒരാള്ക്ക് മാത്രമല്ല. അത് കാണികളുടെ പൊതുവായ ഭാവമാണ്. എന്നാലും ദൈവവുമായി ബന്ധപ്പെട്ടതല്ലേ  എന്നോര്ത്ത് ക്ഷമാശീലരായ ആളുകള് സഹിക്കുന്നു എന്ന് മാത്രം.

പ്രധാന വാളന്റിയേഴ്സ് ഒക്കെ മദ്യപിച്ചിട്ടുണ്ട്. വാഹനങ്ങള് തടയാനുള്ള ആവേശവും ആജ്ഞാശക്തിയും ഒക്കെ ഒന്ന് വേറെ തന്നെ. ഇപ്പൊഴല്ലേ ഇതൊക്കെ പറ്റൂ.

ഡി വൈ എഫ് ഐ ക്കാരുടെ പ്രകടനങ്ങളില് അവരും വാഹനങ്ങള് കടത്തിവിടാറില്ല. ഒരിക്കല് ഇവിടുന്ന് പതിനാറു കി.മീ.അകലെ എനിക്കൊരു ശാന്തിക്ക് പോവേണ്ടി വന്നു. കോട്ടയം സിറ്റിയിലൂടെ മള്ളൂശ്ശേരിയിലേയ്ക്ക്. അവിടെ തിരുവാറ്റാ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. വൈന്നേരം അഞ്ചരയ്ക്ക് തുറക്കണം. പുറപ്പെടാന് അല്പം അമാന്തിക്ക്യേം ചെയ്തു. കലക്ട്രേറ്റ് കഴിഞ്ഞപ്പോ.. ഒരു ഒന്നൊന്നര കിലോ മീറ്റര് നീളമുള്ള പ്രകടനമാണ് അതിന്റെ പിന്നാലേ പോയാല് ഏഴുമണി ആയാലും അമ്പലത്തില് ചെല്ലുകയില്ല.

എല്ലാ വണ്ടിയും തടയുന്നതുപോലെ ഞാനും തടയപ്പെട്ടു. ഞാന് ഹെല്മറ്റ് നീക്കിയ ഉടനെ ഡിവൈ എഫ് ഐക്കാരിലൊരാള് തിരിച്ചറിഞ്ഞു. "എനിക്ക് നടതുറക്കാനുള്ളതാണെന്ന്" പറഞ്ഞ ഉടനെ "തിരുമേനിയാ... പോട്ടെ.." എന്ന് പറഞ്ഞ് അവര് കയറ്റി വിട്ടു. വളരെ വളരെ സന്തോഷം അന്ന് തോന്നി. ശാന്തിക്കാരനെന്ന നിലയില് ഉയര്ന്ന ആത്മവിശ്വാസവും. 

ഇന്നലെയാവട്ടെ ഇതേ സെയിം അനുഭവമുണ്ടായി. പത്ത് കി.മീ. അകലെ ഉള്ള ക്ഷേത്രത്തിലേയ്ക്ക് പോകും വഴി മൂന്ന് ശോഭായാത്രകള് തരണം ചെയ്യേണ്ടി വന്നു. മൂന്നിന്റേയും കൂടെ പോലീസുകാരെയും ജീപ്പുമൊക്കെ കാണാമായിരുന്നു. അതിന്റെ ആവശ്യമുണ്ടോ എന്ന് തോന്നി.

അമ്മമാരുടെ സ്റ്റൈലുകള് കാണുമ്പോ.. ഇത് അവരുടെ ശോഭ യാത്ര ആണെന്നേ തോന്നൂ. SHOW baa..!. അതൊക്കെ നിരീക്ഷിക്കാനുള്ള നേരമോ പ്രൊവിഷനോ മനസ്സോ ഇല്ലെന്നത് വേറെ കാര്യം. എങ്കിലും.. പറയാല്ലൊ. മൂന്നാമത്തെ ശോഭായാത്ര കണ്ടത് അമ്പലത്തിന് സമീപം എത്തിയപ്പോഴായിരുന്നു. വളരെ മര്ക്കടമുഷ്ടിക്കാരായ ഭക്തജനങ്ങളാണ് നയിച്ചിരുന്നത് എന്ന് പറയേണ്ടു.

ഞാന് ഹെല്മെറ്റൊക്കെ എടുത്ത് ഇട വഴി കടന്നു പോകാന് പറ്റുമോ എന്ന് ഉറ്റുനോക്കി. ഒരു ഭക്തജനം പറഞ്ഞു. "ഇതിലെ കടത്തിവിടുമെന്ന് വിചാരിക്കണ്ട." വളരെ റഫ് ആയിട്ട്. കടന്ന് പോവുന്നില്ല എന്ന് ഞാനും കരുതി. ഇവര് അമ്പലത്തിലേയ്ക്കാണ് പോവുന്നത്. അവിടെ ഞാന് ചെന്ന് തുറന്നിട്ട് വേണം ഇവര്ക്ക് തൊഴണം എന്നുണ്ടെങ്കില്...

ആ പ്രദേശത്തുള്ള ആരും എന്നെ കടത്തിവിടണമെന്ന് പറഞ്ഞില്ല. നാലഞ്ച് വര്ഷമായി ഞാനേറ്റവും അധികം അടുത്ത് സഹകരിക്കുന്ന ഏകക്ഷേത്രം എന്ന് പറയാം. എങ്കിലും ഞാന് പഴുതുകള് നോക്കിക്കൊണ്ട് തന്നെ പതുക്കെ സെക്കന്റു വിട്ട് സെക്കന്റില് ഉരുണ്ടു.

അവര് ക്ഷേത്രത്തില് ചെല്ലുമ്പോള് നട തുറന്നിട്ടില്ല. അത് ആര്ക്കും അത്ര വലിയ പ്രശ്നവും ആയിരുന്നില്ല. അവര് പുറത്തുകൂടി ചുറ്റി അടുത്ത ക്ഷേത്രത്തിലേയ്ക്ക് പോയി. പലരും ചുറ്റാനും നിന്നില്ല. വഴിയോരത്തെപ്പോലെയുള്ള കാഴ്ച്ചക്കാര് അമ്പലത്തിലില്ലല്ലൊ. അതുകൊണ്ട് അവിടെ കറങ്ങിയിട്ട് എന്തു കാര്യം!

7 comments:

  1. ശോഭ യാത്രയുടെ ശോഭ മാഞ്ഞിരിക്കുന്നു ...ഇന്നലെ ത്രിപ്പുണിതുറയിൽ ഞാനും കണ്ടു ഈപ്പറഞത് ...വെറുതെ കുറെ നേരം ട്രാഫിക്‌ ബ്ലോക്ക്‌ ആയതു മിച്ചം .

    ReplyDelete
  2. ഇതുപോലെ തന്നെ ആഭാസാത്മകം ആയിട്ടുണ്ട് കുംഭകുടഘോഷയാത്രകളും, വെള്ളത്തുള്ളലുകളും ശൂലം കുത്തലുമൊക്കെ. പ്രകടമാവുന്ന ഭാവം ഭക്തിയുടേതല്ല.

    ReplyDelete
  3. വന്നു വന്നു യതാർത്ഥ ഭക്തി DYFI ക്കാര്ക്കെ ഉള്ളൂ എന്നായി.. നന്നായി..

    ReplyDelete
  4. :) ഈ സനാതനന്റെ ഒരു വ്യാഖ്യാനം..അങ്ങനെ ഉദ്ദേശിച്ചു എഴുതിയതല്ല. ഒരു നടന്ന സംഭവം പറഞ്ഞു എന്ന് മാത്രം.

    ReplyDelete
  5. കഴിഞ്ഞ തവണ രാധയുടെ വേഷം കെട്ടി എന്റെ മകളും അവരോടൊപ്പം പോയിരുന്നു. ഇത്തവണ അവള്ക്കും അതിന് താല്പര്യം ഇല്ലായിരുന്നു. ശോഭായാത്ര കാണാന് പോലും കുട്ടികള്ക്ക് താല്പര്യം ഇല്ല എന്നത് ഞാന് തെല്ലൊരു അത്ഭുതത്തോടെ നിരീക്ഷിക്കുന്നു.

    ReplyDelete
  6. വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ള ഒരു പോസ്റ്റ്‌ .......... ശോഭായാത്ര എന്താണെന്ന് പോലും അറിയാതെയാണ് കാര്യങ്ങള്‍ എഴുതുന്നത് ............

    ReplyDelete
    Replies
    1. എടോ ഇതൊന്നും വിമര്ശനമല്ല. വിമര്ശിക്കുകയാണെങ്കില് അതിനു മാത്രമേ നേരം കാണൂ.. വിമര്ശിച്ചിട്ടും കാര്യമില്ല താനും. ഹിന്ദു അവന്റെ ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടേ ഇരിക്കും. പണ്ട് മലയ്ക്ക് മാലയിട്ടാല് മദ്യം തൊടുക ഇല്ലായിരുന്നു. ഇപ്പഴോ... ഒരു അയ്യപ്പന് ശബരി മലയ്ക്ക് പോയി കെട്ടുമായി തിരികെ വരികയാണെന്നു തോന്നുന്നു.. (അതോ പോവുകയോ) റോഡിന് നടുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും വേച്ച് വേച്ച്. ഞാന് യാത്ര ചെയ്തിരുന്ന കെഎസ്ആര്ടിസി ബസ്സ് സഡന് ചവിട്ടി. അയാളെ രക്ഷിക്കാന്. അതിലിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു. ഹും ഇവന് അയ്യപ്പനാ... എന്ന്.

      Delete