Sunday, 4 November 2012

About Me (Updated)

മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌ വന്നു എന്ന് പറഞ്ഞത് പോലെ ശാന്തിക്കാരന്‍ ആയിരുന്ന ഞാന്‍ പിന്നെയും ശാന്തിക്കാരനായ് വന്നു! 

സാഹചര്യങ്ങളുടെ സമ്മര്‍ദം ആണ് സാധാരണ അധികം പേരെയും ശാന്തിക്കാരനും കഴകക്കാരനും ഒക്കെ ആക്കുന്നത്.  എന്നെയും അങ്ങനെ തന്നെ ആയിരുന്നു മുന്പൊക്കെയും എന്നാല്‍ ഒരു നിവൃത്തി ഉണ്ടായാല്‍ ആ തൊഴിലില്‍നിന്നും നിവര്‍ത്തിക്കും എന്നതാണ് എന്റെ രീതി. ഒരു സ്ഥിരം തൊഴിലോ ജീവിത മാര്‍ഗമോ ആക്കുന്നതിനോട് യോജിക്കാന്‍ വയ്യ. ആരോഗ്യത്തിനു ഹാനികരം ആയ ക്ഷേത്ര സാഹചര്യങ്ങളെ കുറിച്ച് ധാരാളം ലേഖനങ്ങളും ബ്ലോഗുകളും എഴുതിയിട്ടുണ്ട്. ആ പ്രതിഷേധപ്രകടനം ഓര്‍ത്താല്‍ ഇനി പത്ത് ജന്മത്തെക്ക് ഈ പണിക്കു പോവില്ല എന്ന് തോന്നും. അത് കൂടാതെ കഴിയണേ എന്നേ വിചാരിക്കാറള്ളൂ.  എന്നാല്‍ ഇപ്പോള്‍ അത്ഭുതം സംഭവിച്ചിരിക്കുന്നു. 

നവംബര്‍ ഒന്ന് മുതല്‍ ഞാന്‍ വെള്ളൂര്‍ (കോട്ടയം) പൊന്നരികുളം വനദുര്‍ഗ്ഗാക്ഷേത്രത്തിലെ ശാന്തി ചുമതല ഏറ്റു നടത്തിവരുന്നു. 

ഇതൊരു ദൈവികം ആയ നിയോഗം അല്ല എന്ന് കരുതാന്‍ എനിക്ക് ആവില്ല. കാരണം ശാന്തിവിചാരവും അനുബന്ധ ബ്ലോഗുകളും വഴി എന്റെ വിചാരങ്ങള്‍ എങ്ങോട്ട് എന്ന് തെല്ലൊരു ആശങ്കയോടെ ഉറ്റുനോക്കി വരുന്ന സുഹൃത്തുക്കള്‍ക്കും നിരീക്ഷകര്‍ക്കും അത് കൂടുതല്‍ വ്യക്തമാവുന്നുണ്ടാവും.  സ്വാതന്ത്ര്യം ഇല്ലായ്മ ആണ് എന്നെ വിമുഖനാക്കിയിരുന്ന മുഖ്യഘടകം. ഒരു ചിന്തകന്‍ സ്വതന്ത്രന്‍ ആയിരിക്കണം. അടിമക്ക് നല്ല എഴുത്ത്കാരന്‍ ആവാന്‍ കഴിയില്ല. എഴുത്തിന്റെ വഴിയെ പോകാവുന്നിടത്തോളം പോകണം. അതായിരുന്നു മുഖ്യ ലക്‌ഷ്യം.

ശാന്തിവിചാരം ബ്ലോഗിലൂടെ എഴുത്തും പ്രസിദ്ധീകരണവും ദൈനംദിന പ്രക്രിയ ആയി. ഒരു വര്ഷം കൊണ്ട് അതൊരു സ്ഥാനത്ത്  എത്തി എന്ന് പറയാം. ആ ഉയര്‍ന്ന ബിന്ദുവില്‍ നിന്ന് നോക്കിയപ്പോള്‍ ആണ് ഞാന്‍ എഴുതുന്നത്‌ ക്ഷേത്രസാഹിത്യം എന്ന വിഭാഗത്തില്‍ പെടുത്താം എന്നും  ആയതു ക്ഷേത്രങ്ങളിലൂടെ അവതരിപ്പിക്കണം എന്നും തോന്നിയത്.  ഉടനെ ആയിരുന്നു ദേവീക്ഷേത്രത്തില്‍നിന്നും വിളി വന്നത്.

ക്ഷേത്രഭരണസമിതി അംഗങ്ങളും ആ നാട്ടിലെ ഭക്തജനങ്ങളും എന്റെ ലക്ഷ്യങ്ങളോട് നൂറു ശതമാനവും സഹകരിക്കുന്നവര്‍ ആണ്. ഇത്രയും സഹകരണം ഉള്ളവരെ മറ്റൊരു ക്ഷേത്രത്തിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം ക്ഷേത്രങ്ങളും ആയി അടുത്ത് ബന്ധപ്പെട്ടു സഹകരിച്ചിട്ടുണ്ട്. അധികവും ഒരു മുട്ടുശാന്തി പ്രൊഫഷനല്‍ ആയി. പറയാന്‍ ഒരു ഗമ ഇല്ല എന്നേയുള്ളൂ. ധാരാളം കാശ് കിട്ടാറുണ്ട്. അതിലുപരിയാണ്  പരോപകാരം ചെയ്യാന്‍ സാധിച്ചു എന്ന സംതൃപ്തി.  ഈശ്വരാനുഗ്രഹവും. അധികം കാശുണ്ടാക്കണം എന്ന ചിന്ത ഉണ്ടായില്ല എന്നതാണ്  ഈ തൊഴിലില്‍ എനിക്ക് നേരിട്ട  ഒരു വലിയ കുഴപ്പം.  അതുകൊണ്ട് കിട്ടിയത്  തീര്‍ന്നാലേ അടുത്ത ക്ഷേത്രത്തില്‍ പോകുമായിരുന്നുള്ളൂ! 


ഇന്ന് ഞാന്‍ എഴുതിയ "ക്ഷേത്രസാഹിത്യം" എന്ന  database ന്റെ പിന്‍ബലം ഉള്ളത് കൊണ്ട് ക്ഷേത്രത്തില്‍ നേരിടുന്ന ഏതു  സാഹചര്യത്തെയും നേരിട്ടുകളയാം എന്ന  ശുഭവിശ്വാസം ഉണ്ട്. ഇതിനു വായനക്കാരുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും  അനുകൂലവും പ്രതികൂലവും ആയ കമന്റുകള്‍ സഹായകം ആയിട്ടുണ്ട്‌. എല്ലാ കമന്റ് എഴുത്ത്കാരെയും നന്ദിയോട് കൂടി സ്മരിക്കുന്നു. അവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു. 

ജീവിതമാര്‍ഗം ആയ തൊഴിലിനെക്കാള്‍  ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത് എന്റെ പഠനവിഷയങ്ങള്‍ക്ക് ആണ്. അറിവിന്‌ വേണ്ടിയുള്ള സ്വയം പഠനം. ഇങ്ങനെ തൊഴിലുപേക്ഷിച്ചുള്ള  പഠനഭ്രാന്ത്‌ മറ്റാര്‍ക്കും ഉള്ളതായി  കേട്ടിട്ടില്ല.  അത് എന്റെ കുഴപ്പം ആണോ? 

------------------------------------------------------------------------------------------------------------
UPDATING THIS PAGE After a week of experience.

Temple Literature could not find opportunity in presenting through a temple as proper. Unfortunately I got out of the above said temple in a week of devotional service. 
No real temple is interested to suffer a blogger or writer as the priest. 

Thus came the systematic assumption or concept of "The Temple of Letters" since 1992. It could be realized a few years later. 

Therefore, I find myself as the priest of the so called "Temple of Letters".

1 comment:

  1. Yes ,Therefore, I find myself as the priest of the so called "Temple of Letters".

    ReplyDelete