Thursday, 2 February 2012
Wednesday, 1 February 2012
H.H. Gopalakrishnan.
This post got 281 Reviews on the first day.
Not high. But our record. Thanks to all viewers
I got an immediate selection to Dr.G.K's group.
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
എന്ന് നെഗറ്റീവ് ആയി ചിന്തിക്കരുത്.
ആരും പറഞ്ഞു പോവുക സ്വാഭാവികമാണ്.
പറയാത്തത് മൌനസമ്മതം ആയിത്തീരും.
ഈ ശാസ്ത്രജ്ഞനെ ഉള്‍ക്കൊള്ളാന്‍ ആവാത്തവരുടെ ഹിന്ദുത്വവാദം
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അത് എപ്പോഴും പൊട്ടാം..
അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുക
Tuesday, 31 January 2012
Have a good month
എല്ലാവര്‍ക്കും ഒന്നാം തീയതി ആശംസകള്‍ !!
അങ്ങനെ നല്ലൊരു ജനുവരി പോയിക്കിട്ടി.
വരള്‍ച്ചയുടെ ആരംഭം കുറിക്കുന്ന ഈ മാസത്തില്‍ ശാന്തിവിചാരം ഏവര്‍ക്കും തണുപ്പ് ഏകട്ടെ.
ജനുവരി ബ്ലോഗുകള്‍ പലതും ഹിറ്റ് ആയി. കൂടുതല്‍ ശക്തിയുള്ള അസ്ത്രങ്ങള്‍ ആവനാഴിയില്‍ വിശ്രമിക്കുന്നു. ബോംബുകള്‍........,. പച്ച പൂശിയ ഉണക്ക കൊള്ളികളെ അത് ദഹിപ്പിക്കും.
ഡോ. എന്‍. ഗോപാലകൃഷ്ണന്‍റെ പ്രഭാഷണം വസ്തുനിഷ്ടമായ പഠനം അര്‍ഹിക്കുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയ കൂട്ടുകാര്‍ക്ക് നന്ദി. ആ ശാസ്ത്രജ്ഞന്‍റെ പോയിന്‍റുകള്‍ എല്ലാം സത്യസന്ധമാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനു നാം എന്തിനു സംശയിക്കണം? ശ്രവിക്കുക, പഠിക്കുക, പരമമായ സത്യത്തെ കണ്ടെത്തുക.
സുവിശേഷം posted by Ganesh Prasad in Namboodiri Group/Facebook Monday, 30 January 2012
Sreekaarya Sooktham
വൈദിക സൂക്തങ്ങള്‍ കൊണ്ട് മാത്രം ഇന്ന്ശുദ്ധരായ ശാന്തിക്കാര്‍ക്ക് രക്ഷയില്ല. അവര്‍ അറിഞ്ഞിരിക്കേണ്ട ഭരണഘടനാപരമായ പുതിയ സൂക്തങ്ങള്‍ ദേവസ്വം ഭരണ ആചാര്യന്മാര്‍ ദര്‍ശിച്ച് രഹസ്യമായ നിയമം ആക്കുന്നു. അവയില്‍ ഒന്നാമത്തെ സൂക്തം ഇതാകാം.
Labels:
Sreekarya Sooktham,
Temple,
Unseen Rules.
My Worship
Friday, 27 January 2012
Introducing My Self
സ്വയം പരിചയപ്പെടുത്തല്‍
ശാന്തിവിചാരം എന്നൊരു ബ്ലോഗ് സ്പോട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി എന്ന് വച്ച് ഞാന്‍ ശാന്തിയുടെ കുത്തകമുതലാളി ഒന്നുമല്ല. എന്നില്‍ നിറയുന്നത് വാസ്തവത്തില്‍ അശാന്തിയാണ്. ശാന്തി ലഭിക്കുന്നതിനായി പൂജ പോലുള്ള കര്‍മ്മത്തിന്‍റെ മാര്‍ഗം പലരും സ്വീകരിക്കുന്നു. ഞാന്‍ അതിനു പുറമേ വിചാരത്തിന്‍റെ മാര്‍ഗം കൂടി സ്വീകരിക്കുന്നു. അത്രേയുള്ളൂ.
ഞാന്‍ സ്വയം ചെയ്തു വന്നിരുന്ന വിചാരങ്ങള്‍ പലതും ശുഭഫലങ്ങള്‍ നേടിതന്ന് എന്നെ അപായങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഈ ബ്ലോഗ് തുടങ്ങാന്‍ സാധിച്ചതും അത്തരത്തില്‍ ഒരു ശുഭഫലം ആണ്. ഇപ്പോള്‍ ഇത് നല്ല രീതിയില്‍ മുന്‍പോട്ടു പോകുന്നതും ശുഭഫലം തന്നെ. ലോകര്‍ക്ക് വളരെ ഉപകാര പ്രദം ആണെങ്കിലും അശുഭവസ്തുക്കള്‍(negative elements)ക്ക് കുപ്രസിദ്ധി നേടിയ മാധ്യമം ആണെല്ലോ internet. അപരിഹാര്യമായ മഹര്‍ഷിശാപം ആണ് ഇത് എന്ന് കരുതാന്‍ വയ്യ. കഴിയുന്നത്ര ശുഭ കേന്ദ്രങ്ങള്‍ (positive centers) തുടങ്ങുക എന്നതാണ് ഇതിനു പരിഹാരം. ഈ വിചാരം ആണ് ശാന്തിവിചാരം എന്ന ബ്ലോഗ്സ്പോട്ട് ഉണ്ടാകുന്നതിനു കാരണം ആയത്.
ശിവപഞ്ചകം തുടങ്ങിയ ചില സംസ്കൃത കീര്‍ത്തനങ്ങള്‍ എഴുതി എന്ന് വച്ച് ഞാന്‍ സംസ്കൃത വിദ്വാനോ, പണ്ഡിതനോ, ആചാര്യനോ അല്ല.
ഋഗ്വേദാത്മകമായ വൈദിക പ്രാര്‍ത്ഥന - സംവാദ പ്രാര്‍ത്ഥന - എഴുതി എങ്കിലും ഞാന്‍ വേദജ്ഞനും അല്ല.
ശിവതാണ്ഡവം തുടങ്ങിയ സ്തുതികള്‍ എഴുതി എങ്കിലും ഞാന്‍ വലിയ ഭക്തനുമല്ല. ഭക്തി അല്ല, പ്രതിഷേധം ആണ് എന്‍റെ അടിസ്ഥാനഭാവം. ഒടുവില്‍ എഴുതി നിര്‍ത്തിയ ബ്ലോഗ് (ശിവ ശിവ ! !) അത് തെളിയിക്കും. നിഷ്ഠയോടെ പടി പടി ആയി നിത്യേന ബ്ലോഗ് അപ്പ് ചെയ്ത് കയറിക്കയറി പരമാവധി ഉയരത്തില്‍ ചെന്ന ശേഷം അവിടെ ഒരു പ്രതിഷേധ ത്തിന്‍റെ പതാക നാട്ടിയ തൃപ്തി എനിക്ക് കിട്ടി. അതാണ് ഇന്നലെ ഈ വഴിക്ക് വരാതിരുന്നത്.
കുറെ കവിതകള്‍ എഴുതാന്‍ ഇടയായി എന്നത് നേരാണ്. കവി ആകാന്‍ ആഗ്രഹം ഇല്ല. നല്ല ഗദ്യകാരന്‍ ആകാന്‍ കഴിയാത്തതിന്‍റെ വിഷമം ആണ് എനിക്ക് അധികവും. എന്നെ സ്വയം പരിചയപ്പെടുത്തുന്ന രണ്ടു ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്. അവ ആലയം അവതരണ പത്രികയുടെ ഭാഗം ആണ്. പത്രികയുടെ ദൃശ്യാവതരണം ലഭ്യമാണ്.
അര്‍ഥം: സാഹിത്യ രചനാശീലനും പ്രസാധകരാല്‍ ഒഴിവാക്കപ്പെടുന്നവനും ശാസ്ത്ര കഥകളുടെ (ഭാഗവതം പോലുള്ള) ശ്രവണത്തില്‍ പ്രത്യേകമായ ഇച്ഛയുള്ളവനും നനാകാര്യങ്ങളാല്‍ പരിഭ്രമിക്കുന്നവനും അതുകൊണ്ട് കൂട്ടുകെട്ടുകള്‍ ഒഴിവാക്കുന്നവനും ഭക്തിയെ കടത്തി വെട്ടുന്ന പ്രതിഷേധ ഭാവം മൂലം ചിന്താതുരനും ആണ് അല്ലയോ മാന്യരേ (ഞാന്‍).
ഇതുപോലെ, ആലയം പത്രികയുടെ പൂര്‍ണരൂപവും ഇതിലൂടെ പ്രസിദ്ധീകരിക്കണം എന്ന് കരുതുന്നു.
ഇതുപോലെ, ആലയം പത്രികയുടെ പൂര്‍ണരൂപവും ഇതിലൂടെ പ്രസിദ്ധീകരിക്കണം എന്ന് കരുതുന്നു.
Subscribe to:
Posts (Atom)





