സാവകാശം എന്ന വാക്കിന്റെ അടിയില് വരച്ചിരിക്കുന്നത് ആ വാക്ക് പ്രത്യേകം ശ്രദ്ധിക്കുന്നതിനാണ്. ക്ഷേത്രത്തിലെ ജോലികള് ഒരു കര്മി വളരെ ശര്ദ്ധയോടും സാവകാശവും മാത്രമേ ചെയ്യാവൂ എന്നാണ് പൂര്വികര് ഉപദേശിക്കാറുള്ളത്. എന്നാല് ഇന്ന് അത് സാധ്യമല്ല. സ്പീഡ് ആണ് തിരക്കുള്ള ക്ഷേത്രങ്ങളില് ഒരു ശാന്തിക്കാരന് വേണ്ട മുഖ്യഗുണം. തിരക്കില്ലാത്തിടത്തും സ്പീഡ് ആവശ്യം ആയി വരുന്നു. കാരണം വരുന്ന ആളുകളുടെ സൌകര്യം. ഇത് ശാസ്ത്രദൃഷ്ടിയില് അങ്ങേയറ്റം അനുചിതമാണ്. ക്ഷേത്രജീവനക്കാരെ നോക്കിയാല് കാണാം അവരെല്ലാവരും ചെയ്യുന്ന ജോലി പരിഭ്രമത്തോടെയും അന്യായമായ സ്പീഡിലും ചെയ്യുന്നവരാണ് എന്ന്. ഇതിന് കാരണക്കാര് ഭക്തജനങ്ങളും ഭരണക്കാരുമാണ്. അവര്ക്ക് ഇവരുടെ പരിഭ്രമവും ഹൈസ്പീഡ് പെര്ഫോമന്സും കാണുന്നത് ഒരു രസം ആയിരിക്കാം. അല്ലെങ്കില് എല്ലാരും കൂടി നിശ്ചിത സമയത്ത് ഇടിച്ചു കൂടി വരുന്നത് എന്തിന്.. തിരക്കുള്ള സമയത്ത് അന്യായ തിരക്ക് അല്ലാത്തപ്പോള് ആരുമില്ല. അതാണ് പല ക്ഷേത്രങ്ങളിലേയും സ്ഥിതി.
No comments:
Post a Comment