Wednesday, 28 October 2026

ഗുരുവായൂരപ്പാ ക്ഷമിക്കണേ!

ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ രാവിലെ ആറുമണിക്ക് ഗുരുവായരമ്പലത്തില്‍ നിന്നും ഒരു കാള്‍ വന്നു. സുഹൃത്തായ രാമേട്ടന്‍റെ കാള്‍ (രാമന്‍ നമ്പൂതിരി, മുംബൈ). 

അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം നിവേദ്യദ്രവ്യങ്ങളുടെ കൗണ്ടറില്‍ മാനേജരാണ്.  സഹായി ആയി നില്‍ക്കാമോ എന്ന് ചോദിച്ചുകൊണ്ട്... 🙏🙏🙏

ആ കാള്‍ ഗുരുവായൂരപ്പന്‍ തന്ന പിറന്നാള്‍ സമ്മാനം ആയി അനുഭവപ്പെടുന്നു. എത്രയും വേഗം ഗുരുവായൂരിത്തണമെന്ന് വിചാരിച്ചു.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുവരെ പുറപ്പെടാന്‍ സാധിക്കുന്നില്ല. 

Home sickness ആവാം കാരണം. ഉറുമ്പിന് ചിരട്ടയിലെ വെള്ളം സമുദ്രം എന്നാണല്ലൊ. കൂപമണ്ഡുപം എന്നാൽ കിണറ്റിലെ തവള. എന്തായാലും എന്‍റെ കാര്യാലയം എന്നെ വിടുന്നില്ല. സംഗതി വീട്ടിൽ തന്നെയാണ്. മേലധികാരിയും ഈശ്വരനേ ഉള്ളൂ. ഈശ്വരായ നമഃ

ബ്ലോഗ് ഹൈക്ക് കണ്ണിൽ പെട്ടു. കേരളത്തനിമ എന്ന ഒറ്റ പോസ്റ്റിന് എണ്ണായിരത്തോളം വ്യൂ. കേരളത്തനിമ അത് എന്നെ മാറി ചിന്തിപ്പിച്ചു.

അത്രയേറെ ആളുകള്‍ ശ്രദ്ധിക്കുന്ന പൊതു ഇടം ശൂന്യമാക്കി ഇടുന്നതു ശരിയല്ല. അതിനാല്‍ സാഹിത്യചിന്തയും എഴുത്തും തുടരണം. ഓഫീസ് പ്രൊസീഡിയര്‍ കാര്യക്ഷമമാക്കി. 

നോവലിന്‍റെ ആദ്യഭാഗം മാഗസിന്‍ സൈസില്‍ ഇന്നലെ പ്രിന്‍റെടുത്തു.  34 പേജ്. അതുപയോഗിച്ച് സൗഹൃദതലത്തില്‍ സംവദിക്കാന്‍ ശ്രമിച്ചു വരുന്നു. ഒരു Meet Many പ്രോഗ്രാം എന്ന നിലയില്‍. 

അതിനിടയില്‍ തൊട്ടു മുമ്പത്തെ  പോസ്റ്റ് -ഭാഗവതാലയം- നോക്കി. ഭാഗവതാലയം .  കഴിഞ്ഞ കൊല്ലം പിറന്നാള്‍ ദിനത്തിൽ  ഇട്ടതാണത്. അതില്‍ ഏകത്ര ചിരസംജാത എന്നു തുടങ്ങുന്ന ശ്ലോകം ഉണ്ട്. 

ഏകത്ര ചിരസംജാത-
ശ്രീമദ്ഭാഗവതസ്വനാത്
അഗ്രതോ ഹൃദി പശ്യാമി
മാധവം ധ്വനിരൂപതഃ

വീട്ടിലിരുന്ന് വായിക്കുന്ന ഭാഗവതത്തിന്‍റെ ധ്വനിയിൽ ഞാൻ  ശ്രീകൃഷ്ണനെ മനസ്സിൽ കാണുന്നു എന്നാണ് അതിന് താല്പര്യം. 

ആ ശ്ലോകവും ഈ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരില്‍ നിന്നു വന്ന കാളും തമ്മില്‍ ഒന്ന് കണക്ട് ചെയ്തു നോക്കൂ. 

ഇതിനെ യാദൃശ്ചികം എന്നു കരുതണോ?
നിങ്ങളെങ്ങനെയാണ് കാണുന്നത്? 

എന്തായാലും എനിക്ക് ഗുരുവായൂരിലേക്ക് പോവാൻ സാധിക്കാതെ വരുന്നു. ഗുരുവായൂരപ്പാ ക്ഷമിക്കണേ. എന്നെ  നയിക്കണേ.

No comments:

Post a Comment