Friday 10 August 2012

Nochurji's speech about Santhi.

Some points from NOCHUR JI's Speech.

"Self extroverted is Mind
Mind introverted is self" - Ramana Maharshi.

(ബഹിര്മുഖം ആക്കപ്പെട്ട അഹം ബോധം ആണ് മനസ്സ്.
അന്തര്മുഖം ആക്കപ്പെട്ട മനസ്സ് ആണ് 'ഞാന്‍' എന്ന ബോധം)

"Anything that you take away from self is Maya."
"സ്വത്വബോധത്തില്‍നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുന്നത് മായ"

ശാന്തി എന്ന അനുഭവം ഇല്ലെങ്കില്‍ അറിവ് വ്യര്‍ത്ഥം. നാനാവിധവിചാരങ്ങള്‍ ശാന്തിയെ തടയുന്നു. ഈശ്വര വിചാരത്തിലൂടെ ശാന്തി ലഭിക്കുന്നു. ആകയാല്‍ സകല വിചാരങ്ങളെയും ഈശ്വരവിചാരത്തില്‍ ലയിപ്പിക്കെണ്ടിയിരിക്കുന്നു.
http://audio.sreyas.in/nochur/yogavasishtam/01-Yogavasishtam.mp3

 'അശാന്തിവിചാരം' എന്ന ആക്ഷേപത്തിന് മറുപടി. 
ഈശ്വരനെ മുഖ്യസ്വീകര്‍ത്താവ്  ആയി ഞാന്‍ വിചാരിക്കുന്നു. അതുപോലെ വിചാരിക്കാത്തവര്‍ക്ക് അവരുടെ എല്ലാ വിചാരങ്ങളും അശാന്തികരം ആകും;  ഈ   ശാന്തിവിചാരവും 'അശാന്തിവിചാരം' ആകും! (അങ്ങനെ ഉള്ള ആക്ഷേപം ചിലര്‍ പ്രകടിപ്പിച്ചു കണ്ടു) 

പുരാണങ്ങളില്‍ എല്ലാം യുദ്ധം ഉണ്ട്. ദേവ അസുര യുദ്ധം. ഭഗവദ്‌ ഗീതയും യുദ്ധത്തിനു ഉള്ള ആഹ്വാനം ആണ്. ചില സാഹചര്യങ്ങളില്‍ യുദ്ധത്തിനു ആണ് പ്രസക്തി. തപസ്സിനല്ല. പൂജക്ക് അല്ല. ശത്രുക്കളുടെ വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍ അല്ല പുരാണങ്ങള്‍ പഠിപ്പിക്കുന്നത്‌. ധര്‍മയുദ്ധം ക്ഷത്രിയന് ധര്‍മം ആണ്. ആധുനിക ഹിന്ദുമതത്തില്‍ ബ്രാഹ്മണ ധര്മാത്തെക്കാള്‍ ക്ഷത്രിയധര്‍മം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ ആര്‍ക്കും ക്ഷത്രിയന്‍ ആവണ്ടാ. എന്നാല്‍ എല്ലാരും ധര്‍മം ഇലാത്ത ക്ഷത്രിയന്മാര്‍ ആവുകയാണ്. എല്ലാരും ബ്രാഹ്മണധര്‍മം സ്വീകരിക്കാന്‍ ഉള്ള നെട്ടോട്ടം ആണ്. വേദഭക്തിയോ വേദവിശ്വാസമോ മനുസ്മൃതി വിശ്വാസമോ അല്ല കാരണം. പിടിച്ചടക്കണം എന്ന യുദ്ധവിചാരം. തന്റെ ആധിപത്യം തെളിയിക്കണം.  തനിക്കുകൂടി അര്‍ഹതപ്പെട്ട ആധിപത്യം ജാതീയമായ കാരണങ്ങളാല്‍ ഇത്രനാളും കയ്യടക്കി വെച്ചിരിക്കുന്നവരെ നാല് പറയണം. ഇതാണ് ജ്വരം.

സംഘം ചേര്‍ന്ന് പിടിച്ചാല്‍ അമ്പലം കൈക്കലാക്കാം. എന്നാല്‍ ദൈവത്തെ എങ്ങനെ കൈക്കലാക്കും? ഭരണാധികാരികളുടെ വരുതിയില്‍ നില്‍ക്കുന്ന ആളാണോ ദൈവം?  ആ ഭാഗത്തേക്ക് ചിന്ത കടക്കുന്നില്ല. അധാര്‍മികമായ യുദ്ധവിചാരം ആണ് മനസ്സിന്റെ അടിസ്ഥാനഭാവം. അവര്‍ക്ക് ഈ ശാന്തിവിചാരം 'അശാന്തി വിചാരം' ആകുക സ്വാഭാവികം. 


3 comments:

  1. This comment has been removed by the author.

    ReplyDelete
  2. //ഈശ്വരനെ മുഖ്യസ്വീകര്‍ത്താവ് ആയി ഞാന്‍ വിചാരിക്കുന്നു. അതുപോലെ വിചാരിക്കാത്തവര്‍ക്ക് അവരുടെ എല്ലാ വിചാരങ്ങളും അശാന്തികരം ആകും; ഈ ശാന്തിവിചാരവും 'അശാന്തിവിചാരം' ആകും! (അങ്ങനെ ഉള്ള ആക്ഷേപം ചിലര്‍ പ്രകടിപ്പിച്ചു കണ്ടു) //
    ഈശ്വരനെ മുഖ്യസ്വീകര്‍ത്താവ് ആയി താങ്കള്‍ വിചാരിക്കുന്നുവെങ്കില്‍ ആരിലും ദൈവത്തെ കാണാന്‍ കഴിയണം . ആരെയും ദ്വേഷിക്കില്ല. താങ്കള്‍ക്ക് അതിനു സാധിക്കുന്നില്ല എന്നു പല പോസ്റ്റുകളും തെളിയിക്കുന്നു. താങ്കള്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ സാത്വികമായ ഒന്നല്ല . നല്ല വിമര്‍ശനത്തിന് മുതിരുന്ന ഒരാള്‍ സമ്മ്യക്കായ ഭാഷാ ശൈലി ആണ് ഉപയോഗിക്കുക. ഉദാഹരണം കുട്ടിക്കൃഷ്ണമാരാര്‍ തന്നെ. താങ്കളുടെ ഈ ബ്ലോഗിന് ചിലര്‍ എങ്കിലും ഉചിതമായ പേരു നല്‍കിക്കഴിഞ്ഞു . അതിന്‍റെ മറുപടിയാകട്ടെ വളരെ ദയനീയമായിരിക്കുന്നു .

    ReplyDelete
  3. This comment has been removed by the author.

    ReplyDelete