Saturday, 14 September 2013

ഓണാശംസകള്‍!

പ്രിയപ്പെട്ട വായനക്കാരെ,

നിങ്ങള്ക്ക് ശാന്തിവിചാരം ബ്ലോഗിന്റെ  ഊഷ്മളമായ ഓണാശംസകള്‍!

ഒന്നു രണ്ട് കാര്യങ്ങള്  പറയാനാഗ്രഹിക്കുന്നു. ഒരു വിശദീകരണം പോലെ.
നിരീക്ഷകരുടെ എണ്ണം ഏതാണ്ട് ഇരട്ടിയിലധികമായിട്ടുള്ള പുതിയ സാഹചര്യത്തില് കൂടുതലായി എഴുതുന്നതിന് പകരം, തത് വിപരീതമായി ബ്ലോഗ് അപ്ഡേറ്റ് ചെയ്യാത്ത ഒരു സ്ഥിതി ഉണ്ടായി. ഒരു hanging stage ന്ന് വേണെങ്കില് സംശയിക്കാം.  അവിചാരിതമായി, പ്രത്യേകകാരണമൊന്നും കൂടാതെ termination നോട്ടീസും ഒടുവിലിട്ടു.  ഇതൊക്കെ എന്താണ് എന്ന ന്യായമായ സംശയം വരാം. അതിലേയ്ക്ക് ചില സൂചനകള്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുകയായിരുന്നു ഞാന്. അത്യധികമായ രക്തസമ്മര്ദ്ദനിലവാരം. അതെ തുടര്ന്ന് ശാരീരികാസ്വസ്ഥതകള്. അതിനാല് വിശ്രമം അനിവാര്യമായി വന്നു. കാര്യത്തെ വളരെ ലാഘവത്തോടെയാണ് ഞാന് കാണുന്നതെന്ന് കണ്ട ഡോക്ടര് ഒരു നിമിഷത്തേ മൌനത്തിനു ശേഷം പറഞ്ഞത് "താനൊരു അറ്റാക്കിന്റെ വക്കത്താണ് എത്തിനില്ക്കുന്നത്.." എന്നായിരുന്നു.

എന്നാലിനി ആരോടും വിരോധമൊന്നും വേണ്ട. നാമജപത്തിലൂടെ കഴിച്ചൂട്ടാം എന്ന് കരുതി. എന്നാലീ നാമജപത്തിന് ഒരു കുഴപ്പമുണ്ട്. അത് വളരെയധികം ആന്തരികശക്തിയെ പ്രദാനം ചെയ്യും. ശക്തിവന്നാലോ.. നാം വീണ്ടും കര്മോന്മുഖരാവും. ഞാന് തുടങ്ങിവച്ച കര്മ്മമാവട്ടെ പൂര്ത്തീകരിക്കാനായിട്ടുമില്ല.

എതിരാളിയോട് സന്ധിചെയ്യാന് തീരുമാനിച്ചതും. മധ്യസ്ഥനെ നിയോഗിച്ച് വീണ്ടും സൌഹൃദം പുനസ്ഥാപിച്ചതും മണിക്കൂറുകള്ക്ക് ഉള്ളിലായിരുന്നു. പക്ഷെ ഫലമോ... ഉദ്ദേശിച്ചതിന് വിപരീതവും... മൌനത്തെ ഒരു പരാജയമായിക്കണ്ട് ഇതുതന്നെ തക്കം എന്നു കരുതി  ചെയ്തുപോന്നിരുന്ന ഉപദ്രവപരിപാടികള്ക്ക് ആക്കം കൂട്ടുകയുണ്ടായി. ഒന്നിലധികം പ്രൊഫൈലുകളുള്ളവരെ ബ്ലോക്ക് ചെയ്താലും അവര് മറ്റു പ്രൊഫൈലുകളില് നിന്ന് ആക്രമണം തുടരും. സൈബര് സെല്ലില് പരാതി കൊടുക്കാന് നിയമജ്ഞനായ സുഹൃത്ത് ഉപദേശിച്ചെങ്കിലും തല്ക്കാലം ഫേസ് ബുക്കിന് റിപ്പോര്ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്.

ഇതൊക്കെ സ്വകാര്യമാകയാല് പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു കരുതി. എന്നാല്
പ്രതിയുടെ ഏതോ കമന്റുകളില് തോന്നിയ ദയനീയത മൂലം മൂന്നാമതൊരാളുടെ മധ്യസ്ഥതയില് സൌഹൃദം പുനഃസ്ഥാപിക്കാന് ശ്രമിച്ചെങ്കിലും പ്രതിയുടെ മനോഭാവം കൂടുതല് വഷളാവുകയാണ് ചെയ്തത് എന്നാണ് അനുഭവമുണ്ടായത്.

ബ്ലോഗ് പൂട്ടിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് തുടക്കത്തിലേ പ്രസ്താവിച്ചിരുന്നു. ടെര്മിനേഷന് നോട്ടീസ് പ്രസിദ്ധീകരിച്ചപ്പോള് അയാള് ശാന്തനാവുമെന്നും സന്തുഷ്ടനാവുമെന്നും കരുതി. എന്നാലയാളുടെ കമന്റുകളുടെ സൂചന സംതൃപ്തിയുടേതല്ലായിരുന്നു. സന്തോഷത്തിന്റെതല്ലായിരുന്നു. കുറ്റപ്പെടുത്തലിന്റേതായിരുന്നു. അയാളോട് പരസ്യമായി ക്ഷമ പറയണം എന്നൊരാവശ്യവും അയാളുന്നയിച്ചിരുന്നു. ശാന്തിവിചാരം എന്നതിനോട് സാമ്യമുള്ള പാര ബ്ലോഗ് വരെ അയാള് തുടങ്ങിയിരുന്നു.

ഒരധ്യാപകന് ചേര്ന്നതാണോ ഇതൊക്കെ? ഇതൊക്കെ കാണുമ്പോള് അധ്യാപകവധം എന്നപേരിലൊരു ബ്ലോഗ് പരമ്പര തന്നെ തുടങ്ങിയാലെന്താ.. എന്ന് തോന്നിപ്പോവുന്നു. . പക്ഷെ അങ്ങനെ തോന്നിയതുപോലെ ഒന്നും ഞാന് ചെയ്യാറില്ല. അനിവാര്യമെന്ന് വന്നാലേ ശാന്തിക്കാര് പ്രതികരിക്കാറുള്ളൂ.
----------------------------------------------------------------------------------
ഇനി മറ്റൊരു കാര്യം

പോസിറ്റീവാണ്. ടെംപിള് ഓഫ് ലറ്റേഴ്സ് അഥവാ അക്ഷരക്ഷേത്രം ശില്പനിര്മാണം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. പേപ്പറിലാണ് ഇത് വൃത്തശ്രീകോവില് ആയി  ത്രിമാന മാതൃക ചെയ്തിരിക്കുന്നത്. As a portable temple, Desktop temple.  ഇനി ചില്ലറ മിനുക്കുപണികള് മാത്രമാണ് അവശേഷിക്കുന്നത്. ഇതിന്റെ ഒരു ഡിമോ ഒരുമാസം മുമ്പ് കവിയൂരിലും അതിന് തൊട്ടടുത്ത ദിവസം പനച്ചിക്കാട് സരസ്വതീക്ഷേത്ര സന്നിധിയിലും നടന്നു. അടുത്ത ഡിമോ നടക്കാനിടയുള്ള സ്ഥലം ഷൊര്ണൂരാണ്. സെപ്തംബര് 22 ന്. ഉച്ചയ്ക്ക് ശേഷം അവിടെ ഒരു ശിവക്ഷേത്രമാണ് അവതരണവേദി. ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് അതിന്റെ സംഘാടകര്. 

ഇന്നത്തെ ദിവസം ആലയം എന്ന അക്ഷര ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉള്ളതാണ്. അതായത് വര്ഷങ്ങള്ക്ക് മുമ്പ് ഒരു ഉത്രാട ദിവസമായിരുന്നു. ആലയത്തിന്റെ രേഖാചിത്രം വിവിധവര്ണങ്ങളില് ഞാന് വരച്ചതും അതോടനുബന്ധിച്ച് ഒരു ഡോക്യുമെന്ററി ശ്ലോകം എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയതും. പാസ്പോര്ട്ട് സൈസിലുള്ള ഒരു നോട്ടീസ് രൂപം എന്തോ നേരമ്പോക്കാവുമെന്ന് മാത്രമേ സ്വീകര്ത്താക്കള്ക്ക് കരുതാനായുള്ളൂ. സംഗ്രഹിച്ചു പറയാനല്ലാതെ വിശകലനം ചെയ്യാന് എനിക്കും എളുപ്പമായിരുന്നില്ല. സംഗ്രഹണകലയോടായിരുന്നു എനിക്ക് ആഭിമുഖ്യം. വസ്തുതകളെ ഏറ്റവും കുറഞ്ഞ വാക്കുകളില് അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഡോക്യുമെന്ററി കവിതകളും ശ്ലോകങ്ങളും.


ആലയം എന്ന സാഹിത്യരചനാലയത്തിന്റെ നോട്ടീസ് ക്ഷേത്രങ്ങളിലൂടെ 1994ല് വിതരണം ചെയ്തത് ഈ വിധം അച്ചടിച്ചായിരുന്നു. എന്തോ ഒരു കൌതുകവസ്തു എന്നതില് കവിഞ്ഞ പ്രാധാന്യം അതിനുള്ളതായി ആരും കരുതിയില്ല. ഉള്ളതില് കവിഞ്ഞ പ്രാധാന്യം വേണമെന്ന് ഞാനും ആഗ്രഹിച്ചില്ല. ആത്മീയപ്രസ്ഥാനങ്ങളെപ്പറ്റി പറഞ്ഞാല് മനസ്സിലാക്കാന് താല്പര്യമുള്ളവരെ അമ്പലങ്ങളില് കിട്ടുമോ.. കൊള്ളാം.. എന്തായാലും ഈശ്വരാദ്ധ്യക്ഷതയില് അത് വളര്ന്ന് ഇന്ന് അക്ഷരങ്ങളുടെ ക്ഷേത്രമായി പരിണമിച്ചിരിക്കുന്നു. അതിന്റെ paper proof ആണ് ഇപ്പോള് പണി പൂര്ത്തിയാക്കിയിട്ടുള്ളത്. For more See TOL from the menu Others



No comments:

Post a Comment