ശാന്തിവിചാരം ഉപസംഹാരത്തിലേക്ക്
നല്ല രീതിയില്‍ ആരംഭിച്ചു നല്ല രീതിയില്‍ നടത്തിയ ഒരു സംരംഭം അവസാനിപ്പിക്കുന്നതും നല്ല രീതിയില്‍ തന്നെ ആവണം എന്നുണ്ട്. ശാന്തിവിചാരം എന്ന ഈ ബ്ലോഗ് ഉപസഹരിക്കാനുള്ള ഭാവത്തില്‍ ആണ് ഞാന്‍.
ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് എന്റെ തൊഴില്‍ രംഗത്തെ പരിചയം ആണ്. മുഖ്യമായും ക്ഷേത്ര അനുഭവങ്ങള്‍. എന്നാല്‍ അവ ഒന്നും ഇതില്‍ എഴുതിയില്ല എന്നത് വേറെ കാര്യം.
ശാന്തിക്കാരുടെ വാക്കുകളെ കേള്‍ക്കുന്നത് നമ്മുടെ ഭക്തജനങ്ങള്‍ക്ക് കുറച്ചില്‍ ആയിരിക്കുന്നു. ഭക്തിയിലും വിശ്വാസത്തിലും സത്യധര്‍മാദികളിലും ഉറച്ചതല്ല, ജാതിവിദ്വേഷത്തില്‍ ഉറച്ചത് ആണ് ആധുനിക ഹിന്ദുക്കളുടെ പ്രബുദ്ധത. നമ്പൂതിരിമാര്‍ മിണ്ടിപ്പോകരുത് എന്ന ഓര്‍ഡര്‍ പലപ്പോഴും തുറിച്ചു നോട്ടങ്ങളില്‍ ഒതുങ്ങുന്നു എങ്കിലും എങ്കിലും അത് അലിഖിത നിയമം പോലെ കാതില്‍ മുഴങ്ങുന്നു.
ക്ഷേത്രങ്ങള്‍ എന്നെന്നും എനിക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. ചിന്തിക്കാനും എഴുതാനും. എന്നാല്‍ ക്ഷേത്രങ്ങളും ആയുള്ള ബന്ധം ഇല്ലാതെ ആയതോടെ - ഞാന്‍ ശാന്തിക്കാരന്‍ അല്ലാതെ ആയതോടെ- ശാന്തിവിചാരവും കുറഞ്ഞു തുടങ്ങി.
ബ്ലോഗെഴുത്തും ഇന്റര്‍നെറ്റ് ഉപയോഗവും ശാന്തിക്കാരന് അയോഗ്യത ആവും എന്ന് ഞാന്‍ കരുതിയിരുന്നില്ല. അര മണിക്കൂറിനുള്ളില്‍ കര്‍മംകൊണ്ട് ബ്രാഹ്മണ്യം നേടുന്നവര്‍ ഉള്ളപ്പോള്‍ ജന്മബ്രാഹ്മണര്‍ ക്ഷേത്രങ്ങളില്‍ അധികപ്പറ്റ് ആകുന്നു. പ്രസാദം കൊടുക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ തടപ്പള്ളിയിലേക്ക് നോക്കി കണ്ണ് മിഴിക്കുന്ന ഭക്തജനങ്ങള്‍ . അവരെ നേരിടാന്‍ പുതിയ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ വേണം.
പ്രസ്താവനകള്‍ ഇറക്കുന്നതിനാല്‍ സഭാപ്രസിഡന്റിനു പോലും ധാരാളം ശത്രുക്കള്‍ ഉണ്ടത്രേ! തന്ത്രിമാര്‍ ആയാല്‍ മിണ്ടാതെ ഇരിക്കണ്ടേ? ധര്‍ണ നടത്താന്‍ പാടുണ്ടോ? പ്രതിഷേധിക്കാന്‍ അവകാശമുണ്ടോ? എല്ലാം ക്ഷമിക്കാന്‍ ബാധ്യസ്ഥര്‍ അല്ലെ?
ഇപ്പോള്‍ ശുംഭന്മാരും നിശുംഭന്മാരും കൂടി ഒന്നായപ്പോള്‍ നമ്പൂരി, വാരിയര്‍ തുടങ്ങിയ ചെറുകിട ജാതിക്കൂട്ടങ്ങള്‍ക്ക് ഭീഷണി അതിശക്തവും അസഹ്യവും ആയിരിക്കുന്നു. ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ എന്താണ് മാര്‍ഗം? എന്നിലെ ശാന്തിക്കാരനും അത്രയേ ചെയ്യുന്നുള്ളൂ.
ഇങ്ങനെ ഒരു ആത്മാഹുതിയുടെ ആവശ്യകത, അനിവാര്യത വിചാരശീലം ഉള്ള ഏതൊരു ആളിനും ബോധ്യപ്പെട്ടു എന്ന് കരുതുന്നു.
ഇതുവരെ സഹകരിച്ചു സഹിച്ച എല്ലാവര്ക്കും നന്ദി. ശാന്തിവിചാരം ബ്ലോഗ് ഇവിടെ അവസാനിക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് ദുരന്തം ആണോ എന്ന് വായനക്കാര്‍ക്ക് പരിശോധിക്കാം. വിലയിരുത്താം വിധിക്കാം. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. പുതിയ നിലപാട് സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ അതും ബോധ്യപ്പെടുത്താം.

Kudos for all your efforts in bringing the dilemmas faced by "us", the people who serve god. Shantivicharam surely spoke about many issues which the society was ignoring. When one blog concludes there is always another one on its way. Good wishes.
ReplyDeleteThank u Deepa Damodaran. I hav not seen this at time. Now on the way revising..
ReplyDelete