വായനക്കാര്‍ക്ക് നന്ദി.
ഇന്നലെ പോസ്റ്റു ചെയ്ത 'ഹിന്ദുക്കളോട്' എന്ന ബ്ലോഗ് ധാരാളം പേര്‍ വായിച്ചതായി കാണുന്നു. ഇന്നലെ തന്നെ 60 ഇന്നിപ്പോള്‍ ഇത് വരെ റീഡിംഗ് 103 കാണിക്കുന്നു. ഗ്രാഫിലെ കുത്തനെയുള്ള കയറ്റം നോക്കൂ. ഇത് അപ്രതീക്ഷിതം ആണ്. എനിക്ക് അത്ഭുതം തോന്നുന്നു. എല്ലാവര്ക്കും നന്ദി ! വിഷയത്തിന്റെ ഗൌരവത്തിനു അനുസൃതം ആണ് അനുവാചകരുടെ എണ്ണം എന്ന് പലപ്പോഴും അനുഭവപ്പെടുന്നു. ഇതെങ്ങനെ സംഭവിക്കുന്നു ! എന്തായാലും എനിക്ക് ഈ നിരീക്ഷണത്തില്‍ സന്തോഷം ഉണ്ട്.
എതിരായ ഒരു കമന്റു പോലും കിട്ടിയില്ല. കുറച്ചെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത് ചില നമ്പൂതിരിമാര്‍ ആണ്. കൂടുതല്‍ ഒറ്റപ്പെടുമെന്ന ആശങ്കയാലാവാം. അതത്ര കാര്യമാക്കുന്നില്ല. ഹിന്ദുക്കളോട് ഉപദേശിക്കാന്‍ മാത്രം ഒരാള്‍ തുനിയാന്‍ പാടുണ്ടോ എന്ന് തോന്നിയിരിക്കാം. ഉപദേശം എന്ന ഭാവന ഇല്ല. വെറും നിര്‍ദേശം മാത്രം. സൂചന മാത്രം not as a nampoothiri but as a writer, as any one of you.
കൂടുതല്‍ കാര്യങ്ങള്‍ വേണം എന്ന് വച്ചാല്‍ ഗഹനമായവ ഇതുപോലെ ഇനിയും എഴുതണം എന്ന് തോന്നുന്നു. നോക്കട്ടെ. ഈ വഴിയില്‍ എത്ര ദൂരം മുന്നോട്ടു പോവാമെന്ന് ! :)
No comments:
Post a Comment