Friday, 22 January 2016

Nostalgia 1989

Video speech trial 1

Small story of a great contact

ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ

1990 ല് ഡോ. യൂ.ആര് അനന്തമൂര്ത്തി കേരളം വിടാന് നേരത്ത്
പത്രക്കാര് ചോദ്യങ്ങള് കൊണ്ട് പൊതിഞ്ഞു.
അതിനെല്ലാം അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു.
പക്ഷെ ഒരു ചോദ്യത്തിന് മാത്രം മറുപടി ഒഴിവാക്കി.
അത് വഴിയെ മനസ്സിലാവുമെന്ന് സൂചനയും നല്കി.
അതിന് ഉത്തരം കൂടിയാണ് ഈ വിഡിയോയിലുള്ളത്.
രാജിവെച്ചിട്ടും ജോലിയില് തുടരാനുള്ള കാരണം.


Comment please....


Thursday, 7 January 2016

നവവത്സരാശംസകളോടെ..

ആകെ ഇതുവരെ 625 പോസ്റ്റുകള്  55,200 റിവ്യൂ. വായനക്കാര്ക്ക് നന്ദി...
2011 ല് ഈ ബ്ലോഗ് തുടങ്ങി, (123 പോസ്റ്റ്)
2012 ല് 298 ബ്ലോഗ് പോസ്റ്റു ചെയ്തു. പിന്നീട്
2013 ലത് 121 ആയിക്കുറഞ്ഞു.
2014 ല് 60 ആയി കുറഞ്ഞു.

2015 ല് 22 എത്തി. 
2016 ല് ഒന്നും എഴുതിയില്ലാന്നു വേണ്ടാ, 

ശാന്തിവിചാരം വായനക്കാര്ക്ക് 
നവവത്സരാശംസകള്‍ !

വായന തുടങ്ങി
എഴുത്ത് മുടങ്ങി
ഓം നമോ ഭഗവതേ 


Friday, 6 November 2015

Santhivicharam -WhatsApp group Proposed...

ശാന്തിവിചാരം വാട്സാപ്പ് ഗ്രൂപ്പിന് നിര്ദേശം
------------------------
മാന്യ വായനക്കാര്ക്ക് നമസ്കാരം.
ശാന്തിവിചാരം ബ്ലോഗ് ഒരു കാലത്ത് സജീവമായിരുന്നു എങ്കിലും പിന്നീട് ഞാനത് മന്ദീഭവിപ്പിക്കുകയാണ് ഉണ്ടായത്. എന്നിട്ടും വായനക്കാര് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാവുന്നു. വൈകി ക്രിയേറ്റ് ചെയ്ത ശാന്തിവിചാരം പേജിനും റിവ്യൂ കിട്ടുന്നുണ്ട്. ഇവ പ്രൊഫഷണല് നിലവാരത്തിലുള്ള സൈറ്റുകളായി അപ്ഗ്രേഡ് ചെയ്യുന്നതിന് സോഫ്ട് വെയര് എക്സ്പര്ട്ട് ആയിട്ടുള്ളവര് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല് ബോധപൂര്വമായ ഒരു ഉദാസീനത ഞാന് വെച്ചുപുലര്ത്തി വരികയാണ്. എനിക്ക് ബഹുമാനം ഉണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ താല്പര്യത്തെ മാനിച്ചാണിത്.
ശാന്തിക്കാരുടെ വിവാഹപ്രശ്നത്തെ ഒരു സാമൂഹ്യപ്രതിസന്ധിയായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്ന ബ്ലോഗോടുകൂടിയാണ് 2011 ല് ശാന്തിവിചാരം ബ്ലോഗ് നിലവില് വന്നത്... ഇതിലെ പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേ പടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് മാസ്റ്ററായിരു്ന്ന ശ്രീ തോട്ടാശ്ശേരി ഉണ്ണിയെ ഈ സന്ദര്ഭത്തില് നന്ദിപൂര്വം സ്മരിക്കുന്നു. എന്നാല് യോഗക്ഷേമവൃത്തങ്ങളില് തുടര്ന്ന് വന്ന ആളുകള് അനുഭാവപൂര്വമായ സമീപനമല്ല കൈക്കൊണ്ടു കാണുന്നത്. ശാന്തിക്കാരുടെ വിഷയം സമൂഹത്തില് ചര്ച്ച ചെയ്യുന്നതിന് സ്വതന്ത്രമായ വേദികള് ഉണ്ടാക്കുന്നതില് ജാഗരൂകനായ ഒരാളെ കുലംകുത്തി എന്നു വരെ മുദ്രകുത്തിയവരും ശാന്തിക്കാരിലുണ്ട്. അവരൊക്കെ വലിയവര്... നമ്മളൊക്കെ ചെറിയവര്. ഈ വിവേചനം കൊണ്ടു നടക്കുന്നവരുടെ കൈയ്യില് അധികാരം കൂടി കിട്ടിയാലത്തെ കാര്യം പറയാനുണ്ടോ.. ഞങ്ങളുടെ പ്രശ്നങ്ങള് ഞങ്ങളായിട്ട് ഒരിടത്തും പറയുകയില്ല. മറ്റുള്ളവരെക്കൊണ്ട് പറയാനും സമ്മതിക്കില്ല എന്ന നിലപാട് ശാന്തിക്കാരുടെ മാത്രം പ്രത്യേകമായ നിലപാടാണ്. തിരുമേനിമാരുടെ നിലപാട് ആകയാല് അതിനെ ബഹുമാനിക്കുകയല്ലേ നിര്വാഹമുള്ളൂ. അതിനാല് തിരുനിലപാട് എന്ന് റിമാര്ക്ക് ചെയ്യാം.
ശാന്തിക്കാരെ മഹത്വവല്ക്കരിക്കാന് ഉള്ള ശ്രമമല്ല ഞാന് നടത്തിവരുന്നത്. ശാന്തിക്കാരനെന്ന നിലയിലല്ല ഞാനെഴുതുന്നത്. ശാന്തിക്കാരനെന്ന നില വിട്ടുകൊണ്ടാണ് ഞാനെഴുതുന്നത്. എങ്കില് മാത്രമേ എഴുത്തിന് വ്യക്തിത്വം ഉണ്ടാവൂ. ആ നില ഞാനാഗ്രഹിച്ചതല്ല. സാഹചര്യങ്ങളുടെ ആവശ്യത്തെ മാനിച്ച് കേഷ്ത്രങ്ങളുമായി താല്ക്കാലിക വ്യവസ്ഥയില് സഹകരിക്കാറുണ്ടെന്നേയുള്ളൂ..പതിനായിരം രൂപാ ശമ്പളത്തിന് എന്റെ ദിവസത്തിലെ എത്ര മണിക്കൂറുകള് ഞാന് ക്ഷേത്രത്തിനായി സ്പെയര് ചെയ്യണം. നടയടച്ചാല് പിന്നെ ശാന്തിക്കാരനല്ല. വെറും സാധാരണക്കാരന്. വീണ്ടും വൈകിട്ട് നട തുറക്കാന് നേരം ശാന്തിക്കാരന്റെ വേഷം കെട്ടും. ഉദരനിമിത്തം ബഹുകൃതവേഷം. അത്രേയുള്ളൂ.. അതില് ആര്ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളതായി കണ്ടാല് ഉടനെ റിസൈന് ചെയ്ത് പോരുകയും ചെയ്യും. എന്റെ വഴി എഴുത്തിന്റെ വഴിയാണ്. അത് യുദ്ധത്തിന്റെ വഴി ആകാം. ശാന്തിയുടെ വഴി അല്ലായിരിക്കാം.
പ്രസിദ്ധീകരണങ്ങള് അധികവും ഒഴിവാക്കുകയാണ് പതിവ്. പ്രസാധകര് തമസ്കരിക്കുന്നത് ശരിയെങ്കില് എഴുത്തുകാരന് നേരിട്ട് തമസ്കരിക്കുന്നതാണല്ലൊ ഏറ്റവും ശരി.. എനിക്ക് പ്രസിദ്ധീകരിച്ചില്ല എന്ന് വെച്ച് ഒരു അസ്കിതയുമില്ല. നഷ്ടം വായനക്കാര്ക്കും പ്രസാധകര്ക്കും തന്നെ ആണെന്ന ബോധ്യമുണ്ട്. എന്നോട് സഹകരിക്കാത്ത അവര്ക്ക് നഷ്ടം വരുത്താന് സാധിക്കുന്നു എന്ന സംതൃപ്തി ഞാന് അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
എന്തായാലും ശാന്തിവിചാരം വാട്സാപ് ഗ്രൂപ്പ് ഒന്നു പരീക്ഷിച്ചുകളയാമെന്നുണ്ട്. താല്പര്യമുള്ളവര് നംപര് തരിക. പിന്നെ ആര്ക്കും വലിയ പ്രതീക്ഷ ഒന്നും വേണ്ട. പോസ്റ്റുകളുടെ എണ്ണം പരമാവധി കുറവ് ആയിരിക്കും. പക്ഷെ അവ പോസ്റ്റുകള് ആയിരിക്കും. നല്ല ക്ഷമ ഉള്ളവര് മാത്രം വന്നാല് മതി. അംഗത്വമെടുത്തിട്ട് ഊമ/ പൊട്ടന്‍ കളിച്ച് ഇരിക്കുന്നവരെ നിര്ദാക്ഷണ്യം പുറത്താക്കുമെന്നു കൂടി പറയട്ടെ. സൌഹൃദത്തിന് പ്രാധാന്യം കൊടുത്താവും ഗ്രൂപ്പ് മുന്നോട്ട് പോവുക. ഫേസ് ബുക്ക് ഗ്രൂപ്പ് വന്നപ്പോള് പോസ്റ്റുകള്ക്ക് ആയിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അങ്ങനെ പോരാ എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. ഫേസ്ബുക്ക് സുഹൃത്തുക്കള്ക്കു നന്ദി.

Friday, 11 September 2015

ബ്രാഹ്മണചൂഷണം


ഒരു ശാന്തിക്കാരന് രണ്ട് മക്കളുണ്ടായിരുന്നു. മൂത്തയാള് പഠിക്കാന് ബഹുമിടുക്കനായിരുന്നു. രണ്ടാമത്തെയാള് മഹാ ഒഴപ്പനും ആയിരുന്നു. ഉപനയനം കഴിഞ്ഞതോടെ മൂത്തയാള് വൈദികതാന്ത്രികങ്ങളും പഠിച്ചു തുടങ്ങി. അച്ഛനെ സഹായിക്കാനും പോവും. ക്ഷേത്രത്തില് പ്രായം ചെന്ന അച്ഛനേക്കാള് മകന് എല്ലാര്ക്കും പ്രിയങ്കരനായി...

അയാള്ക്ക് തോന്നി, ഈ ജോലിക്ക് എന്താ കുറ്റം... നല്ല റസ്പക്ടും കാശും ലഭിക്കണ്ട്... മഹാദേവനെ സേവിക്യേം ചെയ്യാം... അങ്ങനെ അയാളും പഠനം മതിയാക്കി ശാന്തിയിലേയ്ക്ക് തിരിഞ്ഞു. ശാന്തിക്കാരനായി.

ഒഴപ്പനായിരുന്ന അനിയന് ആള്ക്കാരുമായി കൂടുതല് അടുത്ത് ഇടപെടുന്ന ആളായിരുന്നു. .. അയാള് ജീവിതമാര്ഗ്ഗമായി ചില ബിസിനസ്സും ചിട്ടിപ്പിരിവും കുറിയും സമ്മാനപദ്ധതിയും ഒക്കെ ആയി കാശുണ്ടാക്കി.. ആ കാശ് ബ്ലേഡ് ബാങ്കിങ് ചെയ്ത് ധനികനായി. രണ്ടു നിലക്കെട്ടിടം പണിതു....

അതു കണ്ട് ചേട്ടനും സാമാന്യം ഭേദപ്പെട്ട ഒരു വീട് വയ്ക്കണമെന്ന് തോന്നി.. ശാന്തിയില് നിന്ന് കിട്ടുന്ന വരുമാനം അതിന് തികയുമായിരുന്നില്ല. അയാള് ഹൌസിങ് ലോണ് എടുത്ത്. പുതിയ വീടു വെച്ചു. രണ്ടു നിലയല്ലെങ്കിലും. തരക്കേടില്ലാത്ത വീടാണ്.

കൊള്ളപ്പലിശ കൊണ്ട് വീടു വെച്ച അനിയനോട് ആര്ക്കും ആക്ഷേപം ഇല്ല.. സമൂഹത്തിന്റെ കണ്ണില് അവന് മാന്യന്മാരുടെ പട്ടികയിലാണ്. ജ്യേഷ്ഠനെറെ വീടു നോക്കി ഭക്തജനങ്ങള് കമന്റ് പറഞ്ഞത് ഇങ്ങനെ.. "എല്ലാം മഹാദേവന്റെ കാശാ... പാവപ്പെട്ട ജനങ്ങളടെ കാശ്. ജനങ്ങളെ പറ്റിച്ച കാശ്... ചൂഷണം തന്നെ. ബ്രാഹ്മണചൂഷണം..."

Wednesday, 9 September 2015

എന്റെ കന്നി സപ്താഹം

എന്റെ കന്നി ഭാഗവതയജ്ഞത്തിലേക്ക്  ബ്ലോഗ് വായനക്കാര്ക്ക് സ്വാഗതം...
October 2 to 9th @ Malamel kavu Bhagavathi kshetrham Kottayam.










Wednesday, 22 July 2015

ശ്രീരാമോദന്തം

ശ്രീരാമോദന്തം ബാലകാണ്ഡം. നാല്പത് ശ്ലോകങ്ങളില്.
 എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മാത്രമേ നമ്മളില് പലരും വായിച്ചിരിക്കാനിടയുള്ളൂ. വാത്മീകിരാമായണം മൂലം വായന കേരളത്തില് സാധാരണമല്ല. നവാഹമായി മൂലം വായിക്കുന്നതാണ് ഒരു സമ്പ്രദായം. ശ്രീരാമോദന്തം എന്ന കാവ്യം സംസ്കൃതവിദ്യാര്ഥികള്ക്ക് ഏറ്റവും ഉപകാരപ്രദമാണ്. രാമായണത്തെ ലളിതമായ കാവ്യമായി സംക്ഷേപിച്ചിരിക്കുന്നു. 30 പേജ്. മലയാളത്തില് അര്ഥസഹിതമുള്ള ശ്രീരാമോദന്തം ഈ ബുക്ക് നെറ്റിലുണ്ട്. ഈ രാമായണമാസം അതുപയോഗിച്ച് ആചരിക്കുക. 
Sri Ramodantam_with_Malayalam_translation
The BookReader requires JavaScript to be enabled. Please check that your browser supports JavaScript and that it is enabled in the browser settings. You can also try one of the other formats of the book.
ARCHIVE.ORG.