ഒരു വിമുക്തഭടന്‍ ഒരു ക്ഷേത്രത്തില്‍ ശ്രീകാര്യക്കാരനായി. രാവിലെ ആറുമണിയാണ് അദ്ദേഹം വരുന്ന സമയം. പൂജാരി കൃത്യം അഞ്ചുമണിക്കു തന്നെ എത്തുന്നുണ്ടോ അദ്ദേഹത്തിന് സംവിധാനമുണ്ട്. ശാന്തിക്കാരനാവട്ടെ പലപ്പോഴും വരാന്‍ വൈകും. പലതവണ പറഞ്ഞിട്ടും ഫലമില്ല.
ഒരു ദിവസം നടതുറക്കാന്‍ അര മണിക്കൂര്‍ വൈകി. മാനേജര്‍ തല്‍ക്ഷണം വിവരമറിഞ്ഞു. 'ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. എന്തെങ്കിലും നടപടി വേണം.' തിരക്കക്കുള്ള സമയം നോക്കി ആളുകളുടെ മുന്നിലിട്ട് പൂജാരിയെ ചോദ്യം ചെയ്തു.
അരിശം അടക്കി പൂജാരി പറഞ്ഞു 'ഞാന്‍ അര മണിക്കൂര്‍ വൈകി എന്നത് ശരിയാണ്. അതിനുള്ളത് കുറച്ചിട്ട് ശമ്പളം തന്നാല്‍ മതി.'
ആ മാസം ശമ്പളം കൊടുത്തപ്പോള്‍ മാനേജര്‍ അഞ്ഞൂറു രൂപ പിടിച്ചു. അപ്പോള്‍ പൂജാരിയുടെ പ്രതികരണം. "എന്‍റെ അര മണിക്കൂറിന് അഞ്ഞൂറു രൂപ വിലയുണ്ടെന്നു മനസ്സിലായി. വളരെ സന്തോഷം. ജോലി ചെയ്യാത്ത മണിക്കൂറിന്‍റെ പ്രതിഫലം എനിക്കു വേണ്ട. ജോലി ചെയ്ത മണിക്കൂറുകള്‍ക്കും ആ തോതു വെച്ച് കൂട്ടി ബാക്കീങ്കൂടിത്തന്നോളൂ.

No comments:
Post a Comment