വേദം എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉള്ളവരുടെ മനസ്സില്‍ തെളിയുന്നത് DC Books വിഭാവനം ചെയ്ത മനോഹരമായ പുറംചട്ടയോട് കൂടിയ തടിച്ച ഏതാനും പുസ്തകങ്ങളുടെ കൂട്ടമാണ്. എന്നാല്‍ വൈദിക പാരമ്പര്യം ദീക്ഷിച്ചിരുന്ന കേരളത്തിലെ ബ്രാഹ്മണര്‍ക്ക് അതല്ല. താളിയോലക്കെട്ടല്ല. പുസ്തകമല്ല അവരുടെ വേദം. ഭയഭക്തി ബഹുമാനത്തോടെ അവര്‍ കുട്ടിക്കാലം മുതല്‍ക്കേ വിധി വിധാനങ്ങളോടെ ഗുരുമുഖത്തുനിന്നും കേട്ട് പഠിച്ച മന്ത്രാക്ഷര തരംഗങ്ങളുടെ ധ്വനി സ്വരൂപം ആണ്. അതാവട്ടെ എല്ലായ്പോഴും ഒട്ടു തോന്നുകയും ഇല്ല. അസമയങ്ങളില്‍ മന്ത്രത്തെ സ്മരിക്കാനേ പാടില്ല എന്നാണു പരമ്പരകള്‍ വിശ്വസിക്കുന്നത്.
"കേരളത്ത്ത്നു നഷ്ടമായിരിക്കുകയാണ് " എന്ന് പറയുമ്പോള്‍...അദ്ദേഹം ഇപ്പോള്‍ എവിടെ ആണ് ഉള്ളത്..?
ReplyDeleteസ്വപ്രഭാനന്ദ സ്വാമിജി പാലായില്‍നിന്നും കൊയിലാണ്ടിയിലേയ്ക്കു ആയിരുന്നു മാറിയത്. ഇപ്പോള്‍ ബേലൂര്‍ മഠം കൊല്‍ക്കത്ത ശ്രീ രാമകൃഷ്ണ മഠം മെയ് മാസത്തില്‍ പോകും എന്ന് അറിയുന്നു.
ReplyDelete