Thursday 19 July 2012

Can I conclude right now ?


പ്രിയപ്പെട്ട ബ്ലോഗ്‌ നിരീക്ഷകരെ,

ഈ ബ്ലോഗുമായി ഇത്ര നാളും സഹിച്ചുസഹകരിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.
ഇനി ഇതങ്ങു ഉപസംഹരിച്ചാലോ എന്ന് ആലോചിക്കുകയാണ്.  കുറെ ആയില്ലേ തുടങ്ങീട്ടു? പലര്‍ക്കും അതൃപ്തി ഉള്ളതായും തോന്നുന്നു. സ്വരം മോശമാകും മുന്‍പേ പാട്ട് നിര്ത്തുകയല്ലേ ഭേദം?

ഞാന്‍ ഈ ദൈനംദിന ബ്ലോഗിങ്ങ് സ്ഥിരം ആയോ താല്‍ക്കാലികം ആയോ നിര്‍ത്തി വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. പലരും ഔദ്യോഗിക സമയം അപഹരിച്ചാണ് ഇന്റര്‍ നെറ്റില്‍ വ്യാപൃതരാകുന്നത്. ചെയ്തിരുന്ന തൊഴില്‍ ഉപേക്ഷിച്ചു കൊണ്ടാണ് ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ഇതിന്റെ സാധ്യതകളും ഒപ്പം പരിമിതികളും മനസ്സിലാക്കുന്നു. സഹകരിച്ച എല്ലാവര്ക്കും നന്ദി.

എല്ലാം ഈശ്വരകൃപ. ആത്മീയവും ഭൌതികവും ആയ എല്ലാ നേട്ടങ്ങളും സുഖസൌകര്യങ്ങളും എല്ലാം. ഈശ്വരകൃപ. ശരിയായ ഒരു ദര്‍ശനം (കാഴ്ചപ്പാട്) ലഭിക്കുന്നു എങ്കില്‍ അതും തെറ്റ് കൂടാതെ ഒരു വാചകം എഴുതാന്‍ സാധിച്ചാല്‍ അതും പരമമായ ഈശ്വരകൃപ.

ശാന്തിവിചാരം ബ്ലോഗ്‌ തികച്ചും നല്ല ഉദ്ദേശങ്ങളോടെമാത്രം ആരംഭിച്ചതാണ്. വലിയ ആക്ഷേപങ്ങള്‍ കൂടാതെ, അല്ലെങ്കില്‍ വന്നവയേ മറി കടന്നു അനായാസേന ഇത്ര നാളും പ്രവര്‍ത്തിച്ചു. അതും മേല്പടി ഈശ്വരകൃപ.

ആലയം ക്ഷേത്രരൂപത്തിന്റെ സാക്ഷാല്‍കാരം ആണ് ഏറ്റവും വലിയ ഈശ്വരകൃപ ആയി അനുഭവപ്പെടുന്നത്.  ആ ക്ഷേത്രപ്രൊജക്റ്റ്‌ അതിന്റെതായ ദിശയില്‍ മുന്‍പോട്ടു കൊണ്ടുപോകെണ്ടതുണ്ട്. അത് ഒരു പ്രധാന ഉത്തരവാദിത്തം ഉള്ള ജോലി ആയി എടുക്കേണ്ടതും ഉണ്ട്.  അതിനു കൂടുതല്‍ പരിചരണവും സമയവും ആവശ്യം ആയി വന്നാല്‍ ഈ ബ്ലോഗിങ്ങ് താല്ക്കാലികമോ ആയി  സ്ഥിരമോ ആയി നിര്‍ത്തിവയ്ക്കാനും മതി. വ്യത്യസ്ത അഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഈ ബ്ലോഗിന്റെ പ്രവര്‍ത്തനം ചുരുക്കം ചിലര്‍ക്ക് എങ്കിലും അസ്വസ്ഥതക്ക് ഇടയാക്കിയിട്ടില്ലേ എന്ന ഒരു സംശയം ഇല്ലാതില്ല. വേണ്ടവ ഒന്നും വായിക്കാതെ എന്തിനെയും നെഗറ്റീവ് അര്‍ത്ഥത്തില്‍ കാണുന്ന ഒരുകൂട്ടര്‍ ഉണ്ടാവുമല്ലോ.  അവരുടെ ആത്മഭാവങ്ങളെയും ഒട്ടും  ചെറുതായി കാണുന്നില്ല.  പലതും തുറന്നു എഴുതുന്നതിനോട് പലര്‍ക്കും എതിര്‍പ്പ് കാണുന്നു. അന്തമില്ലാതെ എഴുതിക്കൂട്ടുന്നതില്‍ അല്ല ശുഭചിന്തകരുമായി അഭിപ്രായസമന്വയം ഉണ്ടാക്കുന്നതില്‍ ആണ് കാര്യം എന്ന് വിശ്വസിക്കുന്നു.  ഈശ്വരാര്‍പ്പണം ആയി ഉപസംഹരിക്കുന്നു.

3 comments:

  1. Welcome to comments. while removing word varification, comment moderation turned on by mistake. Now that option is removed. anybody can post comments.

    ReplyDelete
  2. വെത്യസ്ഥ അഭിപ്രായക്കാരുടെ ഇടയിലും പൊതുവായി അന്ഗീകരിക്കപെടുന്ന ഒരു ശുഭ ആശയമുണ്ടായിരിക്കും..ആ ആശയങ്ങളെ കോര്‍ത്തിണക്കി ആശയ സമന്യയം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകമ്പോളാണ്‌ു സംഘടിതമായ ഒരു കൂട്ടാഴ്മയ്കു കളമൊരുങ്ങുന്നത്...അങ്ങിനെ ഒരു കൂട്ടാഴ്മ ഉരിതിരിഞ്ഞു വരാന്‍ ശാന്തി വിചാരം ബ്ലോഗിന് എല്ലാവിധ ആശംസകളും നാരായണ നാമത്തില്‍ നേരുന്നു...ഹരി ഓം ...

    ReplyDelete
  3. വളരെ സന്തോഷം സുഹൃത്തേ. പറയുന്നത് എത്ര കാര്യം ആയാലും കേവലം ഒരുവന്റെ ഭ്രാന്തന്‍ ചിന്തകള്‍ ആയി താഴയാനുള്ള പൊതുപ്രവണത ഞാന്‍ നന്നായി അറിഞ്ഞുകൊണ്ടിരിക്കുന്നതാണ്. നമ്പൂതിരിമാരുടെ ഇടയില്‍ അഭിപ്രായ സമന്വയം ഉണ്ടാവാതെ ആരൊക്കെ തലകുത്തി മറിഞ്ഞാലും ഹിന്ദു മതം നേരെ ആയില്ല. പലരും ആ പേരില്‍ അവരുടെ സ്വജാതിയെ ശക്തമാക്കുന്ന കാഴ്ച ആണ് നാം കാണുന്നത്. എല്ലാവരും നമ്പൂതിരി മാരെ അന്ധമായി വിമര്ഷിക്കുന്നതിനു പിന്നില്‍ അവരുടെ സ്വയം വിമര്‍ശിക്കാനും ഏതു അളവിലും വിമര്‍ശനം ഏറ്റു വാങ്ങാനുമുള്ള മനോഗുണം ആണ് ഉള്ളത്. അത് ഗുണത്തെക്കാള്‍ അവര്‍ക്കും പൊതു ലോകത്തിനും ദോഷം ചെയ്യുന്നു എന്നാണു എനിക്ക് തോന്നാറുള്ളത്.

    ReplyDelete