Saturday 15 December 2012

To The Hindus (3)

പരമ്പരാഗതനമ്പൂതിരിമാരുടെ  സേവനം തേടാന്‍ ആധുനിക ഹിന്ദുക്കള്‍ക്ക് യോഗ്യതയും അവകാശവും നഷ്ടപ്പെട്ടിരിക്കുന്നതായി ഞാന്‍ വിചാരിക്കുന്നു. അവര്‍ പുതിയ കര്‍മബ്രാഹ്മണര്‍ക്ക് കീ ജയ്‌ വിളിക്കുകയും , ജാതീയുടെ പേരില്‍ നമ്പൂതിരിമാരെ സദാ  നിന്ദിക്കുകയും ആണല്ലോ. അതെ സമയം  ചൊളുവില്‍ കാര്യം കാണാന്‍  "നല്ല" നമ്പൂരിയെ തേടുകയും ചെയ്യുന്നു.  

നല്ല നമ്പൂരി എന്ന് വച്ചാല്‍, തന്തക്കു പറഞ്ഞാലും പരിഭവിക്കാതെ ചിരിച്ചു അനുഗ്രഹിക്കുന്നവന്‍,  വണ്ടിക്കാളയുടെ കൂട്ട്  എത്ര അധികം ജോലിയും ലോഡുവലിക്കുന്നവന്‍.  ദക്ഷിണ  ഒരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്തവന്‍ എന്നൊക്കെ ആണ് ആധുനിക ഹൈന്ദവ വിശ്വാസം. എന്തെങ്കിലും പ്രതികരിച്ചാല്‍ അവന്റെ തന്ത തുലുക്കന്‍!.... 

ഇതൊക്കെ ആണ് അലിഖിതം ആയ ഭക്തജന വിശ്വാസങ്ങള്‍.

ഈ കൊലച്ചതി പ്രസ്ഥാനം തകരുന്നതിനു അന്യ മതസ്ഥരാണോ കുറ്റക്കാര്‍?

-------------------------------------------------------------------------

ആയിരത്താണ്ടോളം സുല്‍ത്താന്‍മാരും തുടര്‍ന്ന് രണ്ടര നൂറ്റാണ്ടോളം സായിപ്പുമാരും ഭരിച്ചിട്ടും ബ്രാഹ്മണ സംസ്കാരം തകര്‍ന്നില്ല. എന്നാല്‍ ശൂദ്രര്‍ അധികാരത്തിലേറിയാതോടെ ആണ് നമ്പൂരിമാര്‍ പാത വെടിയാന്‍ പ്രേരിതരായതും ഇന്നത്തെ പോലെ ഷോടശസംസ്കാരം show ദശയില്‍ എത്തിയതും... അഫന്‍മാരെ സംബന്ധത്തിനു പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനിന്നു. മൂത്ത ആള്‍ക്കേ സ്വജാതിയില്‍ നിന്നും വേളി ആകാവൂ എന്ന നിയമം. ജന്മിത്തം പോയതോടെ സംബന്ധം അവര്‍ക്ക് അറപ്പായി. നമ്പൂരിയെ അവഹേളിക്കുന്ന നോവല്‍ വച്ചു ഇവിടെ പല സാധുക്കളും ടോര്ച്ചര്‍ സ്കൂള്‍ പോലുള്ള പൊതു സ്ഥലങ്ങളില്‍ ചെയ്യപ്പെട്ടു. ഉണ്ണികള്‍ക്ക് പേരിനോടൊപ്പം സംസ്കാര സൂചകം (നമ്പൂരി) ചേര്‍ക്കുക എന്നത് അബദ്ധം എന്ന നില വന്നു. 

ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞിട്ടും ക്ഷേത്രങ്ങള്‍ വളരെ നഷ്ടത്തില്‍ തന്നെ ആണ് ഓടിയത്. നിലക്കല്‍ സംഭവം കഴിഞ്ഞ ശേഷം ആണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഹിന്ദു സ്പിരിറ്റ്‌ ദൃശ്യം ആയതു. അമ്പലങ്ങളില്‍ നടക്കുന്നതും ബ്രാഹ്മണചൂഷണം തന്നെ ആണ്. ഇതിന്റെ ഒക്കെ കുറ്റം നമ്പൂരിയുടെ തലയില്‍ മാത്രം സമൂഹം വച്ച് കെട്ടുന്നു. ലോകത്തുള്ള എന്തിന്റെ കുറ്റം വച്ച് കെട്ടിയാലും ചുമക്കാന്‍ റെഡി ആയി കുറെ നമ്പൂരിമാരും മുന്നോട്ടു വരുന്നു. അങ്ങനെ സ്വവര്‍ഗ നിന്ദ ചെയ്താലേ മുന്നോട്ടു വിടൂ !

നമ്പൂതിരി സംസ്കാരത്തെ നശിപ്പിക്കാനുള്ള ശ്രമം തന്ത്രപൂര്‍വ്വം ഏതെങ്കിലും ഹിന്ദു വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടോ എന്ന വിഷയം കൂടുതല്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ വരാം എങ്കിലും, പഠനം പ്രധാനമാണ്.

3 comments:

  1. ആധുന്കികഹിന്ദുത്വം പരമ്പരാഗതമായ ബ്രാഹ്മണ്യത്തിനു എതിരെ കറങ്ങുന്ന സംഹാരചക്രം ആണ്. അത് അതിന്റെ തന്നെ നാശം ആണ് വരുത്തി വയ്ക്കുന്നത്.

    ReplyDelete
  2. ആധുനികഹിന്ദുത്വം പരമ്പരാഗതമായ ബ്രാഹ്മണ്യത്തിനു എതിരെ കറങ്ങുന്ന സംഹാരചക്രം ആണ്. അത് ഖണ്ടിക്കുന്നത് അതിന്റെ തന്നെ തല ആണ് എന്ന് അത് അറിയുന്നില്ല എന്നതാണ് രസം. അന്യമതക്കാര്‍ക്ക് ഈ രസം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും.

    ReplyDelete
  3. ആധുനികഹിന്ദുത്വം പരമ്പരാഗതമായ ബ്രാഹ്മണ്യത്തിനു എതിരെ കറങ്ങുന്ന സംഹാരചക്രം ആണ്. അത് ഖണ്ടിക്കുന്നത് അതിന്റെ തന്നെ തല ആണ് എന്ന് അത് അറിയുന്നില്ല എന്നതാണ് രസം. അന്യമതക്കാര്‍ക്ക് ഈ രസം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. ബ്രാഹ്മണര്‍ക്കും.

    ReplyDelete