Friday, 10 August 2012

Court Issues


വ്യവഹാരതലത്തില്‍ 

ടിപ്പുവും ബാബറും ഒക്കെ ക്ഷേത്രമുതല്‍ കൊള്ളയടിച്ചവര്‍ ആണ്. ക്രിസ്തുമത വിശ്വാസികളും പ്രചാരകരും ആയ  വെള്ളക്കാരും അതെ. മതത്തിന്റെ മര്‍മ്മം ആയിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെ അവര്‍ ഒരിക്കലും ചോദ്യം ചെയ്തില്ല. പ്രതിക്കൂട്ടില്‍ ആക്കിയില്ല. ഹിന്ദു സംസ്കാരത്തെ ഇപ്പോള്‍ നശിപ്പിക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഈ നാശത്തിന്റെ തോത്  നൂറിരട്ടി ആയി എന്ന് കാണാം.  അന്ധമായ ബ്രാഹ്മണ വിരോധം ആളിക്കത്തിക്കുകയാണ് ഇവിടെ മതത്തിന്റെ പേരില്‍ സന്ന്യാസിമാര്‍പോലും. നമ്പൂതിരിമാര്‍ എങ്ങനെ compromise ചെയ്താലും ഈ ജാതീയവിരോധം പിന്നെയും അവശേഷിക്കും! 

ആകയാല്‍ സത്യ ധര്മങ്ങള്‍ക്കുവേണ്ടി ക്ഷത്രിയഭാവത്തില്‍ ബ്രാഹ്മണന് ധര്‍മയുദ്ധം ചെയ്യേണ്ടിയിരിക്കുന്നു, വാക്കുകളെക്കൊണ്ടു മാത്രം ആയാലും അത് വേണ്ടിയിരിക്കുന്നു, അവതാര പുരുഷനായ പരശുരാമന്‍ യോദ്ധാവ് ആയിരുന്നല്ലോ. പരശുരാമതത്ത്വത്തെ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണര്‍ അടക്കം ഉള്ള ഹിന്ദുക്കള്‍ ബോധപൂര്‍വം ആയ മടി കാണിക്കുന്നു.

ടിപ്പുവിന്റെ ക്ഷേത്ര ആക്രമണങ്ങളെ ന്യായീകരിച്ച ഒരു പ്രശസ്തനായ സന്ന്യാസിയെ ഓര്മ വരുന്നു. "അന്ന് ക്ഷേത്രങ്ങളില്‍ ആരെയും കയറ്റിയിരുന്നില്ല.  അതിനാല്‍ തങ്ങളുടെതാണ് ക്ഷേത്രങ്ങള്‍ എന്ന തോന്നല്‍ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മുതലെടുക്കുകയാണ് അക്രമികള്‍ ചെയ്തത്" എന്ന്. ക്ഷേത്ര പ്രവേശനത്തിന് ശേഷം എത്രയോ ക്ഷേത്രമുതല്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പലതും ഭരണക്കാരുടെ അറിവോടെയും.  നടക്കു നേരെ വന്നു തൊഴാന്‍ പോലും ഇഷ്ടപ്പെടാത്തവര്‍  ദേവസ്വം ഭരണത്തില്‍ ചിലര്‍ അമിതമായ താല്പര്യം കാണിക്കുന്നു. മതത്തെ രക്ഷിക്കാനോ?  അവരെ ഒക്കെ മാന്യന്മാരുടെ പട്ടികയില്‍ ആണ് ഹിന്ദു സമൂഹം കാണുന്നത്.    

ജാതിവിഷയത്തില്‍ ഭൂരിപക്ഷഭയത്താല്‍ വിദഗ്ധ അഭിപ്രായം ആരും തേടുന്നില്ല. ബ്രാഹ്മണരും ക്ഷത്രിയരും അവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി ജാതീയത ഉണ്ടാക്കി എന്ന് ഹിന്ദുക്കളെ പറഞ്ഞു  പഠിപ്പിക്കുന്ന ഹിന്ദു നേതൃത്വം ആണ് ഇപ്പോള്‍ ഉള്ളത്.  ഒറ്റ നോട്ടത്തില്‍ അത് ശരിയായി തോന്നുകയും ചെയ്യും. അങ്ങനെ ആണെങ്കില്‍ ബ്രാഹ്മണരും ക്ഷത്രിയരും പൂര്‍ണം ആയി നശിച്ചാല്‍ ഹിന്ദു രക്ഷ പെടുമോ?

ഒരു നമ്പൂതിരിയും നായരും തമ്മില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതില്‍ നിഷ്പക്ഷമായ ഒരു വിധി ഉണ്ടാകണം എങ്കില്‍ കുറഞ്ഞത്‌ പതിനഞ്ചു വര്ഷം എങ്കിലും പിടിക്കും. പ്രശ്നം എത്ര നിസ്സാരം ആയാലും! ഇതിനു കാരണം മറ്റെല്ലാ വിഭാഗങ്ങളും നായരുടെ ഭാഗത്ത്‌ അനുഭാവത്തോടെ ചേരും എന്നതാണ്.  നായരുടെ സ്ഥാനത് മറ്റു ഏതു ജാതിയോ മതമോ ആവാം.  ജാതീയമായ sympathy  പിടിച്ചുപറ്റാന്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും കഴിയും.  നമ്പൂതിരിയെ എതിര്‍ക്കുക, ഒറ്റപ്പെടുത്തുക എന്ന കാര്യത്തില്‍ ഇവിടെ ഒരു ഹിന്ദു ഐക്യം ഒന്നു വേറെ തന്നെ ഉണ്ട്.   കള്ളക്കേസിലൂടെ   ഇല്ലപ്പറമ്പ് കൈക്കലാക്കിയിട്ടുള്ള എത്രയോ പേരുണ്ട്! അവര്‍ക്കെതിരെ കേസിന് പോയാല്‍ ആജീവനാന്തം കോടതി കയറാം. എന്ന് തന്നെയല്ല, നാട്ടുകാര്‍ മോശക്കാരന്‍ ആയി ചിത്രീകരിക്കുകയും ചെയ്യും. ഒടുവില്‍ കോടതി അനുകൂലമായി വിധിച്ചാലും നാട്ടുകാരുടെ വിരോധം ഡബിളാകും. അടുത്ത കള്ളക്കേസ് ഉടനെ വരും. അതിനാല്‍ എന്ത് വില കൊടുത്തും തുടക്കത്തിലേ  compromise ആവുകയാണ് ബുദ്ധി എന്ന് വന്നിരിക്കുന്നു. പക്ഷെ ആ സ്ഥിതിയ്ക്കും മാറ്റം വരേണ്ടത് ആവശ്യമാണ്‌. 

നമ്പൂതിരിമാര്‍ ഉള്‍പെട്ട കേസുകള്‍ ആയ കാലത്ത് ഒന്നും തീര്‍ക്കാതെ ഇരിക്കാന്‍ വക്കീല്‍ ഗുമസ്തന്മാര്‍ക്ക്വരെ ഉത്സാഹം ഉണ്ട്.  മാന്യം ആയി ഫീസ്‌ കൊടുക്കുന്നതും അവനു വിനയാകും. സാക്ഷി, മധ്യസ്ഥന്‍ തുടങ്ങിയവരും ഇരുഭാഗത്തും നിന്നും കാശ് വാങ്ങാന്‍ മടിക്കില്ല. അങ്ങനെ ചെയ്യുന്ന പോലീസുകാരും വക്കീല്‍മാരുംവരെ  ഉണ്ടെന്നത് ആരും പറയാറില്ല.  രാഷ്ട്രീയക്കാരെ മാത്രമേ ജനം വിമര്‍ശിക്കൂ. ഉദ്യോഗസ്ഥരെ ന്യായീകരിക്കും. നല്ല ഉപഭോക്താക്കളെ കറവപ്പശുക്കള്‍ ആയിട്ടാണ്  പലരും കാണുന്നത്. ഇത്തരം കേസുകളില്‍ സഭക്കോ മറ്റുള്ളവര്‍ക്കോ നമ്പൂതിരിയെ സഹായിക്കാന്‍ ആവില്ല. അവരുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കാം. എന്നാല്‍ എതിര്‍ഭാഗം ചേര്‍ന്ന് ഇത് തന്നെ അവസരം എന്ന് കരുതി രണ്ടു കൊട്ട് കൊടുത്തു ആളാകുന്ന കേമത്തം നൂലിട്ട ചിലര്‍ കാണിക്കുന്നു. ജനപ്രീത്യര്‍ഥം!! സ്ഥാനാര്‍ഥി അല്ലെങ്കിലും ജനപ്രീതി അധികം ആവില്ലല്ലോ. അതല്ലേ വേണ്ടതും!   അവനു കുടിക്കാനുള്ള ചില്ലറ നാട്ടുകാര്‍ കൊടുക്കുമോ എന്തോ!

നാട്ടുകാരേം പേടിക്കണം സ്വന്തക്കാരേം പേടിക്കണം എന്നതാണ് നമ്പൂതിരിയുടെ ഇപ്പോഴത്തെ അവസ്ഥ. എല്ലാ ദിക്കില്‍നിന്നും ഭീഷണി ഉണ്ട് എന്നത് ഓര്‍ത്താല്‍   ആകെപ്പാടെയുള്ള ദുരഭിമാനം വെടി തീരുകയും ചെയ്യും!  ഇത്തരം സ്വജനദ്രോഹങ്ങള്‍ ചെയ്യാതിരിക്കുക എന്ന കാര്യം വേണം എന്ന് വച്ചാല്‍ ആര്‍ക്കും സ്വീകരിക്കാവുന്നത്തെ ഉള്ളൂ. അങ്ങനെ ഒരു ഉറപ്പു കിട്ടുമെങ്കില്‍ മാത്രമേ ബ്രാഹ്മണരുടെ ഇടയില്‍ പരസ്പര ബഹുമാനം വളരൂ. ഐക്യം ഉണ്ടാവൂ. 

No comments:

Post a Comment