Monday, 6 August 2012

Casteism

Thought: Some social reformers have well established that Casteism is the curse of Hinduism. Is this diagnosis true?


Revised edition : 2013 Feb.5

ജാതീയ അപകര്‍ഷതയുള്ളവര്‍ 

ജാതീയതയെ ശപിപ്പൂ.
ജാതീയത ആണ് ശാപമെന്ന് 
മറിച്ചു ഘോഷിപ്പൂ...

മറ്റുള്ളവരുടെ ജാതീയത തങ്ങള്‍ക്കു
ശാപമെന്ന് ധരിപ്പൂ. 
പ്രിയപ്പെട്ട സ്വന്തം ജാതിയെ 
ഉദ്ധരിപ്പാന്‍ !

എന്തിനീ കപടനാടകം ? 
ഇതെത്രനാള്‍?
എന്തിനിതിന്റെ പേരില്‍ 
ഒന്നിനെ പഴിക്കുന്നു?

എത്രനാളു സഹിക്കേണം
കോണ്‍ക്രീറ്റു കപടങ്ങളെ?
ശുദ്ധനിഗ്രഹരൂപത്തെ
ബുദ്ധിമൂട്ടി സ്തുതിക്കണോ?

വീടിനടിത്തറ ശാപമോ?
നാടിനു കാടുകള്‍ ശാപമോ?
മരത്തിനു ചില്ലകള്‍ ശാപമോ 
മതത്തിനു ജാതികള്‍ ശാപമോ?

മേലാളന്മാരെയൊതുക്കാന്‍ 
പോരാളികളെ വാഴ്ത്തണം!
ദൈവമാക്കീടണം ബ്രഹ്മ-
നിന്ദകന്മാരെ ഏവരും !!

വേദവാക്യങ്ങളെക്കാളും 
പ്രധാനപ്പെട്ടതാക്കണം 
വേദവാദികളെക്കൊല്ലും 
പോരുവാക്യങ്ങളെ ജനം!


ജന്മസംസ്കാരമേവര്‍ക്കും 
അമ്മയെപ്പോലെയല്ലയോ?
കര്‍മസംസ്കാരമുണ്ടാക്കാ-
നതിനെ ബലി നല്‍കണോ?

See tht improvised version in 'Hell' സ്വന്തം ജാതി സിന്ദാബാദ് 

No comments:

Post a Comment