Tuesday, 6 November 2012

TL Presentation

ക്ഷേത്രസാഹിത്യം അവതരണം 

പതിറ്റാണ്ടുകളുടെ അന്വേഷണഫലമായി ക്ഷേത്രസാഹിത്യത്തിനു നിശ്ചിതരൂപം  കണ്ടെത്താന്‍  കഴിഞ്ഞു എങ്കിലും  അത് അവതരിപ്പിക്കുന്നതിനു ഇനിയും വേദി കിട്ടിയിട്ടില്ല   അതിനു ഇന്ന ക്ഷേത്രമെ ആകാവൂ എന്നില്ല. ഞാന്‍ ഇപ്പോള്‍ പൂജ ചെയ്യുന്ന ക്ഷേത്രത്തില്‍ അതിനു വേണ്ടത്ര സൗകര്യം ഉള്ളതായി തോന്നുന്നില്ല. ചെറിയ ക്ഷേത്രം ആണ്. 

ക്ഷേത്രങ്ങളില്‍ ശാന്തിക്കാരന്‍ ആധ്യാത്മിക പ്രഭാഷണം നടത്താന്‍ തുടങ്ങിയാല്‍ ആളുകളുടെ വരവ് കുറഞ്ഞാലോ എന്നും ഭരണക്കാര്‍ക്ക് സംശയം ഉണ്ടാവാം.  നുണക്കഥകള്‍ ആയാലും വേണ്ടില്ല കേള്‍ക്കാന്‍ രസം ഉള്ളവ ആവണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ  ഭക്തജനങ്ങളില്‍ അധികവും. 

ആത്മീയജിജ്ഞാസുക്കളുടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ വേണം ആദ്യം അവതരിപ്പിക്കാന്‍. ഒരു സെമിനാര്‍ പോലെ. സംവാദയോഗ്യരായ ഏതാനും വ്യക്തികളെ കൂടി ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കണം. ഇതിനു ഒരു ആലോചനായോഗം കൂടി പദ്ധതി അന്തിമ രൂപം കണ്ടു  പാസ്സാക്കണം. 

ഇതിലേക്ക് താല്പര്യം ഉള്ളവരെ കണ്ടെത്തുന്നതിനും കൂടിയാലോചിക്കുന്നതിനും ഇനിയും കാലതാമസം നേരിടാന്‍ ഇടയുണ്ട്. ഇന്റര്‍നെറ്റ് വഴിയും സംവാദങ്ങള്‍ നടത്താവുന്നതാണ്. വിഷയത്തില്‍ താല്പര്യം ഉള്ളവര്‍ക്ക് നെറ്റ് സൗകര്യം അഥവാ പരിജ്ഞാനം ഉണ്ടാവില്ല. അതുള്ളവര്‍ക്ക് താല്‍പര്യവും ഉണ്ടാവണം എന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു ക്ഷേത്രസാഹിത്യ അവതരണപദ്ധതി നടപ്പാക്കുന്നതിന് ശാന്തിവിചാരം അനുഭാവികളുടെ അഭിപ്രായം നിര്‍ദേശം ആരായുന്നു. സാങ്കേതിക സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാം ഇന്റര്‍നെറ്റിലൂടെ മാത്രം ആയാല്‍ പോരല്ലോ.

ഇതിലേക്ക് പ്രായോഗിക നിര്‍ദേശം നല്‍കി സഹകരിക്കാന്‍ വിവിധ ക്ഷേത്രഭരണ സമിതികള്‍, തന്ത്രിമാര്‍, ശാന്തിക്കാര്‍, ഭക്തജനങ്ങള്‍ ഊരാന്മാക്കാര്‍ തുടങ്ങിയവരെ ആഹ്വാനം ചെയ്യുന്നു.  

No comments:

Post a Comment