Friday, 14 September 2012

So called Brahmin

ചോദ്യം ഉത്തരം.

അല്‍പ സമയം മുന്‍പ് എന്റെ സുഹൃത്ത് ആയ ശ്രീ വിനേഷ് നമ്പൂതിരി ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ ഒരു യൂ ടൂബ് പ്രസംഗം (ബ്രാഹ്മണരോട്) http://www.youtube.com/watch?v=Ocqae_p3rGU&feature=share കേട്ടിട്ട് അഭിപ്രായം ആവശ്യപ്പെട്ടു. ഞാനത് കേട്ടു.

നമ്പൂതിരിമാര്‍ അവര്‍ക്ക് അറിയാവുന്ന വൈദികജ്ഞാനം മറ്റുള്ളവര്‍ക്ക് ജാതി ഭേദം ഇല്ലാതെ പകര്‍ന്നു കൊടുക്കണം എന്നാണു അദ്ദേഹം പറയുന്നത്.  

ഒരു തന്ത്രി ഒരു ഈഴവനെ പൂജ പഠിപ്പിച്ചു. അവന്‍ എല്ലാ തന്ത്രിമാരെയും അന്തസ്സായിട്ടു കോടതി കയറ്റി. ഗുരുദക്ഷിണ! അങ്ങനെ ആര്‍ക്കും ശ്രീകോവിലുകളില്‍ കയറാം പൂജ കഴിക്കാം എന്ന അവസ്ഥ ആയി ഇന്ന്. അപ്പോള്‍ പിന്നെ കേരളത്തില്‍ നമ്പൂതിരിമാരുടെ ആവശ്യകത എന്താണ്? അവര്‍ മറ്റു തൊഴിലുകളില്‍ യഥേഷ്ടം വ്യാപരിക്കട്ടെ. 

കോടതിയും ജനങ്ങളെയും  പേടിച്ചു ഇതിരെതിരെ മിണ്ടാന്‍ വയ്യാത്ത അവസ്ഥയിലേക്ക് ബ്രാഹ്മണര്‍ സോറി -സൊ കോള്‍ഡ് ബ്രാഹ്മണര്‍ - ചെന്നെത്തി. ഇനിയും അവര്‍ക്ക് പിഴിയാന്‍ പാകത്തിന് നിന്ന് കൊടുക്കണം എന്നാണോ ഡോക്ടറുടെ ഉപദേശം?

നമ്പൂരി മന്ത്രം പഠിപ്പിച്ച കഥ പോട്ടെ ശ്രീനാരായണഗുരു പഠിപ്പിച്ച പാഠങ്ങള്‍ ഇപ്പോള്‍ ശിഷ്യര്‍ നേര്‍ വിപരീതമായി  തിരുത്തിയല്ലേ പാടുന്നത്? അദ്ദേഹത്തിന് കൊടുത്ത ഗുരുദക്ഷിണ എന്തായിരുന്നു? അതൊന്നും ഡോക്ടര്‍ കാണില്ല.

ഈഴവപ്പേടിയില്‍ നിന്ന് നമ്പൂരിമാരായ ശാന്തിക്കാരെ സംരക്ഷിക്കുന്നത് തങ്ങള്‍ ആണെന്നായിരുന്നു  നായന്മാരുടെ അവകാശവാദം. അതും തട്ടിപ്പാണെന്ന് തെളിഞ്ഞു. തിരുവല്ലാ മുത്തൂര്‍ സംഭവം ഒരു ഉദാഹരണം മാത്രം.

ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ മുന്‍പ് പൂജാരി ആയിരുന്നു എന്ന് കൂടെക്കൂടെ പറയാറുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിന് ആ തൊഴില്‍ ചെയ്യാന്‍ സാധ്യമാണോ? ഈ ഉപദേശവും ആയി അമ്പലത്തില്‍ ചെന്നാല്‍ ഭക്തജനങ്ങള്‍ പഠിപ്പിക്കും പാഠങ്ങള്‍ . അടുത്ത ഡോക്ടറേറ്റിനു ഉള്ള വക.  അവിടെ അവരുടെ വരുതി. അവരുടെ ആജ്ഞ.

ഇതിനു മറുപടി ആയി അദ്ദേഹത്തോട് പറയാനുള്ളത് എട്ടിലെ പശു പുല്ലു തിന്നില്ല. കടലാസിലെ വിദ്യ കൊണ്ട് ബിരുദം വാങ്ങാം. ആള്‍ക്കാരുടെ കയ്യടിയും. പക്ഷെ അനുഭവലോകം വേറെയാണ്. അത് നോക്കി വേണം ഇതുപോലെ ഉള്ള ഉപദേശങ്ങള്‍ സ്വരൂപിക്കാന്‍.
 

2 comments:

  1. ഉപജീവനത്തിനായി ആണ് പല നമ്പൂതിരിമാരും പൂജ നടത്തുന്നത്.പാരമ്പര്യമായി കൈമാറിവന്ന അറിവുകള്‍ പൊതു ജനങ്ങള്‍ക്ക്‌ പങ്കു വെക്കണം എന്ന് പറയുമ്പോള്‍ ആ നമ്പൂതിരിയെ സംരക്ഷിക്കാനുള്ള ചുമതല കൂടെ ശ്രീ ഗോപാലകൃഷ്ണന്‍ ഏറ്റെടുക്കുമോ ? പൂണൂല്‍ ധാരി എന്ന് വിളിച്ചത് തന്നെ ഒരു പരിഹാസമല്ലേ.നമ്പൂതിരിമാരുടെ മാത്രം ആയിരുന്ന വസ്തുവകകള്‍ ഒരു എതിര്‍പ്പും കൂടാതെ സര്‍ക്കാരിന്റെ നിയമത്തിനു അനുസൃതമായി കൈമാറി , കുടുംബം നശിച്ച നമ്പൂതിരിമാര്‍ക്ക് ഒരു സഹായം ആണ് താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

    ReplyDelete
  2. Oh.. Etta... I hav not seen this comment too. Now on the way rivision.. Thank u.

    ReplyDelete