വൈശാഖത്തില് ഭാഗവതപാരായണത്തിന് പ്രത്യേകമാഹാത്മ്യം ഉണ്ടല്ലൊ. ഒന്ന് വായിക്കണം എന്ന് തോന്നി. രണ്ടാഴ്ച മുമ്പ് അക്കാര്യം ഫേസ് ബുക്കില് അവസരം തേടി ഒരു പരസ്യവും പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആചാര്യന്മാര് ആരും വിളിച്ചില്ല. അങ്ങനെയിരിക്കെ ഒരു വഴി പോയപ്പോള് ഒരു ക്ഷേത്രത്തില് സപ്താഹയജ്ഞം നടക്കുന്നതിന്റെ അലങ്കരിച്ച പ്രവേശനകവാടം കണ്ടു. . ആചാര്യനെ മുന് പരിചയമില്ല. എങ്കിലും ചെന്നു കണ്ടു. കൂടെ കൂടിക്കൊള്ളാന് അദ്ദേഹം അനുവദിച്ചു. അതൊരു വേറിട്ട അനുഭവമായി.
ഭാഗവതത്തിന്റെ ആകര്ഷകവലയത്തില് പെട്ടാല് പിന്നെ ബ്ലോഗും വേണ്ട ഫേസ്ബുക്കും വേണ്ട. ഫ്രണ്ട്സും വേണ്ട. അക്ഷരാര്ഥത്തില് വിരക്തി. ഇനി അതിന് എന്താണ് മരുന്ന് എന്ന് ആലോചിക്കേണ്ട അവസ്ഥ. ഭാഗവതം വായിക്കാതെ ഇരിക്കുക എന്ന പരീക്ഷണമാണ് ഇപ്പോ നടത്തിവരുന്നത്. വേദിയില് വന്നാല് അതു കൂടാതെ പറ്റില്ല. വേറെയും ഒന്ന് രുണ്ട് സഹവായനക്കാരുണ്ടാവും. എനിക്ക് പൂജാ പ്ലസ് വായന ആകും. എങ്കിലും പ്രൊഫസരോടൊപ്പം കൂടാന് കിട്ടുന്ന അവസരം വലിയ ഭാഗ്യം തന്നെയാണ്.
ഒരു മാസം മുമ്പ് ഞാനെഴുതിയ നോവല് മുമുക്ഷു പ്രസാധകരെ ഏല്പിക്കുകയുണ്ടായി. ആറുമാസത്തെ നിരന്തരമായ ചിന്തയുടെ ഫലമാണ് അത്. പണി പൂര്ത്തിയായിട്ടും അതിലെ ചിന്തകള് മനസ്സില് നിന്നു പോവാത്തത് വലിയ പ്രശ്നമായി. വിഭാവനം ചെയ്ത് താലോലിച്ച കഥാപാത്രങ്ങളെ വിട്ട് ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുവരവിന് വേറെ വഴി തേടണം എന്ന അവസ്ഥയായി. അപ്പോഴാണ് ഈശ്വരകൃപയാ ഭാഗവതത്തിന്റെ വഴി തെളിഞ്ഞു വന്നത്.
മുമുക്ഷുവിന്റെ കഥ പ്രസിദ്ധീകരിക്കാന് കാലതാമസം ഉണ്ടാവാം. നോവലാണെങ്കിലും അസാധാരണവും, വസ്തുതാപരവും ആകയാല്, വിശദമായ മുഖവുരയും അവതാരികയും ആവശ്യമാണെന്ന് ഒരു മുതിര്ന്ന സഹൃദയസുഹൃത്ത് ചൂണ്ടിക്കാട്ടി. ഇപ്പോള് അതിലൊന്നുമല്ല താല്പര്യം. പൊതുതാല്പര്യം ഏറെയുള്ള സപ്താഹയജ്ഞം ഗംഭീരമാക്കണം. ഭാഗവതം എല്ലാം ബ്രെയിന് വാഷ് ചെയ്താലും വേണ്ടില്ല. തല്ക്കാലം മുമുക്ഷുവിന് വിട.
4.5.14 നു മാഹാത്മ്യം. സ്ഥലം . നെലനാട്ടു കാവ് ക്ഷേത്രം. ശ്രീമൂലനഗരം. തിരുവൈരാണിക്കുളം അടുത്താണ് സ്ഥലം. കാലടിയില് നിന്നു 5കി.മീ. ദൂരം. ആചാര്യന് ഭാഗവതപ്രേമി പ്രൊഫ. എം.കെ.നാരായണന് പോറ്റി. പരിചയപ്പെടേണ്ട വ്യക്തിത്വം. എല്ലാവരേയും ആ വേദിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു. എന്നും വരാന് പറ്റാത്തവര് ഒരു ദിവസമെങ്കിലും വരുന്നത് നല്ല അനുഭവം ആയിരിക്കും.

No comments:
Post a Comment