ജാതി ബ്രാഹ്മണ്യത്തിന്റെ ഉന്മൂലനം ആണല്ലോ സാംസ്കാരിക രംഗത്ത് കടന്നു കയറി ആക്രമികുന്നവരുടെ ലക്‌ഷ്യം. തങ്ങളുടെ പിണ്ഡം വയ്ക്കാന്‍ നടക്കുന്നവര്‍ക്കും വണ്ണം വയ്ക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഹിന്ദുക്കളിലെ ഒരു വര്‍ഗം ഇവിടെ.
ശുദ്ധ ആത്മാക്കളുടെ അന്തസ്താപത്തെ മറികടക്കാന്‍ ഒരു ഉപായവും ഇല്ല എന്നല്ലേ വ്യംഗ്യമായി ഭാഗവതം സൂചിപ്പിക്കുന്നത്. ഭാഗവതത്തില്‍ ശൃംഗി എന്ന പിതൃസ്നേഹി ആയ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ മറി കടക്കാന്‍ പരീക്ഷിത് എന്ന രാജാവിനോ സാക്ഷാല്‍ ശ്രീകൃഷ്ണനു പോലുമോ കഴിഞ്ഞോ? തക്ഷകനെ പോലും വഴി മാറ്റാന്‍ ഒരു പ്രതിബന്ധങ്ങള്‍ക്കും സാധിച്ചില്ല.
മതത്തിനു ആധാരം ആയിട്ടുള്ള ബ്രാഹ്മണ്യത്തിനു ഭ്രഷ്ട് കല്പിക്കുന്ന ആധുനിക ഹിന്ദുത്വം പൊട്ടിപ്പൊളിയുന്നതിനു അന്യമതസ്ഥരോ ഉത്തരവാദികള്‍?
അടിസ്ഥാന തലത്തിലുള്ള പ്രശനങ്ങളെ അവഗണിച്ചു കൊണ്ട് ഉപരിതലത്തില്‍ ഉള്ളവക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ മുന്‍പ് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ സാറിനു എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇന്നത്തെ മതത്തിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം സന്യാസിമാര്‍ക്കും ബ്രാഹ്മണര്‍ക്കും ഒക്കെ ഉണ്ട്. അവരെ അവര്‍ ഉദ്ദേശിക്കുന്ന നല്ല അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെങ്കിലും വടിയോങ്ങി വരുതിയിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ജുഗുപ്സാവഹം ആണ്.
പാര്‍ലമെന്‍ടറി നിയമങ്ങള്‍ കൊണ്ടും കോടതി ഉത്തരവുകൊണ്ടും യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ ചിന്തയെ ഉപരോധിക്കാം എന്ന് ഹിന്ദുക്കള്‍ വ്യാമോഹിച്ചാല്‍ അതിന്റെ ലാഭം മുഴുവനും സ്വാഭാവികമായും പോവുക അന്യമതസ്ഥര്‍ക്ക് ആയിരിക്കും. അതെങ്ങനെ അവരുടെ കുറ്റമാകും?
൧.ഇന്നത്തെ ലോകത്തില്‍ എല്ലാവര്ക്കും തിരക്കാണ്..അമ്പലത്തില്‍ ക്യൂ നില്‍കുന്ന സമയത്തും മുന്നില്‍ ഉള്ളവരെ തള്ളി മാറ്റി മുന്നില്‍ എത്താനും നാട്ടു കാര്യങ്ങള്‍ സംസാരിക്കാനും ആണ് താല്പര്യം.. എന്തിനാണ് അമ്പലത്തില്‍ വരുന്നതെന്ന് പോലും അറിയില്ലാ ..
ReplyDelete൨.എല്ലാവരും എന്തെല്ലാമോ വെട്ടി പിടിക്കാന്‍ ഉള്ള ഓട്ടത്തിലാണ് ... അതിന്റെ തിരക്കും, ദേഷ്യവും, വിഷമവും എല്ലാവരുടെയും മുഖത്തു തന്നെ വ്യക്തമായി കാണാം.
൩. അമ്പലത്തില്‍ ഒരാള്‍ പൂജാരിയെ ബഹുമാനിചില്ലെങ്കില്‍ / എതിര്കുന്നെങ്കില്‍ മിക്കവാറും അയാള്‍ക് അവിടെ നാട്ടുകാരുടെ മുന്‍പില്‍ കേമന്‍ ആകാന്‍ ആയിരിക്കും..അല്ലെങ്കില്‍ പൂജാരി അത്രയും തല തിരിഞ്ഞവന്‍ ആകും ..
൪. ഇന്നത്തെ കാലത്ത് നാം വിവേകപൂര്‍വ്വം പെരുമാറുകയും നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്‌താല്‍ , നമ്മുടെ അധപതനത്തിന് മറ്റുള്ളവരെ പഴി ചാരേണ്ടി വരില്ല..
൫.മദ്യപിച്ചും മാംസം കഴിച്ചും പൂജ ചെയുന്ന ഒരുപാട് ആള്‍കാരെ എനിക്കറിയാം ..(എന്ത് ചെയ്യാം വേറെ ആളെ കിട്ടാനില്ല !!)
൬ .വിവധ അബ്രാഹ്മണവിഭാഗങ്ങള്‍ക്ക് ബ്രാഹ്മണരോടുള്ള അസഹിഷ്ണുതയാണ് കാതലായ പ്രശ്നം...( ക്ഷമിക്കണം ഞാന്‍ യോജിക്കുനില്ലാ )
൭ . മനസ്സില്‍ തോന്നിയത് എഴുതി എന്ന് മാത്രം..തെറ്റായെങ്കില്‍ ക്ഷമിക്കണം ..
Thank u anonymous. I will come to ur points.
ReplyDeleteഒട്ടും ആത്മാര്‍ഥത ഇല്ലാത്ത വിര്ച്വാലിറ്റി മാത്രമുള്ളതാണ് ഇപ്പോളുള്ള ഭക്തിയും ആചാരവും എല്ലാം.. റിയാലിറ്റി ഷോ എന്ന് പറയാന്‍ പോലും അതിനു അര്‍ഹതയില്ല.. സര്‍വ്വവും മായാ...
ReplyDeleteഭൂമി പണ്ട് മുതല്‍ക്കേ അസുരന്മാരുടെ ഭരണത്തിന്റെ കായിലായിരുന്നല്ലോ! എല്ലാ ആസുരന്മാരും ഇവിടെ ആയിരുന്നല്ലോ ഭരിച്ചിരുന്നത്, ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നതും.
കംസനും അദ്ദേഹത്തിന്റെ പൂര്വികരും ഇവിടെ തന്നെ ആയിരുന്നല്ലോ ജനിച്ചു ഭരിച്ചത്. അവരെ കൊല്ലാന്‍ സമയ സമയത്ത് മാത്രം എത്തുന്ന നൂറ്റിയെട്ട് ആംബുലന്‍സ് പോലെ അല്ലെ ഭഗവാന്‍...
ആസുര ഭൂമിയുടെ വിളനിലമായ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു വീമ്പു (പൊള്ളത്തരം) പറയുന്ന ആള്‍ക്കാരും അവരുടെ കൂട്ടുകാരും വിഹരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുരതുള്ളതും പ്രതീക്ഷിക്കണം..
പിന്നെ, ഏട്ടന്റെ കമ്മന്റുകള്‍ വായിക്കുന്നതിനു മുന്‍പ് വരെ മനസ്സിലുണ്ടായിരുന്ന ഒരു ക്ലീന്‍ ഷീറ്റ് കഥാപാത്രമായിരുന്നു ജീ കെ സാര്‍. ഇപ്പൊ അതും കരി മഷി പുരണ്ടു എന്ന് തോന്നുന്നു.
ഭക്തിയുടെ അവസാനം "വിഭക്തി". " വിഭക്തി" മൂത്ത് ആസക്തി.. ആസക്തി മൂത്ത് "കത്തി" അവസാനം എല്ലാം കത്തി നശിക്കും...!!
കൃത്യമായ ഭരണ ഘടന ഉള്ളതും എന്നാല്‍ അതിലൊന്ന് പോലും നടപ്പിലാക്കതതുമായ ഒരു പ്രസ്ഥാനം ആയി ക്ഷേത്രത്തെ കാണുന്നവരോട് "വേദം" "ഒതിയിട്ടു " എന്ത് കാര്യം..
മാര്‍ത്താണ്ഡ വര്‍മ്മ "റോള്‍സ് റോയ്സ് ഇല്‍ സഞ്ചരിച്ചാല്‍ അദ്ദേഹം മൂരാച്ചി, ഫ്യുടളിസ്റ്റു... ദുബായ് ശൈഖു നടന്നാല്‍ "ഹിസ് ഹൈനെസ്" ഒരേ ആള്‍ തന്നെയല്ലേ ഇത് രണ്ടും പറയുന്നത്.
തിമിരം ബാധിച്ചത് മാറണം..അതിനു വേണ്ടത് നല്ല ഒരു ഓപ്പറേഷന്‍ ആണ്. അത് ചെയ്‌താല്‍ ശരിയാകും...