Thursday 14 November 2013

ക്ഷേത്രം - ക്ഷതത്തെ ഉണ്ടാക്കുന്നതോ?

ക്ഷേത്രങ്ങള് എനിക്ക് എന്നും പ്രചോദകകേന്ദ്രങ്ങള് ആയിരുന്നിട്ടുണ്ട്. ക്ഷതങ്ങളില് നിന്നും ത്രാണനം ചെയ്യുന്നത് എന്തോ അതാണ് ക്ഷേത്രം. ഈ നിര്വചനം ജനങ്ങളെ സംബന്ധിച്ച് മാത്രമാണ് ശരിയാവുന്നത്. ക്ഷേത്രത്തിന്റെ അണിയറ ശില്പികളെ സംബന്ധിച്ച് ഇത് എപ്പോഴും ശരിയാവണം എന്നില്ല. ഇപ്പോള് ശരിയാവുന്നതേയില്ല. ബന്ധപ്പെട്ട ശാസ്ത്രതത്ത്വങ്ങളില് നിന്നും വ്യതിചലിച്ചാണ് അവ ഇന്ന് പ്രവര്ത്തിക്കുന്നത് എന്ന് പറയാതെ തരമില്ല. 

ഇങ്ങനെ ആയിത്തിര്ന്നതിന്റെ ഉത്തരവാദിത്തവും കുറ്റവും മുഴുവന് ഒരു വിഭാഗത്തില് അടിച്ചേല്പിക്കുന്ന പ്രവണത ന്യായീകരിക്കത്തക്കതല്ല. എല്ലാവരും തുല്യരാണ് എങ്കില് ഇതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന് എല്ലാവരും തയ്യാറാവേണ്ടതാണ്. 

കുറ്റങ്ങള് ചെയ്യാന് പല വിഭാഗങ്ങളും. പാപം ചുമക്കാന് ഒരു വിഭാഗവും എന്നതാണ് സനാതനധര്മത്തില് ഇന്ന് സംജാതമായിരിക്കുന്ന ധാര്മിക വ്യവസ്ഥിതി. പാപം കഴുകിക്കളയാനാണല്ലൊ ക്ഷേത്രങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെ ശുദ്ധമായിത്തീര്ന്ന കൈകള്കൊണ്ട് കൂടുതല് പാപങ്ങള് ചെയ്യാന്. കുറ്റബോധങ്ങളില് നിന്നും താല്ക്കാലിക വിമുക്തിയേ ജനം ഇച്ഛിക്കുന്നുള്ളൂ. അങ്ങനെ വന്ന് വന്ന് കുറ്റബോധം എന്നൊന്ന് ഇല്ലാതായിരിക്കുന്നു. 

പാപം ഏറ്റെടുക്കുന്നവരുടെ അവസ്ഥ എന്താണ് നാശം. വര്ഗ്ഗത്തോടെ ഉള്ള നാശം.  ഇവയ്ക്കൊന്നും പരിഹാരം ചെയ്യാന് സാധിക്കാതെയാണ് വരുന്നത്. പലരും പെട്ടുപോവുകയാണ് ക്ഷേത്രങ്ങളില്. കുറ്റവാളികള് ജയിലില് എന്നപോലെ അകപ്പെട്ടു പോവുകയാണ്.   പരോക്ഷമായി പാര വയ്ക്കുന്ന  വിദ്വേഷമതികളുടെ പ്രത്യക്ഷത്തിലുള്ള മുഖസ്തുതിയിലും ദ്രവ്യത്തിലും പ്രലോഭിതരായിട്ട്. 

പരോക്ഷം പാര വെച്ചിട്ടു
പ്രത്യക്ഷസ്തുതി ചെയ്യുകില്
പരിഹാരമതാവില്ല
പാതകം വലുതല്ലയോ!

പുരോഹിതവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രം എന്നത് ക്ഷതത്തെ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞാലേ സത്യമാവൂ. ആ ദുരവസ്ഥയെ വലിയ കേമം ആണെന്ന് വിഭാവന ചെയ്യാന് അവര് നിര്ബന്ധിതരാവുകയാണ്. അതില് നിന്നൊരു മോചനം സ്വപ്നം കാണാന് പോലും പലര്ക്കും സാധിക്കുന്നില്ല.  എനിക്കോ ഈ ഗതി വന്നു എന്റെ മകന് ഒരിക്കലും ഇതാവരുതേ ഗതിയെന്ന് ഓരോ ശാന്തിക്കാരനും ആഗ്രഹിക്കും. അതുപോലെ മകളെ ഒരു ശാന്തിക്കാരന് വിവാഹം കഴിച്ച് കൊടുക്കില്ല എന്നും. ഇതിന്റെ കാരണം ഈ കുറിപ്പില് നിന്നും ഏറെക്കുറെ വ്യക്തമാണെന്നു തോന്നുന്നു.

ഈ സ്ഥിതി ഇത്ര മോശമായിട്ടുള്ളത് സമീപകാലഘട്ടങ്ങളിലാണ്. കൃത്യമായി പറഞ്ഞാല് ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷം. ബ്രാഹ്മണരെ ശത്രുവായി കാണുന്ന ഹിന്ദുക്കള് ക്ഷേത്രങ്ങളില് കയറാനുള്ള അവകാശം സ്ഥാപിച്ചെടുത്തത് ആരാധന ചെയ്യാനാണെന്ന വ്യാജേന ആധിപത്യം സ്ഥാപിക്കാനായിരുന്നു എന്ന വസ്തുത പ്രസ്താവന അര്ഹിക്കുന്നു. ഇത്തരം പാരമാര്ഥികമായ പ്രസ്താവനകളെ തന്ത്രപൂര്വം ഒഴിവാക്കി രചിക്കപ്പെടുന്ന ചരിത്രങ്ങള് ഒരിക്കലും കേരളത്തിന്റെ ചരിത്രം ആയിരിക്കുകയില്ല. ബ്രാഹ്മണവിദ്വേഷികളുടെ ചരിത്രം മാത്രം ആയിരിക്കും. അത് സത്യാന്വേഷികളാല് നിന്ദിക്കപ്പെടുകയും ചെയ്യും. ലോകതലത്തില് തന്നെ.

അക്ഷരക്ഷേത്രം project ചെയ്തതില് പിന്നെ എനിക്കിപ്പോള് മറ്റു ക്ഷേത്രങ്ങളില് പോവാന് തോന്നുന്നതേയില്ല. ദര്ശനത്തിനു പോലും. It seems good enough. It can inspire me foremost.

6 comments:

  1. ഇതൊന്നും എഴുതണം എന്ന് വിചാരിച്ചതല്ല.
    പക്ഷെ എഴുതിപ്പോവുകയാണ്.
    ആരുടെയോ പ്രേരണകൊണ്ട് എന്നപോലെ.
    വായനക്കാരുടെ നിശ്ശബ്ദ സാന്നിധ്യമാകാം അത്.
    എനിക്കില്ലാത്ത അച്ചടക്കം എന്റെ വായനക്കാര്ക്ക് ഉണ്ടല്ലൊ.
    അതിന്റെ മൂല്യം മനസ്സിലാക്കുന്നു.

    ReplyDelete
  2. താങ്കള്‍ ഇനിയും വ്യക്തമാക്കാത്ത ബ്രാഹ്മണ സങ്കല്‍പ്പം ഉണ്ട് . നമ്പൂതിരി ആയാല്‍ ബ്രാഹ്മണനാകില്ല എന്ന് മദ്യപിച്ചും സാത്വികമല്ലാത്ത കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടും കാണപ്പെടുന്നവര്‍ നല്ല നിരീക്ഷകരെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു . നിത്യകര്‍മ്മങ്ങള്‍ ചെയ്യാതെ ഇരുന്നുവെന്നതു കൊണ്ട് ഒരു ജന്മ ദ്വിജന്‍ നമ്പൂതിരി അല്ലാതാകുനുമില്ല എന്നും പല നല്ല വ്യക്തിത്ത്വങ്ങളെ നമ്പൂതിരിമാരുടെ കൂട്ടത്തില്‍ കണ്ടിട്ടുണ്ട് .വെറുതെ ബ്രാഹ്മണന്‍ ബ്രാഹ്മണന്‍ എന്ന് ഊറ്റം കൊള്ളുന്നതില്‍ കാര്യമില്ല ; അവരില്‍ ഉണ്ടായ ജീര്‍ണ്ണ തകള്‍ ക്കെതിരെ പ്രതികരിച്ച് സാത്വികമായ സംസ്കാരം തിരിച്ചു പിടിക്കാന്‍ അവരെ പ്രേരിപ്പിക്കാതെ അതിനെ മുഴുവന്‍ പിന്താങ്ങുന്നത് ബ്രാഹ്മണോ ചിതമായ രീതി അല്ല എന്നാണ് എന്‍റെ അഭിപ്രായം .
    ആരാധനയ്ക്ക് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട് ; അത് വേണ്ട വിധം ഉപയോഗിക്കപ്പെടുന്നില്ല എന്നത് അതിന് അനുവദിച്ചു കൊടുക്കുന്ന പുതിയ വ്യവ സ്ഥിതിയുടെ കുഴപ്പമല്ല . ശരിയായ ഈശ്വരാവബോധത്തിന്റെ കുറവാണ്. രാഷ്ട്രീയ കക്ഷികള്‍ ദേവസ്വം ഭരണത്തിലും കൈ കടത്താന്‍ ശ്രമിക്കുന്നതിന്റെ പാര്‍ശ്വഫലമാണ്. വിശ്വാസികള്‍ അല്ല ഈശ്വരാന്വേഷികള്‍ ആണ് വേണ്ടത് എന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടത് താങ്കള്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല. നമ്മുടെ ക്ഷേത്രങ്ങളില്‍ ഭൌതികമായ ഉയര്‍ച്ച ലക്ഷ്യമിടുന്ന സംസ്കാരമാണ് നില നില്‍ക്കുന്നത് . വഴിപാടുകളില്‍ തുടങ്ങുന്നു ആത്മീയ പുരോഗതിയില്‍ നിന്ന് പിന്നാക്കം പിടിച്ചു വലിക്കുന്ന സമ്പ്രദായങ്ങള്‍ . ശാന്തിക്കാരന് ദക്ഷിണയില്‍ കണ്ണ് വന്ന അന്ന് തുടങ്ങിയ ജീര്‍ണ്ണത . അതില്‍ കയ്യിട്ടു വാരാന്‍ ഇപ്പോള്‍ കുറെ അസൂയക്കാരുമുണ്ടായി എന്ന് മാത്രം . മാങ്ങയാണ്‌ ആദ്യം ഉണ്ടായത് എന്നര്‍ത്ഥം !

    ReplyDelete
  3. Today we find IPC overruling Manusmrithi
    Namboodiries respect todays bylaws.
    IPC permits everybody to enjoy life equally.
    Namboodiri's drinking is not illegal.
    Also note that a drinker has more public support than a traditional namboodiri.
    Also find, drinking is a status symbol to an extent.
    There is public pressure boosted by Govt. in order to root out brahmin culture selectively. Namboodiries want to be obedient citizens and polite to others. I have found drink addicts brahmins. But they are not aggressive as you.

    ReplyDelete
  4. അഗ്രസ്സീവ് ആകുക എന്നത് ഒരു ദോഷം അല്ല പലപ്പോഴും ; ശ്രീശാന്തിനെ പ്പോലുള്ളവ അങ്ങനെ ആണ് താനും. സൌരവ് ഗാംഗുലിയെപ്പോലെ ആകാം താനും . ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു ; അത് ആക്രമണം ആണ് എന്ന് കരുതുന്നതില്‍ എന്തര്‍ത്ഥം ?! :)

    സനാതന ധര്‍മ്മം പോലെ ഒന്നാണ് എങ്കില്‍ നശിക്കില്ലല്ലോ നമ്പൂതിരി മാരുടെ സംസ്കാരം .? ആരു ശ്രമിച്ചാലും ! സ്വയം നശിക്കുക ആണ് അല്ലെങ്കില്‍ കൈ വെടിയുന്നതാണ് ഒരാള്‍ എങ്കില്‍ അതിനെ തടയാന്‍ ആര്‍ക്ക് കഴിയും .

    ഇനിയും ചോദ്യത്തിന് ഉത്തരം ആയില്ല ! വ്യതിചലിച്ച ഒരു മറുപടി മാത്രം കിട്ടി !


    ReplyDelete
  5. ഇത് ചോദ്യോത്തര പംക്തിയല്ല. പോസ്റ്റുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്ക്ക് മറുപടിയും അതിനനുസരിച്ചേ കിട്ടൂ. പോരെന്ന് ശഠിച്ചിട്ടു കാര്യമില്ല.

    ReplyDelete
  6. ബ്ലോഗ് ഒരാളുടെ വ്യക്തിപരമായ പ്രതികരണം മാത്രമാണ്. അതിന്മേല് വായനക്കാര്ക്ക് പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാം. അതുപോലെ അവരുടെ പ്രതികരണങ്ങളിന്മേല് ബ്ലോഗര്ക്കും പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാം.അതൊരു ബാധ്യത അല്ലാന്നര്ഥം. അസഹ്യമായാല് ഡിലീറ്റ് ചെയ്യുകയും ചെയ്യാം.

    ReplyDelete