Monday 14 March 2016

അസ്തമയം



ഉദയാസ്തമനങ്ങള്
എന്നും കണ്ടാസ്വദിക്കാവുന്ന
കുന്നിന്പുറം !

ആ ദിവ്യ ദേശത്തിന്഼
വിളക്കായ് വിളങ്ങീടിന
വനദുര്ഗാലയം !

ശരണാഗതനായി
ആ മണ്ണിലെത്തിയ
നിയുക്തപൂജാരി.

ശീതരശ്മികള് വീശി
മുതിര്ന്ന മാതളങ്ങാ പോലെ
സുന്ദരസിന്ദൂരാരുണന് !

അന്തിക്കുളിയ്ക്കായി
പടിഞ്ഞാറെക്കടവിനക്കരെ
സാവകാശമിറങ്ങി.

മുങ്ങിക്കുളി മുടക്കില്ല
മുങ്ങാംകുഴി കിഴക്കോട്ടും
കൃത്യനിഷ്ഠയില് !

രാത്രിമുഴുവന്
പകല്ത്താപം ശമിച്ചീടാന്
ജലാധിവാസം !

ആധാരഭൂതനായ
ആദിത്യനെന്ന നിത്യതാപസന്ന്
ആയിരം പ്രണാമം !

മീനമാസമിങ്ങെത്തി
കൊടിയേറീടുമുത്സവപ്പൂരം
പ്രാസാദശുദ്ധിദിനം !

മനപ്പൊരുത്തംപോലെ
അന്നത്തെ അസ്തമയത്തിന്
അതീവചാരുത !

വാസ്തുശുദ്ധിയ്ക്കായി
അശുദ്ധവസ്തുക്കളെല്ലാം
ദൂരീകരിക്കേണ്ടു.

പ്രതിഷേധം മൂലം
മനസ്സ് അശുദ്ധമായിക്കണ്ട
പൂജാരി ക്ഷേത്രം വിട്ടു !

എന്നേയ്ക്കുമായുള്ള
അസ്തമയമായിരുന്നു അന്ന്
ആ ശരണാഗതന്റെയും !


No comments:

Post a Comment