Wednesday, 22 February 2012

Beautiful Silence

എല്ലാ കമന്റുകള്‍ക്കും മറുപടി എഴുതാന്‍ കഴിയാതെ വരുന്നു. വിശേഷിച്ചു ചീത്ത വിളികള്‍ക്ക്. GK group ല്‍ നിന്ന് സനാതനധര്‍മികള്‍ അവരുടെ ധര്‍മവുമായി പിന്തുടരുന്നു. എന്നെ നിശ്ശബ്ദന്‍ ആക്കാന്‍. ആകാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് ഞാന്‍ ഇപ്പോള്‍. മനസാ അവര്‍ക്കുവേണ്ടി ജപിക്കട്ടെ. ഓം നമോ നാരായണായ. അസതോ മാ സദ്‌ ഗമയ. 

2 comments:

  1. വാസുദേവാ, ഇതൊരു കമന്റായിട്ടു കൂട്ടണ്ടാ, കുറച്ചു കാര്യങ്ങള്‍ സംസാരിക്കുകയാണെന്നു കരുതിയാല്‍ മതി, ശാന്തിക്കാരുടെ കുറേ കാര്യങ്ങള്‍ വാസുദേവന്‍ എഴുതിയത് കൊണ്ടു പറയുകയാണ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ എഴുതിയതൊക്കെ ശരിയാണ്, പക്ഷെ ഇതിവിടം വരെ എത്തിച്ചതാരാണ്? ശാന്തിക്കാരനെ അധമനായി കണ്ടു തുടങ്ങിയതാരാണ്? ദാരിദ്ര്യം മൂക്കുമ്പോള്‍ ശാന്തി, ശാന്തി മൂക്കുമ്പോള്‍ ദാരിദ്ര്യം എന്ന അവസ്ഥയില്‍ നിന്നും അത്യാവശ്യം കുടുമ്പം പോറ്റാന്‍ ശാന്തി കൊണ്ടാവും എന്ന അവസ്ഥയിലെത്തിയിട്ടും ഏയ്, ശാന്തിക്കാരനോ, അപ്പോ ജീവിക്കാനൊക്കെ എങ്ങിനെയാ? എന്നു നസ്യം പറയുന്ന വര്‍ഗ്ഗം ആരാണ്? ശാന്തിക്കാരനു എത്ര വിദ്യാഭ്യാസം ഉണ്ടായാലും പെണ്ണു കൊടുക്കില്ലെന്നു ശഠിക്കുന്നതാരാണ്?

    താല്‍പ്പര്യം കൊണ്ടുതന്നെ ശാന്തിപ്രവര്‍ത്തിയെലിത്തിയിട്ടും അധഃകൃതനെപ്പോലെ കാണുന്ന സ്വന്തം സമൂഹത്തിനു നേരെ പകച്ചുനില്‍ക്കേണ്ടിവന്നവനെ ഞാന്‍ വാസുദേവനു പരിചയപ്പെടുത്തിത്തരാം, ഇത്രയൊക്കെ പഠിച്ചിട്ടും ശാന്തി മാത്രമേ തരായുള്ളൂ എന്നു ചോദിക്കുന്ന സ്വന്തം വര്‍ഗ്ഗത്തെ പരിചയപ്പെടുത്തിത്തരാം, ആദ്യം ശുദ്ധികലശം തുടങ്ങേണ്ടതു സ്വന്തം സമുദായത്തിലാണു വാസുദേവാ, അതു ഒരു പുറം ജാതിക്കാരന്‍ പറയാതെതന്നെ വാസുദേവനു മനസ്സിലാവണം.

    ശാന്തിക്കാരനു സഹായമാവാതെ ഭരണവര്‍ഗ്ഗത്തിനു വിധേയമായി പെരുമാറുന്ന തന്ത്രിവര്‍ഗ്ഗത്തെ കണ്ടിട്ടുണ്ടോ? ശാന്തിക്കാരനെക്കുറിച്ചു നാട്ടുകാരുടെ മുമ്പില്‍ അപഹസിച്ചു സംസാരിക്കുന്ന ഊരാണ്മക്കാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ കാണൂ, എന്നിട്ടാവാം പുറത്തേക്കുള്ള ചാട്ടം.

    ReplyDelete
  2. ലാലേട്ടന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. അത് സമുദായത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും നന്നായി അറിയാം. തിരുവനന്തപുരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയിലൂടെ 2005 മുതല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ശാന്തിവിചാരം എന്ന പേരില്‍ തുടര്‍ച്ചയായി ലേഖന പരമ്പര അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാന്തിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ആയിരുന്നു അവയിലെ പ്രതിപാദ്യം. ആ ശ്രമം പാഴായി എന്ന് തോന്നിയിട്ടില്ല. പോരാ എന്നേ തോന്നുന്നുള്ളൂ.

    എന്നാല്‍ സമുദായത്തിന് അതിന്‍റെതായ പരിമിതികളും ഉണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ശാന്തിക്കാരുടെ സേവനത്തിന്‍റെ മുഖ്യ ഗുണഭോക്താക്കള്‍ ഉള്ളത് സമുദായത്തിന് പുറത്താണ്. അവരുടെ ഇടയില്‍ ക്രിയാത്മക മായ ആശയവിനിമയം ഇന്ന് നടപ്പുള്ള കാര്യമല്ല. കേള്‍ക്കാന്‍ മനസ്സുല്ലവരോട് പറയുക എന്നതാണ് കരണീയം. ശ്രോതാക്കളെ സ്വജാതിക്കാരന്‍ പുറംജാതിക്കാരന്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ലാലേട്ടനെ ഒരിക്കലും അന്യന്‍ ആയി കാണാന്‍ ആവില്ല. ആപത്തില്‍ സഹായിക്കുന്നവന്‍ ബന്ധു തന്നെ. ആശയപരമായും വിയോജിപ്പ് ഒന്നും ഇതുവരെ തോന്നിയതുമില്ല.
    This subject being beyond this comment window forwarded to the main stream thanks to the sender.

    ReplyDelete