Wednesday, 5 September 2012

Alcohol Free Life

Actually I have lost interest in blogging and am in an attempt to stop this practice. It is almost like a one side affair. So I am irregular for nearly about a month. 

ഒഴപ്പ് ആയതുകൊണ്ട് വായനക്കാര്‍ക്ക് അധികം സഹിക്കേണ്ടി വരുന്നില്ല. അധികം വായനക്കാരോ അധികം കമന്റ്സോ ഇല്ലാത്തതിനാല്‍ എനിക്ക് ഇത് നിര്‍ത്തിക്കൂടായ്ക ഇല്ല. പക്ഷെ എന്തോ... 


മദ്യ വിമോചന പ്രസ്ഥാനം.

മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് യുവതലമുറയെ ബോധകരിക്കാന്‍ ഒരു മഹാന്‍ കൌണ്സലിംഗ് ക്ലാസ്സ്‌ നടത്തി. വലിയൊരു പ്രസ്ഥാനത്തിന്റെ പേരില്‍ വീഡിയോ ഡോകുമെന്ററി പ്രസന്റേഷന്‍ എല്ലാവരെയും  ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നത് ആയിരുന്നു. 

ദൈവ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും പ്രത്യേകം ക്ലാസ്. ഒടുവില്‍ മൂന്നാം ദിവസം  പ്രതിജ്ഞാദിനം വന്നു. ഓരോരുത്തരും അവനവന്റെ സ്വന്തം വാക്കുകളില്‍ വിശ്വാസ മൂര്‍ത്തിയെ ചൊല്ലി ആണയിട്ടു പ്രതിജ്ഞ ചെയ്യണം.


കാമ്പില്‍ പങ്കെടുത്ത എല്ലാവരും ധീരം ധീരമായി പ്രതിജ്ഞയും ആയി മുന്‍പോട്ടു വന്നു. സംഘാടകര്‍ക്ക് അത്ഭുതമായി. അവര്‍ മുഖത്തോട് മുഖം നോക്കി. പഞ്ചോടു പഞ്ച്. അവര്‍ മനസ്സില്‍ ഉദ്ദേശിച്ചത് നമുക്ക് ഇതൊന്നു ആഘോഷിക്കണ്ടേ എന്നായിരുന്നു.

യോഗം പിരിയാറായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യം വന്നു. അപ്പോള്‍ ഒരു യുവാവ് ഇങ്ങനെ പറഞ്ഞു. "ഏതായാലും നമ്മള്‍ എല്ലാരും ഒരു നല്ല കാര്യം ചെയ്യുകയല്ലേ? അത് നല്ല രീതിയില്‍ അതിനു ഒരു തുടക്കം കുറിക്കണം." 


അത് എങ്ങനെ എന്നായി അപരന്‍. ഒറ്റയ്ക്ക് ഒറ്റയ്ക്ക് പ്രതിജ്ഞ എടുത്തതുപോലെ എല്ലാരും കൂടി ഒന്നിച്ചു പ്രതിജ്ഞ എടുക്കണം എന്നായി അടുത്ത അഭിപ്രായം. എല്ലാരും ആ അഭിപ്രായം ശരി വച്ചു. അതിനുള്ള തയ്യാറെടുപ്പ് ആയി. സന്തോഷത്തിന്റെ ഒരു ചെറിയ ഇടവേള കഴിഞ്ഞു.

സമൂഹ പ്രതിജ്ഞയ്ക്ക്  മുഖപ്രസംഗം നടത്താന്‍ ആയി ഒരു യുവാവ് മുന്നോട്ടു വന്നു. അയാള്‍ പറഞ്ഞു: "ഏതായാലും നമ്മള്‍ എല്ലാവരും മദ്യത്തോട്‌ സ്ഥിരം ആയി യാത്ര പറയുകയാണ്‌. ഇനി മേലാല്‍ നമ്മള്‍ ആരും മദ്യം തൊടുകയെ ഇല്ല. ഇതുവരെ തൊട്ടതു തൊട്ടു. ഇനി തൊടാന്‍ പറ്റുകയേ ഇല്ല. അതിനാല്‍ അവസാനം ആയി ഒരു മാന്യമായ ഗുഡ്‌ ബൈ പറയുന്നതിനായി  ഒരു കാലിക്കുപ്പി എങ്കിലും ആരെങ്കിലും വാങ്ങി വയ്ക്കണം."

ഭയങ്കരചിരിയും അട്ടഹാസവും കമന്റുകളും ആയിരുന്നു വേദിയില്‍.   കാലിക്കുപ്പി വാങ്ങാന്‍ കിട്ടില്ല. അതുകൊണ്ട് ഫുള്‍ വാങ്ങിച്ചിട്ട് അത് കാലി ആക്കിയാല്‍ മതി എന്നായിരുന്നു ഒരു കമന്റ്. അത് എങ്ങനെ കാലി ആക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായില്ല. വിലപിടിച്ച വസ്തുക്കള്‍ വെറുതെ കളയാന്‍ പാടുണ്ടോ?

Alcohol Free Life എന്ന ബാനര്‍ കണ്ടവര്‍ സൌജന്യമായി മദ്യം നല്‍കി ജീവിതത്തെ സുഖകരം ആക്കുന്ന പ്രസ്ഥാനം ആവും എന്ന് വിചാരിച്ചിരിക്കാം.


ബ്ലോഗെഴുത്ത് നിര്‍ത്തുന്ന കാര്യവും എനിക്ക് ഇതുപോലെ ആയിരിക്കുന്നു. ശാന്തി ആയാലും അശാന്തി ആയാലും. വിചാരം വിചാരം തന്നെ. 

No comments:

Post a Comment