Sunday, 29 June 2014

ബ്രഹ്മക്ഷേത്രം

അക്ഷരക്ഷേത്രം എന്ന സങ്കല്പം പലര്ക്കും ദഹിക്കുന്നില്ല എന്ന് തോന്നുന്നു!

ബ്രഹ്മാവ്‌ എന്ന മൂര്തിയോടു അതിനുള്ള  സാമ്യ ഭാവം ഇന്നലെ  സൂചിപ്പിച്ചു. കലാവസ്തു ആയി നിര്മിച്ച  ആലയത്തിൽ  ബ്രഹ്മാവിന്റെ ആവിര്ഭാവമോ എന്നു തോന്നാം....

എന്തുകൊണ്ട് ആയിക്കൂടാ... സൃഷ്ടികൾ ഉപയോഗിച്ചുള്ള ഉപാസനയിൽ എന്തുകൊണ്ട് സൃഷ്ടാവ് പ്രീതനായിക്കൂടാ.... ?

അങ്ങനെ അക്ഷരക്ഷേത്രം ബ്രഹ്മക്ഷേത്രം ആകുന്നു...

നിരന്തരം ആയ ബ്രഹ്മാര്പ്പണത്തിന്റെ സാഫല്യം...

സൃഷ്ടികൾ ഉപയോഗിച്ചുള്ള ആരാധന തുടരും...

എഴുത്തും വായനയും ആണ് അക്ഷരക്ഷേത്രത്തിലെ  പൂജകൽ. സൃഷ്ടാവ് നല്ല ശ്രോതാവ് കൂടിയാണ്. ഭാഗവതം വിഷ്ണുകഥകൾ വേദം തുടങ്ങിയവ. ഈ മൂര്തിക്ക് പ്രിയങ്കരങ്ങൾ  അത്രേ.  സത്യ സന്ധം ആയ ഏതു പ്രസ്താവനയും അവിടുത്തേക്ക്‌ നിവേദിക്കാവുന്നതാണ്...

പരോപകാരാര്ഥം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവിടുന്ന് പൂജ ആയി സ്വീകരിക്കും. അതിന് ഔദ്യോഗിക ഭാഷ്യം വേണമെന്നില്ല. മൌനിത്തിന്റെ ഭാഷയാണ് ദൈവം ഏറ്റവും ആസ്വദിക്കുന്നത്. മന്ത്രത്തെ മൌനമായി വിനിയോഗിച്ച പാരമ്പര്യമാണ് ബ്രാഹ്മണരുടേത്. കിട്ടുന്ന വേദികളിലൊക്കെ അറിയാവുന്ന മന്ത്രങ്ങളും സംസ്കൃതവുമൊക്കെ വിളമ്പി ആള്ക്കാരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യം മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ല.....

അക്ഷര്ക്ഷേത്രം  അതി മനോഹരം ആയി  പുനര് നിര്മിക്കുകയും ചെയ്യും. ബ്രഹ്മക്ഷേത്രം ആയി. അതിനുള്ള നടപടികൾ  പുരോഗമിക്കുന്നു.   ബ്രഹ്മ ദര്ശനം എന്ന പോസ്റ്റ്‌ കൂടി ഇതോടൊപ്പം  വായിക്കുക  

1 comment:

  1. No comments. No likes. But I find this is the most important post of mine. It involves highest degree of truth.

    ReplyDelete