Wednesday 26 December 2012

41 Compliments

ശാന്തിവിചാരം വായനക്കാര്‍ക്ക് 
41 മണ്ഡലമംഗള ആശംസകള്‍.

ഓം നമോ നാരായണായ. 

നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹവശാല്‍  എനിക്ക് ഇപ്പോള്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ഉണ്ട്. ആകയാല്‍  അത് തന്നെ മുഖ്യകര്‍ത്തവ്യം. ബ്ലോഗെഴുത്ത് ഇപ്പോള്‍ വെറും ഓപ്ഷന്‍ ആയിരിക്കുന്നു.  തീരെ വിടുന്നില്ല എന്ന് മാത്രം. 

അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. തികച്ചും അജ്ഞാതര്‍ ആയ വായനക്കാരും ആയി ഒരു ധാരണ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. അത് അനുദിനം മെച്ചപ്പെടുത്തുകയാണല്ലോ വേണ്ടത്. അതിനുള്ള ആശയവും പ്രചോദനവും ലഭിക്കുന്ന സ്ഥാനങ്ങള്‍ ആണ്  ദേവസന്നിധികള്‍  ആയ ക്ഷേത്രങ്ങള്‍.  പക്ഷെ സാങ്കേതിക പരിമിതികളാല്‍ അവ നിഷ്ഠയോടെ ബ്ലോഗ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്ന് മാത്രം. 

ക്ഷേത്രത്തില്‍ സത്സംഗ സമിതി രൂപീകരിക്കുക, ക്ഷേത്ര സാഹിത്യം അവതരിപ്പിക്കുക  തുടങ്ങിയ വലിയ ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും  അവയ്ക്ക്  അധികാരികളുടെ സമ്മതം കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഭാഗവതവായന തുടങ്ങിയ പ്രസ്ഥാനങ്ങളെ  തടയാന്‍ അവര്‍ക്ക് സാധിക്കില്ല. എന്താണ് ഇപ്പോഴത്തെ ഭാഗവത വായന? പുസ്തകം വായന ഒരു ചടങ്ങ് മാത്രം. ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന വിധത്തില്‍ വളച്ചൊടിച്ചു  കഥ പറയുകയാണ്‌ പ്രധാനം. നേരെ ചൊവ്വേ പറഞ്ഞാല്‍ കേള്‍ക്കാന്‍ മൈക്രോഫോണ്‍ , നിലവിളക്ക്, കസേരകള്‍ ഇവയോക്കെയെ കാണൂ! ഭാഗവതവും ആയി പുല ബന്ധം പോലും ഇല്ലാത്ത കഥകള്‍ പറയുന്ന ആചാര്യന്മാരെ ആണോ ജനങ്ങള്‍ക്ക്‌ വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ മതിയെങ്കില്‍ ഞാനും അരക്കൈ നോക്കാം എന്നുണ്ട്. കാരണം ഭാഗവതം ഒന്നും അത്ര നിശ്ചില്ല്യെ !

വിഷ്ണുക്ഷേത്രത്തില്‍ പതിവായി പോവുക മൂലം  കുറെ നാള്‍ കൂടി ഭാഗവതം വായിക്കാന്‍ ഒരു പ്രചോദനം ലഭിച്ചു. ഒന്നാം സ്കന്ധത്തിലെ ഒന്നാം അദ്ധ്യായം ഇന്നത്തെ ദിവസത്തെ ധന്യമാക്കി... 

ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തതിനെ തുടര്‍ന്ന് കലികാലം എന്ന കഷ്ടകാലം വന്നിരിക്കുന്നു എന്നറിഞ്ഞു   ശൌനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍    നൈമിഷാരണ്യത്തില്‍ ഒത്തു ചേര്‍ന്ന് ആയിരംവര്‍ഷം നീണ്ട സത്രം ആരംഭിച്ചു, എന്തിനു? അവര്‍ക്കും സ്വര്‍ഗ്ഗം പ്രാപിക്കണം! 

അതിനു ഭാഗവല്‍സ്മരണ ഉണ്ടാവണം. ഭഗവാന്റെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍  അഥവാ ഭാഗവത കഥകള്‍ ശ്രവിക്കണം. അത് അറിയുകയും വേണ്ടത്പോലെ പറയാന്‍ അറിയുകയും ചെയ്യുന്ന ഒരാള്‍ വേണം.  An illustrator. പുരാണ കഥകള്‍ പറയുന്ന ആളിന്റെ പേരാണ് സൂതന്‍. അതൊരു വ്യക്തി നാമം ആവണമെന്നില്ല. ഔദ്യോഗികപദവി ആവണം. കൂത്ത് പറയുന്ന ആളെ ചാക്യാര്‍  എന്നല്ലേ വിളിക്കുക. ആന്തരിക ജ്ഞാനത്തെ സാധാരണ ആരും അങ്ങനെ പ്രകാശിപ്പിക്കാറില്ലല്ല്ലോ. എന്നാല്‍ ഇവര്‍ ആ വിഷയത്തില്‍ അനുഗ്രഹീതര്‍ ആണ്. പാണ്ഡിത്യത്തിന്റെ പരകോടി. അത് അര്‍ഹരായവര്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞു കൊടുക്കുന്നതിലും അസാധാരണം ആയ പടുത്വം ഉള്ളവര്‍, അതില്‍ സര്‍വ്വസമ്മിതി നേടിയവര്‍. 

എത്ര ഭവ്യതയോടെ ആണ് മഹര്‍ഷിമാര്‍ സൂതനെ സമീപിക്കുന്നത് എന്ന് നോക്കുക. "സൂത സൂത മഹാഭാഗ വദ നോ വദതാം വര!"

ഭാഗവതത്തിന്റെ ഒരു കണിക ഈ ബ്ലോഗ്‌ വഴി പ്രേഷണം ചെയ്യാന്‍ സാധിച്ചതില്‍ അതീവ കൃതാര്‍ത്ഥത! ഒരുവകയൊട്ടറി ഞ്ഞു കൂടെങ്കിലും!



No comments:

Post a Comment