Tuesday, 5 June 2012

Kerala Temples Today

Who can represent today's true situation of a Kerala Temple? There is a challenge against saying the facts. It may be broader as a public attitude boosted by politicians. But is it maintainable? As far as the greatness and the internal purity of the Original Hinduism is concerned, learned sages are supposed to answer.


അഭിമാനകരമായ നേട്ടം ആയിട്ടാണ് ഇവിടുത്തെ ഹിന്ദു സംഘടനകള്‍ അതിനെ കാണുന്നത്. മറിച്ചു പറയാന്‍ ഒരു കുഞ്ഞു പോലും ധൈര്യപ്പെടുന്നില്ല. അങ്ങനെ മനസ്സില്‍ പോലും ചിന്തിച്ചുകൂടാ എന്നതാണ് പുതിയതായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുവാദം അഥവാ സിദ്ധാന്തം. 

അതിനു സന്ന്യാസി നേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഉണ്ട്. എന്തിനും കുട പിടിക്കാന്‍ തയ്യാറായി ബ്രാഹ്മണരെയും കിട്ടും. അറിവിലൂടെ ആണ് ബ്രാഹ്മണന്‍ ആവേണ്ടത് എന്നും അതിനു ജാതി ഒരു വിഷയമേ ആയിക്കൂടാ എന്നും ജാതി ബ്രാഹ്മണ്യം അനധികൃതം ആണെന്നും അതിന്റെ നാശം പൂര്‍ണം ആയാലേ ഹിന്ദുമതം ശുദ്ധമാകൂ എന്നും മറ്റും ഉള്ള ധാരണകള്‍ ഇവിടെ വളര്‍ത്തപ്പെടുന്നു. പരംപരാഗതരായ പാവങ്ങള്‍ ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയാണ്. അതിനതിനു ശകാരങ്ങള്‍ പെരുത്തും വരുന്നു.

വര്‍ഗ വിദ്വേഷികളുടെ കുതന്ത്രങ്ങളോട് ഗത്യന്തരം ഇല്ലാതെ സന്ധി ചെയ്യേണ്ടി വരുന്നവരുടെ വര്‍ഗം എങ്ങനെ നിലനില്‍ക്കും? കാലാനുസൃതമായ ചേതോവികാരങ്ങളെ മനസ്സിലാക്കി മറ്റുള്ളവരെ പോലെ അന്തസ്സായി ജീവിക്കണം എങ്കില്‍ ക്ഷേത്രങ്ങളോട് വിട പറയണം എന്ന സ്ഥിതിയാണ് ശാന്തിക്കാര്‍ക്ക് വന്നു കൂടിയിട്ടുള്ളത്

No comments:

Post a Comment