Sunday, 21 October 2012

Feed Back

ശാന്തിവിചാരം പോസ്റ്റുകള്‍ നാനൂറു തികയാറായി. ഇവ പുനര്‍വായന നടത്തി പ്രധാനപ്പെട്ട പോയിന്റുകളും കമന്റുകളും ഉപയോഗിച്ച് ഒരു പുസ്തകം ആക്കി പ്രകാശനം ചെയ്യണം എന്ന വലിയ ആഗ്രഹം മനസ്സില്‍ ഉണ്ട്. ആ വഴിക്ക് ഉള്ള പരിശ്രമം പലതവണ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ എങ്ങും എത്തിയില്ല എന്നതാണ് വസ്തുത.

ഇതിനു കാരണം ഓരോ ഭാഗം വീണ്ടും വായിക്കുമ്പോഴും പുതിയ ചില ചോദ്യങ്ങള്‍ തോന്നുകയും അവയ്ക്ക് ഉത്തരം തേടുകയും അത് പുതിയ സൃഷ്ടിക്കു വഴി തെളിക്കുകയും ചെയ്യുന്നു. എന്നതാണ്. എല്ലായ്പോഴും ഞാന്‍ പുതിയ ചിന്തക്ക് മുന്‍‌തൂക്കം കൊടുക്കുന്നു. അതിനാല്‍ പഴയവ അങ്ങനെ തന്നെ കിടക്കുന്നു. 


ഇയ്യിടെ നടത്തിയ ഫീഡ് ബാക്കില്‍ നിന്നും ഒരു കാര്യം വ്യക്തം ആയി പല കമന്റുകള്‍ക്കും മറുപടി എഴുതാന്‍ സാധിച്ചിട്ടില്ല എന്നതാണ് അത്. ഇവയില്‍ ഗൌരവം ഏറിയ ആക്ഷേപങ്ങളും ഉള്‍പ്പെടുന്നു. ലാലേട്ടന്റെ കമന്റുകള്‍ മറുപടി തീര്‍ച്ചയായും അര്‍ഹിക്കുന്നവ ആണ്. എന്നാല്‍ പൊതുധാരണകളെ തിരുത്താനുള്ള ഒരു ശ്രമം കൂടി ആയിരിക്കും അത്. അത് സ്വാഭാവികം ആയി സംഭവിക്കുന്നതാവും കൂടുതല്‍ നല്ലത്.

ചില സത്യങ്ങള്‍ സത്യം ആയാലും പറഞ്ഞാല്‍ കുറ്റം ആവും എന്നതാണല്ലോ ഇന്നത്തെ നിയമത്തിന്റെയും ഭരണത്തിന്റെയും  ഒരു പ്രത്യേകത. അതിനാല്‍ സത്യങ്ങള്‍ പലതും പറയപ്പെടാതെ പോകുന്നു. ഗത്യന്തരം ഇല്ലാതെ വന്നാലേ സത്യം പറയേണ്ടതുള്ളൂ എന്ന അവസ്ഥ. ഇലക്കും മുള്ളിനും കേടു കൂടാതെ  കലാപരം ആയി ആവിഷ്കരിച്ചാല്‍ കുറെയൊക്കെ സ്വീകാര്യത ഉണ്ടാവും എന്ന് കരുതുന്നു. അതിനും വേണ്ടേ സാവകാശം? 


എന്നെക്കുറിച്ച് പലതും കമന്റുകളില്‍ എഴുതിക്കണ്ടു. ഏതോ ക്ഷേത്രത്തില്‍ നിന്നും ഓടിച്ചു വിട്ട ആള്‍ ആണെന്നും മറ്റും ചിലര്‍ കണ്ടെത്തിയിരിക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കരുതെന്നു മറ്റു ചിലര്‍. എന്നെ തന്നെ മുഖ്യവിചാരവിഷയം ആക്കേണ്ട ആവശ്യം ഇല്ല. അതിനാല്‍ പരാമര്‍ശങ്ങള്‍ക്ക് മറുപടി എഴുതിയിട്ടില്ല. വിചാരശീലം ഇല്ലാത്തവരും പ്രതികരിക്കാന്‍ അറിയാത്തവരും ആണ് ക്ഷേത്രങ്ങള്‍ക്ക് ആവശ്യം. വിവരമേ ഇല്ലാത്തവര്‍ ആയാല്‍ അത്രയും സന്തോഷം. ആള്‍ക്കാര്‍ക്ക് ഇഷ്ടം പോലെ പന്ത് തട്ടാമല്ലോ.

ഞാന്‍ ക്ഷേത്രങ്ങള്‍ തോറും സൌഹൃദസന്ദര്‍ശനം നടത്തി വരികയാണ് ഇപ്പോള്‍.  വിലപിടിച്ച അറിവുകള്‍ പലതും മുതിര്‍ന്ന ആള്‍ക്കാര്‍ സംഭാവന ചെയ്തവ ആണ്. അങ്ങനെ വിവരശേഖരണം നടത്തുന്നതൊക്കെ ക്ഷേത്ര ഭരണക്കാര്‍ ആയ വലിയ "ഹിന്ദു" ദാദാക്കളുടെ നോട്ടത്തില്‍ വലിയ കുറ്റം ആണെന്നറിയാം. ബ്ലോഗ്‌ ചെയ്യുന്നതും വലിയ അപരാധം. ഈശ്വരന്റെ നോട്ടത്തില്‍ എന്താവും എന്നത് അല്ലെ ഭക്തര്‍  നോക്കേണ്ടത്?   

No comments:

Post a Comment