Friday, 11 September 2015

ബ്രാഹ്മണചൂഷണം


ഒരു ശാന്തിക്കാരന് രണ്ട് മക്കളുണ്ടായിരുന്നു. മൂത്തയാള് പഠിക്കാന് ബഹുമിടുക്കനായിരുന്നു. രണ്ടാമത്തെയാള് മഹാ ഒഴപ്പനും ആയിരുന്നു. ഉപനയനം കഴിഞ്ഞതോടെ മൂത്തയാള് വൈദികതാന്ത്രികങ്ങളും പഠിച്ചു തുടങ്ങി. അച്ഛനെ സഹായിക്കാനും പോവും. ക്ഷേത്രത്തില് പ്രായം ചെന്ന അച്ഛനേക്കാള് മകന് എല്ലാര്ക്കും പ്രിയങ്കരനായി...

അയാള്ക്ക് തോന്നി, ഈ ജോലിക്ക് എന്താ കുറ്റം... നല്ല റസ്പക്ടും കാശും ലഭിക്കണ്ട്... മഹാദേവനെ സേവിക്യേം ചെയ്യാം... അങ്ങനെ അയാളും പഠനം മതിയാക്കി ശാന്തിയിലേയ്ക്ക് തിരിഞ്ഞു. ശാന്തിക്കാരനായി.

ഒഴപ്പനായിരുന്ന അനിയന് ആള്ക്കാരുമായി കൂടുതല് അടുത്ത് ഇടപെടുന്ന ആളായിരുന്നു. .. അയാള് ജീവിതമാര്ഗ്ഗമായി ചില ബിസിനസ്സും ചിട്ടിപ്പിരിവും കുറിയും സമ്മാനപദ്ധതിയും ഒക്കെ ആയി കാശുണ്ടാക്കി.. ആ കാശ് ബ്ലേഡ് ബാങ്കിങ് ചെയ്ത് ധനികനായി. രണ്ടു നിലക്കെട്ടിടം പണിതു....

അതു കണ്ട് ചേട്ടനും സാമാന്യം ഭേദപ്പെട്ട ഒരു വീട് വയ്ക്കണമെന്ന് തോന്നി.. ശാന്തിയില് നിന്ന് കിട്ടുന്ന വരുമാനം അതിന് തികയുമായിരുന്നില്ല. അയാള് ഹൌസിങ് ലോണ് എടുത്ത്. പുതിയ വീടു വെച്ചു. രണ്ടു നിലയല്ലെങ്കിലും. തരക്കേടില്ലാത്ത വീടാണ്.

കൊള്ളപ്പലിശ കൊണ്ട് വീടു വെച്ച അനിയനോട് ആര്ക്കും ആക്ഷേപം ഇല്ല.. സമൂഹത്തിന്റെ കണ്ണില് അവന് മാന്യന്മാരുടെ പട്ടികയിലാണ്. ജ്യേഷ്ഠനെറെ വീടു നോക്കി ഭക്തജനങ്ങള് കമന്റ് പറഞ്ഞത് ഇങ്ങനെ.. "എല്ലാം മഹാദേവന്റെ കാശാ... പാവപ്പെട്ട ജനങ്ങളടെ കാശ്. ജനങ്ങളെ പറ്റിച്ച കാശ്... ചൂഷണം തന്നെ. ബ്രാഹ്മണചൂഷണം..."

Wednesday, 9 September 2015

എന്റെ കന്നി സപ്താഹം

എന്റെ കന്നി ഭാഗവതയജ്ഞത്തിലേക്ക്  ബ്ലോഗ് വായനക്കാര്ക്ക് സ്വാഗതം...
October 2 to 9th @ Malamel kavu Bhagavathi kshetrham Kottayam.










Wednesday, 22 July 2015

ശ്രീരാമോദന്തം

ശ്രീരാമോദന്തം ബാലകാണ്ഡം. നാല്പത് ശ്ലോകങ്ങളില്.
 എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മാത്രമേ നമ്മളില് പലരും വായിച്ചിരിക്കാനിടയുള്ളൂ. വാത്മീകിരാമായണം മൂലം വായന കേരളത്തില് സാധാരണമല്ല. നവാഹമായി മൂലം വായിക്കുന്നതാണ് ഒരു സമ്പ്രദായം. ശ്രീരാമോദന്തം എന്ന കാവ്യം സംസ്കൃതവിദ്യാര്ഥികള്ക്ക് ഏറ്റവും ഉപകാരപ്രദമാണ്. രാമായണത്തെ ലളിതമായ കാവ്യമായി സംക്ഷേപിച്ചിരിക്കുന്നു. 30 പേജ്. മലയാളത്തില് അര്ഥസഹിതമുള്ള ശ്രീരാമോദന്തം ഈ ബുക്ക് നെറ്റിലുണ്ട്. ഈ രാമായണമാസം അതുപയോഗിച്ച് ആചരിക്കുക. 
Sri Ramodantam_with_Malayalam_translation
The BookReader requires JavaScript to be enabled. Please check that your browser supports JavaScript and that it is enabled in the browser settings. You can also try one of the other formats of the book.
ARCHIVE.ORG.

Dr Shashi Tharoor MP - Britain Does Owe Reparations

ദേശാഭിമാനവും ഭക്തിയുമായി ബന്ധമുണ്ടോ.. ?

നമ്മുടെ പുരാണങ്ങളില് എല്ലാം ഇന്ത്യയാണ് ബാക് ഗ്രൌണ്ട്. ഇവിടുത്തെ നദികളെയും പര്വതങ്ങളെയും വര്ണിച്ചിരിക്കുന്നു. ഭാരതം എന്ന നാടിന്റെ ശ്രേഷ്ഠതയെ വര്ണിച്ചിരിക്കുന്നു. ജ്ഞാനപ്പാനയില് പോലും ഭാരതമാണ് ഏറ്റവും നല്ല രാജ്യം എന്ന അവബോധം വളര്ത്താന് കവി മനസ്സു വെച്ചിരിക്കുന്നതു കാണാം. ദേശഭക്തി വളര്ത്തുന്ന പോസ്റ്റുകള് സത്സംഗത്തില് ഇട്ടാല് അവയില് രാഷ്ട്രീയം ആരോപിക്കുകയില്ല എന്നു വിശ്വസിക്കട്ടെ. ഇന്നത്തെ പ്രഭാതത്തില് ദേശഭക്തികരമായ ഒരു പ്രസംഗം യൂ ടൂബില് നിന്നും കാണാനും കേള്ക്കാനും സാധിച്ചതിന്റെ സന്തോഷം ഇവിടെ പങ്കു വയ്ക്കുന്നു. വിവാദനായകനായ ശ്രീ ശശിതരൂരാണ് പ്രസംഗകന്. അദ്ദേഹത്തിന്റെ ഓഡിയന്സിന്റെ പ്രതികരണവും നമുക്ക് സഹര്ഷം നിരീക്ഷിക്കാവുന്നതാണ്. ഭാരതദേശത്തെ ആകെ കൊള്ളയടിച്ച് കോളണിയിലിസം സ്ഥാപിച്ച് തോക്കുപയോഗിച്ച് ലോകത്തില് സ്വന്തം ആധിപത്യം അടിച്ചേല്പിക്കുന്ന ബ്രിട്ടീഷുകാര്ക്ക് കനത്ത പ്രഹരം നല്കുന്ന ഒരു ഭാരതീയന് എന്ന നിലയിലാണ് അദ്ദേഹം ഇവിടെ കാണപ്പെടുന്നത്. യു ടൂബ് ലിംക് ഞാനിവിടെ ഷെയര് ചെയ്യുന്നു. https://www.youtube.com/watch?v=f7CW7S0zxv4

Friday, 17 July 2015

പുതിയ നിയമം


ഇല്ലത്ത്ന്ന് ഇറങ്ങ്വേം ചെയ്തു അമ്മാത്ത് എത്തീതുമില്ല എന്ന് പറഞ്ഞതുപോലെയാണ് ഹിന്ദുക്കളുടെ ഇന്നത്തെ നിലവാരം. ചാതുര് വര്ണ്യത്തിന്റെയും ബ്രാഹ്മണമേല്ക്കോയ്മയുടെയും പേരില് സദാ ശകാരിച്ച് പഴയമതനിയമങ്ങളെ എഴുതിത്തള്ളുകയും ചെയ്തു പുതിയ മതേതരനിയമങ്ങളിലേയ്ക്ക് ആത്മാവ് ചെന്നെത്തിയതുമില്ല.. ഹിന്ദുമതത്തിന് ഒരു പുതിയനിയമപുസ്തകം ആവശ്യമുണ്ടോ? അതോ മതനിയമങ്ങള്ക്ക് അതീതരാണോ ഹിന്ദുക്കള്?

ആവലാതി പറയാനും ആധിപത്യം പ്രകടിപ്പിക്കാനും ഇന്സ്പെക്ഷനുവേണ്ടിയും അമ്പലത്തില് വരുന്ന ഭക്തവേഷങ്ങളോട് പരമപുച്ഛം, നടയ്ക്കു നേരെ വരുന്നതും കൈകൂപ്പുന്നതും വലത്തു വയ്ക്കുന്നതും കുറച്ചിലായി കരുതുന്ന ഭരണക്കാരോടും മേല്പടി പുച്ഛം. ഇക്കൂട്ടരെ കണ്ടാല് എന്റെ വികാരം ശകാരം ആവും.. ടോണ് മാറി ഒരിക്കല് സംസാരിച്ചാല് വെടിതീരുന്ന ബന്ധങ്ങളെ ഇന്നുള്ളൂ. സൌഹൃദങ്ങള് എല്ലാം അല്പായുസ്സുകള്.


വക്കീലന്മാര് വരുന്ന കേസുകളുടെയെല്ലാം വക്കാലത്ത് പിടിക്കുന്നില്ല. ഇവിടെ ജഡ്ജിമാര് പോലും ജനങ്ങളുടെ ആവലാതികള് നേരിട്ടു കേള്ക്കുന്നില്ല. അതെങ്ങനെ ശാന്തിക്കാരുടെ ജോലി ആകും?എന്തൊക്കെയാണ് അവരുടെ ജോലികള്?

അവരുടെ കര്ത്തവ്യങ്ങളിന്നത്, അതിനേക്കാള് അധികം വരുന്ന ചെയ്യരുതാത്തവകള് ഇന്നത് എന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും പുസ്തകം Detailed list of "Does and Don'ts" എവിടെയെങ്കിലും ഉണ്ടോ.. ഇല്ലെങ്കില് എന്താണ് ആരും ഉണ്ടാക്കാത്തത്.. ഇക്കാര്യത്തിലൊരു വ്യക്തത ആവശ്യമായിരിക്കുന്നു. Reference text ഇല്ലാതെ ഏതെങ്കിലും പൊസിഷനെ നിലനിര്ത്താനാവുമോ? കാലം പിന്നെയും മാറുകയാണ്. പഴയ നിയമങ്ങളെല്ലാം ശാന്തിക്കാര്ക്ക് മാത്രം ബാധകം എന്ന മട്ടിലാണ് ഹിന്ദുക്കളുടെ പോക്ക്. അതങ്ങു പള്ളീല് പറഞ്ഞാല് മതി. grin emoticon

അഭിനയിക്കുന്നതിന് ചെലവ് കൂടുതലാ. മൊതലാകത്തില്ല. അതുകൊണ്ട് തുറന്ന് പറയുന്നു എന്നേയുള്ളൂ.

Sunday, 28 June 2015

സംയമനിയില്‍

Dedication : To Shri Suresh Gopi

ലക്ഷ്യബോധം ഒന്നുമില്ലാത്ത ഒരു പോക്ക്.
പക്ഷെ ദിശാബോധമുണ്ട്.
കൃത്യമായ ദിശാബോധം.

പ്രതിബന്ധങ്ങളെ കണ്ടാല്‍   തെല്ലിട ഇരിക്കും.
ശക്തിസംഭരിച്ച് മതില്‍ ചാടും..
ദിശാബോധം.. ദിശാബോധം.

രാജകീയ വീഥികള്‍  തേടുന്നവര്‍
ലക്ഷ്യത്തിലെത്താതെ ആയുസ്സു തീരുന്നു.
ഇതങ്ങനെയല്ല.

രാജധാനിയില്‍ തന്നെ ചെന്നെത്തി
സംയമനിയുടെ റിസപ്ഷനില്‍
അനായാസേന!

മഹിഷാസനത്തില്‍ നിന്നുമിറങ്ങി
സാക്ഷാല്‍ യമധര്‍മരാജാവ്
അതീവ വിനയാന്വിതന്‍ !

അതിഥിപൂജയെ ചെയ്തു
ചിരിച്ചരുളിച്ചെയ്തു
സമയമായില്ലാ ഭവാന്‍
എന്നോട് ക്ഷമിച്ചാലും.

യമധര്‍മ്മനെ നമിച്ചിറങ്ങിപ്പോരുന്നേരം
പുതിയോരര്‍ത്ഥം  തന്നെ വന്നു
ജീവിതത്തിനും!