എല്ലാര്‍ക്കും സാദര നമസ്കാരം..🙏🙏🙏
ശാന്തിവിചാരം ബ്ലോഗിന് ഇത് പുനര്ജന്മം.....😁😁😁
യജ്ഞത്തിന്‍റെ എട്ടാം ദിവസം രാവിലെ ഞാന്‍ അതീവശ്രദ്ധയോടെ മന്ത്രം ജപിച്ച് ഹോമം ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്‍റെ പിന്നില്‍ അത്യുഗ്രവിഷമുള്ള ഒരു കറുത്ത സര്‍പ്പം വന്നു. അടുത്തിരുന്നയാള്‍ ഭയന്നു ഹോമം നിര്‍ത്തി. ഞാനത് കാര്യമാക്കാതെ ഹോമത്തില് നിന്നും ശ്രദ്ധ മാറ്റിയില്ല.
ദണ്ഡിസ്വാമികള്‍ വിവരം അറിഞ്ഞു. സിദ്ധി വന്നതിന്‍റെ ലക്ഷണമാണ് സര്‍പ്പം എന്ന് പറഞ്ഞു. അതിനെ രാമേട്ടന്‍ പ്ലാസ്റ്റിക് ജാറില്‍ പിടികൂടി. അന്ന് വൈകിട്ട് അവിടെ വന്ന് വാവ സുരേഷ് അതിനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ വാവ സുരേഷിനൊപ്പം നിന്ന് ഫോട്ടോ എടുത്തിരുന്നു.
എന്നാലതൊന്നും പോസ്റ്റ് ചെയ്യാനുള്ള താല്പര്യം എനിക്കുണ്ടായില്ല. എന്‍റെ ജിഹ്വ ആയിരുന്ന ശാന്തിവിചാരം ബ്ലോഗ് പോലും സ്തംഭനാവസ്ഥയിലേക്കു പോയി. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും അവയ്ക്ക് വിശകലനസ്വഭാവമില്ല. സാരസംഗ്രഹമായി കാപ്സൂള്‍ ഫോമിലേ എഴുതാറുള്ളൂ.
ബ്ലോഗ് എഴുതാനും വിശകലനം ചെയ്യാനുള്ള അസൗകര്യം സാങ്കേതികം കൂടിയായിരുന്നു. മൊബൈല്‍ ഫോണില്‍ ഫാസ്റ്റ് ടൈപ്പിങ് വശമില്ല. കംപ്യൂട്ടറില്‍ നെറ്റ് കിട്ടാത്തതിനാല്‍ ബ്ലോഗ് സ്പോട്ടില്‍ കയറാനും പറ്റാതെ ആയി. കംപ്യൂട്ടര്‍ സര്‍വീസ് സെന്‍ററീന്ന് പറഞ്ഞത് ഫോര്‍മാറ്റ് ചെയ്തിട്ട് വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു.
ഇന്ന് അതു കൂടാതെ ഫലം കിട്ടി. വിന്‍ഡോസ് അപ്ഡേറ്റ് ചെയ്ത് മകന്‍ ഹരിശങ്കരന്‍റെ പരീക്ഷണം വിജയപ്രദമായി. അവന്‍ പത്താം തരം പാസ്സായി. കംപ്യൂട്ടര്‍ സയന്‍സില്‍ പ്ലസ് വണ്ണിന് ചേര്‍ന്നു.
അഞ്ചാം വര്‍ഷം ബ്ലോഗിന് പുനര്ജന്മം കിട്ടിയതില്‍ വാക്കുകള്‍ക്ക് അതീതമായ സന്തോഷം പങ്കുവയ്ക്കുന്നു. കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് താനും.
2011 ലാണ് ശാന്തിവിചാരം ബ്ലോഗ് ആരംഭിച്ചത്. തുടര്ന്ന് അത് ഡൈലി അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗായി. 2012ല്‍ മൂന്ന് ബ്ലോഗുകള് വരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മറ്റു രണ്ടുമൂന്ന് ബ്ലോഗ് സൈറ്റുകള്‍ കൂടി തുറക്കുകയുണ്ടായിട്ടുണ്ട്.
ശാന്തിവിചാരം 2019 ല്‍ അവിചാരിതമായി നിലച്ചതില്‍ പിന്നെ പ്രഭാഷണവുമായി യൂ ടൂബ് വ്ലോഗിങ് തുടങ്ങിയെങ്കിലും അതത്ര സുകരമായി മാറിയില്ല. അതും ബഗളാമുഖി എഫക്ടാവാം ?
പിബത ഭാഗവതം എന്ന യൂ ടൂബ് ചാനലും തഥൈവ.
ഭാഗവതസംഗം എന്ന വാട് സപ് സത്സംഗ ഗ്രൂപ് 2023 മുതല്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. അതില്‍ ഭാഗവതപാരായണത്തിനു തന്നെയാണ് പ്രാധാന്യം. സംസ്കൃതം അറിയാത്തവര്‍ക്കും കേട്ടിരിക്കാന്‍ കഴിയാവുന്ന വിധത്തില്‍ Stream line ചെയ്ത് വോയ്സ് ഗൈഡ് ഉണ്ടാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് ഭാഗവതസംഗം പ്രവര്‍ത്തിക്കുന്നത്.
ഭാഗവതപ്രേമികള്‍ക്ക് സ്വാഗതം. ഗ്രൂപ്പ് ലിംക് ചുവടെ.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് അനുരഞ്ജനത്തിന്‍റെ സന്ദേശം നല്‍കുന്ന ഒരു ക്ലാസ്സിക് തിരക്കഥാരൂപവും രചന പൂര്‍ത്തി ആയിരിക്കുന്നു.
ഈ blog ന് ആരും കമൻ്റിടത്തില്ല
ReplyDeleteഎനിക്ക് എഴുതുന്ന പണി ലാഭം നന്ദി
Deleteആദ്യമായട്ടാണ് ഈ ബ്ലോഗിലെത്തുന്നത്. ചില വേദമന്ത്രങ്ങൾ നെറ്റിൽ അന്വേഷിച്ചുവന്ന വഴിയ്ക്കാണ് ഇവിടെ എത്തിപ്പെട്ടത്. ഞാൻ ഇക്കുറി അന്വേഷിച്ച വിഷയം ഇവിടെ കണ്ടുകിട്ടിയില്ലെങ്കിലും ആത്മീയവിഷയങ്ങളുടെ അന്വേഷണപാതയിൽ എനിക്കു ഗ്രഹിക്കുവാൻ സാധിക്കുന്ന ചില എഴുത്തുകളെങ്കിലും ഇവിടെ കണ്ടേക്കാം എന്ന വിചാരത്തിൽ ഞാൻ അങ്ങയെ ഇന്നുമുതൽ ഇവിടെ പിന്തുടരുന്നു. മാത്രവുമല്ല, അനുദിനം വർദ്ധിച്ചുവരുന്ന ആധുനിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ ഇടയിൽ ഇന്നും ബ്ലോഗ്ഗർ എന്ന ഈ 'പ്രാചീന' പ്രസ്ഥാനം താഴിട്ടുപൂട്ടാതെ ജീവൻ പോലെ കൊണ്ടുനടക്കുന്നവർ ഇവിടെ എന്നെപ്പോലെ വേറെയുമുണ്ടെന്ന അറിവും സന്തോഷം നൽകുന്നുണ്ട്. ബ്ലോഗ്ഗറിൽ ഹരിശ്രീ കുറിച്ചു പിന്നീട് സാഹിത്യലോകം അറിയുന്ന എഴുത്തുകാരായിമാറിയ പലരുടെയും ബ്ലോഗ്ഗർ തറവാടുകൾ ഇന്നു പ്രേതഭവനം പോലെ ഉടമസ്ഥർക്കുപോലും വേണ്ടാതെ കിടക്കുന്നതായിട്ടാണു കാണാറുള്ളത്. അതിനിടയിൽ ഇപ്പോഴും ബ്ലോഗ്ഗറിൽ വന്നു കുത്തിക്കുറിക്കുന്നവരെ കാണുമ്പോൾ ഏറെ സന്തോഷം. ബ്ലോഗിലുള്ള പോസ്റ്റുകൾ പതിയെപതിയെ വായിച്ചുകൊള്ളാം. ആശംസകൾ.
ReplyDeleteസന്തോഷം ഭവതി. ഞാനിപ്പം തിരക്കഥയിൽ അഭിരമിക്കുന്നു !
ReplyDelete