Friday, 28 December 2012

ആത്മരോഷം

ഓം നമോ നാരായണായ. 

നാരായണ എന്ന് ജപിക്കില്ല എന്ന നിഷ്ഠ ഉള്ള ഹിരണ്യകശു മാന്യനാണ് എന്ന് ഞാന്‍ പറയും, നാരായണ എന്ന് ജപിക്കുന്ന ഹിരണ്യ കശുക്കളാണ് ഇന്ന് പ്രഹ്ലാദവേഷംകെട്ടി ആടിത്തിമിര്‍ക്കുന്നത്.   

ഉഗ്രനരസിംഹമൂര്‍ത്തിയെ ആണ് ഞാന്‍ ഇപ്പോള്‍ നിയോഗവശാല്‍ ക്ഷേത്രത്തിലൂടെ  പൂജിക്കുന്നത്. അതുകൊണ്ട് ആ ഗൌരവത്തിന്റെ ഒരംശം എങ്കിലും എന്റെ വ്യക്തിത്വത്തെ ബാധിക്കാന്‍ ഇട ഇല്ലായ്കയില്ല. അമ്പലത്തില്‍ നിന്ന് പുറത്തു ഇറങ്ങിയാലും ശാന്തിക്കാരന്‍ ശാന്തിക്കാരന്‍ ആയിത്തന്നെ നില്‍ക്കണം എന്നാണല്ലോ. 

അതിനിടയില്‍ നിന്ന് ബ്ലോഗ്‌ എഴുത്തുന്നതിന് പലവിധത്തിലും ഉള്ള പരിമിതി ഉണ്ട്. സമയതിന്റെത് മാത്രം അല്ല. ശാന്തിക്കാരന്‍ എന്ന നിലയില്‍ ക്ഷേത്രത്തിനു കീര്ത്തികരം അല്ലാത്തവ എഴുതുന്നത്‌ ഭൂഷണമല്ല. കാര്യങ്ങള്‍ വിപരീതം ആയാല്‍ പോലും. 

ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രങ്ങള്‍ പുരോഗമിച്ചു എന്നാണു പൊതു ധാരണ. ഇതിനു ചില മരുവശങ്ങള്‍ ഉണ്ട്. അവ ആരും പറയാറില്ല. അപ്രിയ സത്യം എന്ന് കരുതി. എന്നാല്‍ ശാന്തിക്കാരന്റെ സ്ഥാനം മത പുരോഹിതന്റെത് ആണ്. ആ നിലയ്ക്ക് അവനു അവന്‍ ജീവിക്കുന്ന സമൂഹത്തോട് കടപ്പാട് ഉണ്ട്. അവനെ ദുരുപയോഗം ചെയ്യുന്നവരോട് പ്രതിഷേധവും ഉണ്ട്. 

ആത്മരോഷം പ്രകടിപ്പിക്കുന്നതിന് ക്ഷേത്രത്തില്‍ അവസരമില്ല. മുഖഭാവം ഹൃദ്യം അല്ലെങ്കില്‍ ഇയാള്‍ ആള് ശരിയല്ല എന്ന് വിധി എഴുതുന്നവര്‍ ആണ് ഭക്തജനങ്ങള്‍. അവരെല്ലാം ശരിയായ ആള്‍ക്കാര്‍ ആകുമല്ലോ.  

എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അമ്പലത്തില്‍ ഇതൊരു വ്യക്തിയും ശാന്തിക്കാരോട് പറയുന്ന പല്ലവി ഇതാണ്: "തനിക്ക് പറ്റില്ലെങ്കില്‍ താന്‍ പോ". ഈ സ്ഥിതി മാറണം എങ്കില്‍ ആയോധന പാരമ്പര്യം ഉള്ളവര്‍ തന്നെ പൂജകര്‍ ആയി വരണം. തച്ചോളി ഒതേനന്റെയും മറ്റും പിന്മുറക്കാര്.

2 comments:

  1. namaskaaram,

    "ഓം നമോ നാരായണായ" എന്നു പ്രണവത്തോടു കൂടി ശ്രീഭഗവാന്റെ മന്ത്രം കണ്ടപ്പോൾ രണ്ടു കാര്യം ഓർമ്മ വന്നു. 1. ശ്രീ ശിവമഹാപുരാണത്തിൽ കണ്ടത് പ്രണവത്തോടു കൂടിയുള്ള പഞ്ചാക്ഷരജപം ഉപനയനം സമാവർത്തനം തുടങ്ങിയ സംസ്കാരങ്ങൾ കഴിഞ്ഞവർക്കും ബാക്കിയുള്ളവർക്ക് "ശിവായ നമഃ " എന്ന മധുരമായ ജപവും വിധിച്ചിരിയ് ക്കുന്നു എന്നാണ്.

    2. കാശിയിൽ ഹിന്ദു വിശ്വ വിദ്യാലയം തുടങ്ങിയ പണ്ഡിത മദന മോഹന മാളവ്യ എല്ലാ ജനങ്ങളെയും കൊണ്ടു പ്രണവ ജപം നടത്തിയ് ക്കുന്നത് കണ്ടു പ്രശസ്തനായ സ്വാമി കരപാത്രിജി (ഭാഗവത സുധയും ഭക്തിസുധയും മറ്റും എഴുതിയ ശ്രീ ഹരിഹരാനന്ദ സരസ്വതി) അസന്തുഷ്ടനായത്രേ !എന്റെ വിചാരം എന്തെന്നാൽ ഗായത്രീമന്ത്രം ഗുരുവിൽ നിന്നു കേട്ട ഉപനീതനിൽ വേദകാലത്തു നിന്നുതന്നെയുള്ള ശബ്ദാനുരണനങ്ങൾ മുഴങ്ങും. എഴുത്തക്ഷരത്തിൽ നിന്നു പ്രണവം പഠിച്ചയാൾക്ക് ആ നേരിട്ടുള്ള സംപ്രേഷണം ഉണ്ടാവില്ലല്ലോ -- ഇതാവാം കരപാത്രിസ്വാമിജിയുടെ നീതീകരണം ? ഇന്ന് അർഹത അധികാരം തുടങ്ങിയ ആശയങ്ങൾ ആക്രമിയ് ക്കപ്പെടുന്ന കാലമാണല്ലോ. DKM Kartha

    ReplyDelete