Tuesday, 28 August 2012

Happy Onam

ചിങ്ങമാസത്തിലുത്രാടം
ജന്മനക്ഷത്രമാം വിധം
ഭംഗിയേറും കലാക്ഷേത്രം
വന്നു സൗഭാഗ്യതാരകം!‍‍‌‌
കേട്ടിട്ടുണ്ടോ ഈ ശ്ലോകം? പതിനെട്ടുകൊല്ലം മുന്‍പ് (1994) ഞാന്‍ എഴുതിയതാണ്. പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അച്ചടിച്ച കാര്‍ഡുകളിലൂടെ സ്വയമേവ. കളര്‍ ചിത്രം സഹിതം. ഇന്നലെ എന്ന പോലെ തോന്നുന്ന അതെല്ലാം ഇന്ന് ഒരു വിദൂരസ്മരണ. എങ്കിലും ഓര്‍ക്കാന്‍ സുഖകരം. എന്നും. എന്നെന്നും. 

അന്ന്  ശ്രീ പ്രകാശ് പോള്‍ (കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നായകന്‍) കളര്‍ ഡ്രീംസ് എന്നൊരു സ്ക്രീന്‍ പ്രിന്റിംഗ് സ്ഥാപനം കോട്ടയത്ത്‌ കളരിക്കല്‍ ബാസാറില്‍ നടത്തുന്നുണ്ടായിരുന്നു. കവിത വെച്ച് ഒരു വിസിറ്റിംഗ് കാര്‍ഡ്‌ വേറെ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിലെ ആര്‍ട്ട്‌ വര്‍ക്ക് വളരെ ടഫ്‌ ആയിരുന്നു. എന്നാല്‍ അത്ര മനോഹരം എന്ന് ഇപ്പോള്‍ തോന്നുന്നില്ല. 

അതിന്റെ ഒരു മാതൃക ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടതാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. അതിനു ആവശ്യമായ  ചില സോഫ്റ്റ്‌ വെയര്‍ ഇതില്‍ ഇല്ല. നെറ്റ് പ്രവര്‍ത്തനങ്ങളില്‍ കുറച്ചു ഉല്സാഹക്കുറവും ഇല്ലാതില്ല. 

ഇതൊരു റിസര്‍വ്‌ ടോപ്പിക്ക് ആയിട്ടാണ് ഞാന്‍ കണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമില്ല. അന്നത്തെ കലാക്ഷേത്രം എന്ന സങ്കല്‍പം ആണ് ഇന്ന് "Temple of Letters" എന്ന കാര്യക്ഷേത്രം ആയിരിക്കുന്നത്. അതിന്റെ വികസനം ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടം കഴിഞ്ഞിരിക്കുന്നു. 

As the sum and substance of my entire research work over two decades. As a visual object it is made in material form. As a proof or model. It is having some wonderful effect also. It is not however in a good quality presentation level. It has to be improved slowly. 

അതുകൊണ്ട്, ചിങ്ങ മാസത്തില്‍ ഉത്രാട ദിനം ആയ ഇന്ന് എല്ലാര്‍ക്കും ഓണം ആശംസിക്കുന്നതില്‍ എനിക്ക് പ്രത്യേകമായ സന്തോഷം ഉണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍. 

ശാന്തിവിചാരം ഗ്രൂപ്‌ ചര്‍ച്ചകള്‍ എന്തോ അത്ര സുഗമം ആയി നടക്കുന്നില്ല. എന്റെ ഈ സമ്പ്രദായം കൊണ്ടായിരിക്കും. മസില് പിടിച്ചാണ് എഴുതുന്നത്‌ എന്നോ മറ്റോ തോന്നാം. ഗ്രൂപിന്റെ സാധ്യതകളും പരിമിതികളും കുറെയൊക്കെ മനസ്സിലാക്കി. സംവാദവേദി ആയിരിക്കാന്‍ കഴിയുന്നത് ബ്ലോഗിനെക്കാള്‍ അധികം ഗ്രൂപുകള്‍ക്ക് ആണ്.   സമാന ചിന്താഗതി ഉള്ളവരുടെ കൂട്ടായ്മ ആണ് ഉദ്ദേശിക്കുന്നത്. യോഗം ഉണ്ടെങ്കില്‍ ഒത്തുകൂടാം. അത്രയെ തല്‍ക്കാലം ആഗ്രഹിക്കുന്നുള്ളൂ.

ആശംസകള്‍ അയച്ചവര്‍ക്കും  അല്ലാത്തവര്‍ക്കും എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍. 




No comments:

Post a Comment