Thursday, 8 November 2012

Holiday

                                                                                         എന്നു തോന്നിപ്പോകുന്നു. ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു. 

സുഹൃത്തുക്കളെ
 

ഞാനിപ്പോള്‍ ഒരു ചെറിയ ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ ജോലി ഏറ്റിരിക്കുകയാണ്.  പറ്റുമെങ്കില്‍ ഒരുമാസം എങ്കിലും നില്‍ക്കണം എന്ന് വിചാരിച്ചു. ഇന്ന് ഒരു വേളിക്കു പോകാന്‍ ആയി ക്ഷേത്രം വിട്ടു. ഹോ എന്തൊരു സുഖം....
ഇപ്പോള്‍ തോന്നുന്നു വേളിക്കു പോയില്ലെങ്കിലും വേണ്ടില്ല, ഭരണക്കാരുടെ കെണിയില്‍ വീഴാതെ എങ്ങനെ എങ്കിലും രക്ഷ പെടാന്‍ ഉള്ള വഴി നോക്കുകയാണ് വേണ്ടത് എന്ന്. കാരണം ക്ഷേത്രസംസ്കാരം ഇല്ലാത്ത ഭരണക്കാരുടെയും ജീവനക്കാരുടെയും ആധികാരികം ആയ ഇടപെടലുകള്‍ അത്രമേല്‍  അസഹ്യമാണ്. systematic pressure. ഉള്ള പുച്ഛം മറച്ചു വച്ച് കൊണ്ടും ഇല്ലാത്ത ആദരവ് നടിച്ചു കൊണ്ടുമുള്ള അധികാരികളുടെ സ്നേഹപ്രകടനം എന്തൊരു  harassment !  കെണിയിലേക്കു വഴുതി വീഴാന്‍ നല്ല വാസനയുള്ള സോപ്പ് വേണ്ടേ?

ഒരു ദിക്കില്‍ ഒരിക്കല്‍ ഇതുപോലെ ഒന്ന് അസഹ്യം ആയപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു. അപ്പോള്‍ അതായി കുറ്റം. തിരുമേനിമാര്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ല അത്രേ! ദേവസ്വം ബോര്‍ഡില്‍ തന്ത്രിമാരോട് വരെ  മേലധികാരികള്‍ ഇംഗ്ലീഷ് പ്രയോഗിക്കുന്നു. നാട്ടുകാര്‍ക്ക് എന്തും ആവാം. എല്ലാ തോന്നിവാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവന്‍ "നല്ല തിരുമേനി". തടസ്സം പറയുന്നവന്‍ മഹാ അധിക പ്രസംഗി !

എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നണേ എന്ന് പ്രാര്‍ഥിച്ചതായി ഒരു ഭക്ത വെളിപ്പെടുത്തി. അവരുടെ ഇഷ്ടം ആണ് അതിന്റെ പ്രമാണം.  അങ്ങനെ ഇഷ്ടം വരുമ്പോള്‍ "നില്‍ക്കാന്‍ തോന്നണേ" എന്നു പ്രാര്‍ഥിക്കുന്നവര്‍  വിരോധം വരുമ്പോള്‍ "ഇയാള്‍ക്ക് ഇവിടം വിട്ടു പോകാന്‍ തോന്നണേ" എന്നും പ്രാര്‍ഥിക്കും! അച്ഛനെ സഹായിക്കാനും മറ്റും വരുന്ന വിദ്യാര്‍ഥികള്‍ ആയ ഉണ്ണികളുടെ ജീവിതം തുലക്കാന്‍ ഇത്തരം പ്രാര്‍ത്ഥനക്കാര്‍ ധാരാളം മതി!

ഇന്നലെ ഒരു വ്യക്തി പറഞ്ഞു. "ഈ ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ എത്തിയത് ഈ നാട്ടിലെ എല്ലാ ആളുകളുടെയും സഹായം കൊണ്ടാണ്."  അതിന്റെ അര്‍ഥം: നാട്ടിലെ എല്ലാവര്ക്കും ശാന്തിക്കാരന്റെ തലയില്‍ കയറി നിരങ്ങാന്‍ ഉള്ള അവകാശം ഉണ്ടെന്ന് അല്ലെ! 

ദൈവനാമത്തില്‍ അര്‍പ്പിച്ച ദ്രവ്യത്തിന്റെ മേല്‍ അവകാശം പറയുന്ന നാട്ടുകാര്‍ക്ക് പറ്റിയതു  ന്യൂ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ. അത്തരത്തില്‍ ഒരു മാന്യന്‍ അവിടെ മുന്‍പ് വന്നിരുന്നു. അന്യനാട്ടുകാരന്‍. അയാളുടെ പ്രവൃത്തികള്‍ കണ്ടിട്ട്  ബ്രാഹ്മണന്‍ തന്നെയോ എന്ന സംശയം പലര്‍ക്കും ഉണ്ടായി. ആരോ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു, (മറ്റെന്തോ ആവശ്യം പറഞ്ഞ്). അതോടെ അയാള്‍ സ്ഥലം വിട്ടു.


3 comments:

  1. അപ്രിയസത്യങ്ങളോ? സത്യങ്ങള്‍ അപ്രിയം ആയിട്ടുള്ളത് ചില മനുഷ്യര്‍ക്ക്‌ മാത്രം ആണ്. ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടത് സത്യം ആണ്. "സത്യമെന്നത് ബ്രഹ്മമതു തന്നെ സത്യമെന്ന് കരുതുന്നു സത്തുക്കള്‍" (ജ്ഞാനപ്പാന)

    സത്യദ്വേഷികള്‍ ബ്രഹ്മദ്വേഷികള്‍ ആണ്. അവരുടെ ഹിന്ദുത്വവാദം എങ്ങനെ നിലനില്‍ക്കും?

    ReplyDelete
  2. അവധി കിട്ടുന്നതില്‍ താന്കള്‍ പറഞ്ഞ കാര്യം എനിക്ക് മനസ്സിലാകും . അതുപോലെ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളോടും യോജിപ്പ് തന്നെയാണ്.

    പക്ഷെ , താന്കള്‍ കുറെ സംഘടനകളുടെ ലക്‌ഷ്യം 'ബ്രാഹ്മണ്യ സംഹാരം' ആണെന്ന് പറയുന്നു. എന്താറിഞ്ഞിട്ടാണ് ആ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. ആദര്‍ശത്തില്‍ എന്തായാലും ആ സംഘടനകല്‍ക്കൊന്നും തന്നെ അങ്ങനെ ഒരു ലക്‌ഷ്യം ഉള്ളതായി എനിക്കറിവില്ല. പിന്നെ വരുന്നത് സംഘടനകളിലൂടെ ആ ആദര്‍ശം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതാണ്.അത് തികച്ചും പ്രാദേശികമായി അത്തരം സംഘടനകളില്‍ എത്തരക്കരാണ് എത്തിപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും .

    സാംസ്കാരിക പൈതൃകത്തിന്റെ മഹത്വം ഇടയ്ക്കിടയ്ക്ക് ബ്ലോഗു എഴുതിയും മറ്റും ഉദ്ഘോഷിക്കുന്ന ഒരാള്‍ ആണല്ലോ അങ്ങ് . അങ്ങയെ പോലുള്ളവര്‍ എല്ലാം സാംസ്കാരിക പൈതൃക ജീര്‍ന്നോ ദ്ധാരണത്തിനു തക്ക ലക്ഷ്യങ്ങള്‍ ഉള്ള സംഘടനകളില്‍ നിന്ന് മാറി നിന്ന് കളി കാണുകയാണോ വേണ്ടത് ?താങ്കളുടേത് പോലെ ഉള്ള ആശയക്കാര്‍ കൂട്ടത്തോടെ മാറി നില്‍ക്കുകയും ,'കുറ്റം പറയല്‍' ശീലമാക്കുകയും ചെയ്‌താല്‍ , ആ ഒഴിവിലേക്ക് മറ്റു ആശയക്കാര്‍ , ചിലപ്പോള്‍ ശത്രുത ഉള്ളവര്‍ തന്നെ എത്ത്തിപ്പെട്ടെക്കാം ((ഇപ്പോള്‍ അങ്ങനെ നടക്കുന്നുന്ടെന്നോ, ഇല്ലെന്നോ ഒന്നും ഞാന്‍ പറയുന്നില്ല, പ്രാദേശികമായി ഒരു വിഭാഗം ,ഒരു ആശയക്കാര്‍ കൂട്ടത്തോടെ ബഹിഷ്കരിച്ചാല്‍ , ആ ഒഴിവിലേക്ക് മറ്റു ആശയക്കാര്‍ കയറിപ്പറ്റും എന്ന് പറയാന്‍ വേണ്ടി പറഞ്ഞതാണ്.))മാത്രമല്ല , ആ കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ പുകഞ്ഞു പുറത്ത് ചാടെണ്ടിയും വരും. അങ്ങനെ ഗുണമായി ഭവിക്കുന്ന ഒരു സംഗതി സര്‍വ്വത്ര ദോഷമായി വരും. അവനവന്റെ ബുദ്ധിമോശം കൊണ്ടുതന്നെ.

    ശാന്തിക്കാരുടെ സംഘടനകള്‍ക്ക് എല്ലാം ശാന്തിക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടോ ? തൊഴിലാളി സംഘടനകള്‍ക്ക് എല്ലാ തൊഴിലാളി പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടോ ? രാഷ്ട്രീയ സംഘടനകള്‍ക്ക് രാഷ്ട്രത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടോ ? അതെല്ലാം താന്കള്‍ പറയുന്നത് പോലെ 'ബ്രാഹ്മണ സംഹാരം' ലക്ഷ്യമാക്കിയതിനാല്‍ (?!!) ആണോ അവക്ക് നടക്കാതെ പോയത് ?

    അവനവന് എന്തെന്കിലുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍/,/വിഷമങ്ങള്‍ വന്നാല്‍ അതുമായി ബന്ധപ്പെട്ടു ഉള്ളവരെ എല്ലാം കാര്യമറിഞ്ഞും അറിയാതെയും കുറ്റങ്ങള്‍ പറയുക എന്ന ശീലം എത്രമാത്രം ശരിയാണ് ? ഉദാഹരണത്തിന് ക്ഷേത്രവുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടനെ അതുമായി ബന്ധപ്പെടുന്ന ബാക്കിയുള്ളവര്‍ , അതായതു സര്‍ക്കാര്‍ , ഭക്തജനങ്ങള്‍ , മറ്റു ജീവനക്കാര്‍ , സാമുദായ,ഹൈന്ദവ സംഘടനകള്‍ എന്നിവരോട് എല്ലാം ദേഷ്യം വെക്കുക, അവെര്‍ക്കെല്ലാമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു ബ്ലോഗും മറ്റും എഴുതുക എന്ന രീതി ഉണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ ) അത് അത്ര നല്ല ശീലമല്ല എന്നാണ് ഒരു വായനക്കാരന്‍ എന്ന രീതിയില്‍ എനിക്ക് പറയാന്‍ ഉള്ളത്.

    ReplyDelete
  3. പ്രശ്നം എന്റെ ദേഷ്യമോ വിഷമമോ അല്ല. പ്രസ്തുത സംഘടനകളുടെ വര്‍ഗഹത്യാപരം ആയ നയങ്ങള്‍ ആണ്. കടലാസ്സില്‍ എഴുതി വച്ചിരിക്കുന്ന നിയമങ്ങള്‍ വേറെ ആകാം. നടപ്പാക്കുന്നത് വേറെയും. പ്രവൃത്തി വശം വച്ച് വേണം സംഘടനകളെ വിലയിരുത്താന്‍. പ്രവര്‍ത്തനത്തില്‍ വൈകല്യം ഉണ്ടായാല്‍ അതിനു ഉത്തരവാദി സംഘടനകള്‍തന്നെ. പതിനായിരത്തിലധികം വര്ഷം പഴക്കവും പാരമ്പര്യവും ഉള്ള ജാതീയതയെ നശിപ്പിക്കല്‍ എന്നതാണല്ലോ ഇപ്പോഴത്തെ മഹാകാര്യം. ഹിന്ദു സംഘടനകളും അത് വാദിക്കുന്നു. ഇത് ശരിയായ രോഗനിര്‍ണയം തന്നെയോ? ഏതോ മുരിവൈദ്യന്റെ തെറ്റായ കണ്ടുപിടിത്തം misdiagnosis അല്ലെ? സ്വന്തം ജാതീയതയെ പരമശിവന് വരെ ചാര്‍ത്തി കൊടുത്ത ശ്രീ നാരായണ ഗുരുവിനു മറ്റുള്ളവരുടെ ജാതീയതയെ നശിപ്പിക്കാന്‍ ധാര്‍മികം ആയ അധികാരം ഉണ്ടോ? അത് ധിക്കാരം അല്ലെ? അന്നത്തെ കാലത്തിനു ധിക്കാരികളും ചട്ടംപികളും ആയ സന്യാസിമാര്‍ ആവശ്യം ആയിരുന്നിരിക്കാം. മതപരിവര്‍ത്തനത്തിന്റെ നാമത്തില്‍ അവയെല്ലാം ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ഇന്നോ? ഇന്ന് അവരുടെ ശിഷ്യന്മാര്‍ വടിയും വാളും ആയി നടന്നിട്ടും മതപരിവര്‍ത്തനം തകൃതി ആയി നടക്കുന്നു.

    ReplyDelete