Monday 4 June 2012

To the devotees

ഭക്തജനങ്ങളെ! 
ക്ഷേത്ര ആചാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേറെ വേദി കിട്ടാത്ത സാഹചര്യത്തില്‍ ആണ് ഞാന്‍ ഫേസ്‌ ബുക്കില്‍ അതിനു ഇടം കണ്ടത്. പലര്‍ക്കും രുചിക്കുന്നുണ്ടാവില്ല. തിരുമേനിമാര്‍ക്കും ഫേസ്‌ ബുക്കോ? 
എന്തായാലും ശാന്തിവിചാരം ഗ്രൂപ്പില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ പറയാന്‍ വിലക്കപ്പെട്ട വിഷയങ്ങള്‍ തന്നെ. ജനഭരണത്തിന്റെ പേരിലുള്ള ഈ കടന്നാക്രമണങ്ങള്‍  എത്രനാള്‍ നിലനില്‍ക്കും എന്ന് ചിന്തിച്ചാല്‍ മതി. ശക്തമായ തിരിച്ചടി ഉണ്ടാവാന്‍ ഉള്ള സാധ്യതകള്‍ ആണ് ഇപ്പോള്‍ ഉള്ളത്. അതിന്റെ കാരണങ്ങള്‍ സൂചനകള്‍ ഇവ അറിയുന്നതിന് താല്പര്യം ഉള്ളവര്‍ക്ക് ഒരു മാര്‍ഗം. അതാണ്‌ ഇത്. ശാന്തിവിചാരം ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത ഒരു കമന്റ് ആണ് ചുവറെയുള്ളത്. 


ക്ഷേത്രങ്ങളിലെ സമയവ്യവസ്ഥ അന്യായം ആയി തോന്നുന്നു. രാവിലെ അഞ്ചിന് തുറക്കണം. പതിനൊന്നു വരെ പട്ടിണിക്ക് ഇരിക്കണം. തൊട്ടടുത്ത വീടുകളില്‍ ഉള്ളവര്‍ ഒരുങ്ങിപ്പിടിച്ചു വരുമ്പോള്‍ പത്തരയാകും. ജോലിക്കൂടുതല്‍ അല്ല യഥാര്‍ത്ഥ കാരണം മോട്ടറും, മിക്സി, ഗ്യാസ് തുടങ്ങിയവ എല്ലാ വീടുകളിലും ഉണ്ട്. അവരൊക്കെ നേരം നന്നായി വെളിച്ചം അയാലെ എണീക്കൂ. അത് അറിയണം എങ്കില്‍ ബയ്ക്കിലോ മറ്റോ ആ സമയത്ത് ഒന്ന് ചുറ്റി സഞ്ചരിച്ചാല്‍ മതി.

പൂജാരി വെളുപ്പിനെ വന്നാല്‍ അവന്‍ തന്നെ ഗോപുരം ഗേറ്റ് തുറക്കണം. എല്ലാ വാതിലുകളും തുറക്കണം. ലൈറ്റുകള്‍ തെളിക്കണം. ചിലടത്ത് amplifier വയ്ക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ നടകള്‍ എല്ലാം തുറന്നു വിളക്കുകള്‍ കൊളുത്തണം. നിര്‍മാല്യ ദര്‍ശനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ അക്ഷമരായിട്ടാവും നോക്കുക. അവര്‍ക്കുവേണ്ടി അഭിഷേകം എത്രയും വേഗം നടത്തണം. അതോടൊപ്പം കൊടുക്കാനുള്ള മലരും കദളിപ്പഴവും ഞൊടിയിടയില്‍ തയ്യാറാക്കണം.

മലരില്‍ നെല്ലോ പതിരോ ഉണ്ടെങ്കില്‍ അവര്‍ ചീത്ത വിളിച്ചാല്‍ മിണ്ടാതെ നില്‍ക്കണം. തിരുമുറ്റത്ത്‌ അത് തുപ്പുന്നവരും ഉണ്ട്. പറഞ്ഞാല്‍ വകുപ്പ് മാറും. ഒരു താഴ്ന്ന ജാതിക്കാരനെ അവഹേളിച്ചു എന്നാവും പൊതു judgement. അതോടൊപ്പം തന്നെ മറ്റു നടകളിലും നിര്‍മാല്യം മാറ്റല്‍ അഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ ആവര്‍ത്തിക്കണം. തിടപ്പള്ളിയില്‍ നേദ്യം അതെ സമയം തന്നെ വേണം പാകം ചെയ്യാന്‍. ഓരോ ദിവസവും ഓരോ അളവ് ആയിരിക്കും. അതെ സമയത്ത് തന്നെ ഗണപതി ഹോമവും നടത്തണം. ഒരു ജോലി ചെയ്യുന്നതിന് ഇടയില്‍ ആരെങ്കിലും നോക്കിപ്പോയാല്‍ ഉടനെ തന്നെ അവനു പ്രസാദം കൊടുക്കണം. ഒരു മിനിറ്റ് പോലും അവനെ നിര്‍ത്തരുത്. നിര്‍ത്തിയാല്‍ "തിരുമേനി ആളു ശരിയല്ല."

ഉദ്യോഗസ്ഥരെയും പണക്കാരെയും അവരുടെ നിലയും വിലയും അറിഞ്ഞു ഉപചരിക്കണം. മിണ്ടിയില്ലെന്കില്‍ 'അഹങ്കാരി' ആയി. ക്ഷേമാന്വേഷണം നടത്തിയാല്‍ വല്ലതും തടഞെന്നു വരും!

ദേവഹിതം ആണ് ഇതെല്ലാം എന്ന് തോന്നുന്നില്ല. അതിനു വിരുദ്ധമായ ജനഹിതം. അത് വേണ്ടേ ജയിക്കാന്‍! അല്ലെ 'ഭക്ത'ജനങ്ങളെ?

No comments:

Post a Comment