Saturday 7 June 2014

വിഷയവിഷം



1 comment:

  1. ഭാഗവതം മുറ വായന.
    അര്ഥവിചാരം കൂടാതെ അക്ഷരശുദ്ധിയോടെ ഭാഗവതം മുഴുവനും വായിക്കുന്നതിനെ ആണ് മുറ എന്ന് പറയുന്നത്. ഇത് ക്ഷേത്രങ്ങളിലും ഇല്ലങ്ങളിലും നടത്താറുണ്ട്. വായനക്കാരന് തനിച്ചാവും മുറ വായിക്കുക. സപ്താഹത്തിന്റേതുപോലെ ഉള്ള നിബന്ധനകള് ഇല്ല. അഞ്ച് ദിവസം കൊണ്ടും തീര്ക്കാം. ചിലര് മൂന്ന് ദിവസം കൊണ്ടും തീര്ക്കാറുണ്ട്. സഹ വായനക്കാര് ഇല്ലാത്തതിനാല് ഒരാള്ക്കു തന്നെ മുഴുവന് ഭാഗങ്ങളും വായിക്കാന് സാധിക്കുകയും അതിനാല് വായനയില് ഉണ്ടാകാവുന്ന തപ്പലും മറ്റും മാറ്റി എടുക്കുന്നതിനും മുറ വായന സഹായകമാണ്. പിതൃപ്രീതികരമാണ് ഭാഗവതവായന എന്ന വിശ്വാസമുണ്ട്. എനിക്ക് ഇനി അടുത്ത സപ്താഹം ഈ മാസം 25 നേ ആണ് ഉള്ളത്. അതിന് മുമ്പ് ഒരു മുറ വായിക്കണം എന്നുണ്ട്. (ദക്ഷിണ പ്രതീക്ഷിച്ച് അല്ല.) വായന സ്റ്റാന്ഡേര്ഡൈസ് ചെയ്യുകയും ഭാഗവതപഠനം തുടരുകയുമാണ് ലക്ഷ്യം. എന്നെ സംബന്ധിച്ച് ഒരു റിഹേഴ്സല് പ്രോഗ്രാം. അതിന് പറ്റിയ വേദികള് തേടുന്നു

    ReplyDelete