Thursday, 5 July 2012

Haiccup




  • Vasudevan Namboodiri ‎:)
    ഇട്ട കമന്റുകള്‍ കാണുന്നില്ല
    കഷ്ടം കൃഷ്ണകുമാറിന്‍ ജാലം!
    ചുട്ട കമന്റുകളിട്ടാലുടനെ
    തട്ടിക്കളയാനല്ലേയഡ്മിന്‍?

    പുള്ളിക്കാരനു പണിയില്ലെങ്കില്‍
    പള്ളിക്കൂടം തന്നില്‍ പോണം.
    തള്ളിക്കളയാനാവില്ലെങ്കില്‍
    തുള്ളിക്കളിയിഹ ചെയ്തു തുടങ്ങും!!

    Tuesday at 4:39pm · Edited ·  · 2

  • RamanNambisan Kesavath ‎.
    ഇത്ര നല്ല തരംഗിണി കയ്യിലുണ്ടല്ലോ !
    എന്തുകൊണ്ട് ഇടയ്ക്കു പുറത്തിറക്കുന്നില്ല ?

    Tuesday at 2:06pm ·  · 2

  • RamanNambisan Kesavath Deepak Lalaji Lalaji അനുഭവം ഇല്ലെങ്കിലും ഭാവനയില്‍ യഥാതത രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ഗവൈഭവമുളളവര്‍ക്കെ സാധിക്കൂ.അവരാണ് മനീഷികള്‍.
    ബാക്കിപേര്‍ക്ക് അനുഭവമുണ്ടെന്കിലും എല്ലാവരും ഒരേപോലെ ചിത്രീകരണത്തില്‍ വിജയിക്കണമെന്നില്ല.അല്പനെരമെങ്കിലും ചേലക്കരക്ക് വന്നതിനു നന്ദി.


    • RamanNambisan Kesavath വാസുദേവാ കൃഷ്ണകുമാര്‍ വരുന്നതു വരെ 12 വരി തരംഗിണീ
      Tuesday at 8:23pm ·  · 3

    • Vasudevan Namboodiri എട്ടുവരി ആദ്യം എഴുതി ഇതാ എട്ടു കൂടി. അപ്പോള്‍ 16 ആയി.

      ലേഖനമെഴുതി നടക്കുന്നവനൊരു
      ലേഖക്കിട്ടൊരു കുത്തു കൊടുത്തു. ---1
      പെട്ടെന്നവളൊരു ചോദ്യച്ചിഹ്നം
      വിക്ഷേപിച്ചരിവാളു കണക്കെ! ---2

      കുത്തു പെരുത്തതുമാത്രം മിച്ചം.
      വസ്തുതയെന്തെന്നാരറിയുന്നു! ---3
      അല്ഭുതമെന്നു നിനച്ചു കുറിച്ചാള്‍
      അല്ഭുതമായതു നാലാം പാദം. ---4

      Tuesday at 8:41pm ·  · 4

    • RamanNambisan Kesavath like a sickle - best simile
      Tuesday at 8:42pm ·  · 2


    Veebee Krishnakumar അയ്യോ ചത്തതു കീചകനെങ്കില്‍,
    കൊന്നതു ഭീമനതെന്ന കണക്കേ,
    സംശയമരുതേയെന്നുടെ പേരില്‍,
    പാവമിവന്‍ പഴിയെന്തിതു കേള്‍പ്പാന്‍ ?!

    Tuesday at 10:49pm ·  · 2


    Vasudevan Namboodiri ‎:
    തത്തയ്ക്കിട്ടൊരു കുത്തു കൊടുത്താ-
    ലൊത്തിരി കാര്യമവള്‍ ചൊല്ലീടും.
    കുത്തും കോമയുമിട്ടില്ലേലും
    കുത്തും കോളും വയ്ക്കരുതാരും!

    Tuesday at 11:01pm · Edited ·  · 2


    RamanNambisan Kesavath വാസുദേവന്‍ കൂത്ത് പറഞ്ഞു രസിക്കുന്നു.


    Vasudevan Namboodiri RamanNambisan Kesavath ഇത് നല്ല കൂത്ത്.
    കൂത്താടുന്ന ജനത്തിനു മുന്നില്‍
    ഈ പ്പാടുന്ന പുഴുക്കുത്തുകളും !
    ഓര്‍ത്താലെളിയ മഷിക്കുത്തുകളും
    പേര്‍ത്തും വലിയ നിഴല്‍ക്കുത്തുകളാം !

    Wednesday at 6:13am ·  · 2


    • Veebee Krishnakumar ഇവിടെ ആദ്യമായി 100 കമന്റു നേടിയ വ്യക്തിയായ വാസുദേവന് ഹാരാര്‍പണം ചെയ്യാന്‍ ....ഞാന്‍ ........യെ/ നെ ക്ഷണിക്കുന്നു..!
      Wednesday at 8:49pm ·  · 1

    • Padma Thampatty ayyadaaa..njanum koodi polippichitta
      Wednesday at 8:51pm ·  · 2

    • Veebee Krishnakumar പൊലിപ്പിച്ച വ്യക്തിക്കുള്ള പ്രത്യേക സമ്മാനം സ്പോന്‍സര്‍ ചെയ്യുന്നത് ......!
      Wednesday at 8:56pm ·  · 2

    • Deepak Lalaji Lalaji allea eniku onum tharanille ella tharam pottathram comnent chyutu .. .kastham ayi poyi
      Wednesday at 9:10pm via mobile ·  · 2

    • Lekha Devi ഇവിടെ ആരോ ബിരിയാണി , അല്ല അല്ല സമ്മാനം കൊടുക്കുന്നു എന്നു കേട്ടു .............
      Yesterday at 1:04am ·  · 2

    • Vasudevan Namboodiri ‎:
      രണ്ടു കമന്റു ഡിലീറ്റ് കളഞ്ഞാല്‍
      നൂറു കമന്റുകളുണ്ടായീടും!
      നാരായണ ജയ നാരായണ ജയ!
      നാരായണ ജയ നാരായണ ജയ!!

      Yesterday at 6:16am ·  · 2

    • Padma Thampatty നൂറു കമന്റുകളുണ്ടായീടില്‍
      ഹാരാര്‍പ്പണവും ഉണ്ടായീടും !
      നാരായണ ജയ നാരായണ ജയ!
      നാരായണ ജയ നാരായണ ജയ!!

      Yesterday at 6:21am ·  · 1

    • Vasudevan Namboodiri ‎:
      നൂറു കമന്റുകളുണ്ടായാല്‍ പല-
      ഹാരാര്‍പ്പണമതുതന്നെ വേണം!
      ഇഡ്ഡലി ദോശകളൊന്നും പോരാ..
      ലേഖയ്ക്കും 'പിരി'യാണി നിവേദ്യം!!

      Yesterday at 6:28am ·  · 1

    • Padma Thampatty ബിരിയാണി നിവേദ്യം മാത്രം പോരാ
      കുപ്പികള്‍ പലതും വേണം കൂടെ !

      Yesterday at 6:32am ·  · 1

    • Vasudevan Namboodiri ‎:
      കുപ്പിപ്പാലു കുടിച്ചുവളര്‍ന്നാല്‍
      കുപ്പികളനവധി കൂട്ടിനു വേണം !
      പത്മത്തമ്പാട്ടിക്കു കുടിക്കാന്‍
      പട്ടച്ചാരായം മതിയാകാ !!

      Yesterday at 6:42am ·  · 2

    • Vasudevan Namboodiri കുത്ത് ഏറ്റു എന്ന് തോന്നുന്നു. Padma Thampatty is now "OFF" line!
      Yesterday at 7:04am ·  · 1

    • Vasudevan Namboodiri കറിക്കത്തി എടുക്കാന്‍ പോയതാണോ? എപ്പഴാ ചാടി വരുന്നതെന്ന് അറിയില്ല.
      Yesterday at 7:05am ·  · 2

    • Vasudevan Namboodiri ‎:
      വീബീക്കൃഷ്ണ കുമാറേ വായോ
      വേഗം വേണം കാണാനില്ല.

      ഇന്നത്തെക്കളി യവസാനിച്ചു
      പിന്നത്തെക്കളിയെന്നാണാവോ!
      രണ്ടാം ഭാഗം തുള്ളാനിനി ഞാ-
      നുണ്ടായെങ്കില്‍ ! നാരായണ ജയ!

      Yesterday at 8:08am · Edited ·  · 1

    • Padma Thampatty Padma Thampatty Independence Day fireworks kaanaan poyatha..kuthonnum kollilla..
      Yesterday at 8:10am ·  · 2

    • Vasudevan Namboodiri ‎:)
      ഈക്കളി 'കൊണ്ടു' മടുത്തില്ലെന്കില്‍
      തീക്കളി കാണാനെന്തിനു പോണം?

      Yesterday at 8:16am · Edited ·  · 3


    • Veebee Krishnakumar കുത്തുകള്‍,കാകുവുമാശ്ചര്യമതിന്‍
      ചിഹ്നവുമുണ്ടോ,വാക്കുകള്‍ വേണ്ടാ,
      കവിതയെഴുത്തതിനെന്നു തെളിഞ്ഞൂ ;
      കിട്ടും നൂറു കമീന്റുകള്‍ തിട്ടം !

      Yesterday at 8:53am ·  · 2

    • RamanNambisan Kesavath മേലേപ്പറഞ്ഞ ആശയം ഞാന്‍ ആദ്യം ചേര്‍ത്തു.ദ്വിജശാപത്തെ പേടിച്ചു ഒരു മണിക്കൂറില്‍ പിന്‍വലിച്ചു.
      Yesterday at 10:05am · Edited ·  · 1

    • Vasudevan Namboodiri ‎:objection
      കുത്തും ചോദ്യച്ചിഹ്നവുമിട്ടാല്‍
      കിട്ടുകയില്ലൊരു ചുക്കു ലൈക്കും !
      തത്തയിലല്ലാതൊരു ഗ്രൂപ്പിലുമിഹ
      ഇത്ഥം നെടുകയില്ലൊരു കവിയും !!

      Yesterday at 10:45am ·  · 1


    • Padma Thampatty നിങ്ങളെപ്പോലെ സര്‍ഗ്ഗ ശക്തിയുള്ളവരാണ് എന്നെപ്പോലെയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശികള്‍ , തല്ലു വേണ്ട കവിത മതി please !!
      Yesterday at 3:53pm ·  · 1

    • Vasudevan Namboodiri ‎:)
      ആസ്വാദനമേവര്‍ക്കും സുഖമാം.
      സൃഷ്ട്യാത്മകമാക്ഷേപവുമങ്ങനെ.
      തൊട്ടതിനൊക്കെ വിമര്‍ശിച്ചീടും
      കുറ്റക്കാരുടെ പ് രാക്കേരെ സുഖം!

      Yesterday at 4:07pm ·  · 2





    No comments:

    Post a Comment