കേരളത്തിലെ യുക്തിവാദികളെ പറ്റി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ യു ട്യൂബ് വഴി നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം.
ദൈവം ഇല്ല എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ ഹിന്ദു മതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നക്കാര്‍ അല്ല. അവര്‍ രഹസ്യമായി ക്ഷേത്രങ്ങളില്‍ പോകുന്നു എന്നതും ഒരു ആര്‍ക്കും പ്രശ്നം ആക്കെണ്ടതില്ല. ആ കാരണം പറഞ്ഞു പരസ്യമായി അവരെ പുച്ഛിക്കെണ്ടതും ഇല്ല. ആരാധനവ്യക്തിയുടെ സ്വകാര്യ വിഷയം ആണ്. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്.
വിശ്വാസം ഉണ്ടായിട്ടും അത് മറച്ചു വയ്ക്കുന്നു മറിച്ചു പറയുന്നു എന്നാണെങ്കില്‍ അതൊരു നേരംപോക്ക് എന്ന് വിചാരിച്ചാല്‍ പോരെ? തട്ടിപ്പ് എന്നൊക്കെ പറയണോ? തട്ടിപ്പ് ഇതല്ല അത് എന്താണെന്ന് പറയാം.
ഇല്ലാത്ത വിശ്വാസം ഉണ്ടെന്നു നടിച്ചു ഭക്തരുടെ വേഷം കെട്ടി ക്ഷേത്രത്തെയും ജീവനക്കാരെയും ഭരിക്കാനും ക്ഷേത്രമുതല്‍ (ദേവസ്വവും ബ്രഹ്മസ്വവും) തട്ടിയെടുക്കാനും ശ്രമിക്കുന്ന കപടഭക്തന്മാര്‍ ആണ് തട്ടിപ്പുകാര്‍. അവര്‍ ആണ് മറ്റുള്ളവര്‍ക്ക് തലവേദന.
ഗണപതിഹോമത്തിനു നാളികേരം കത്തിച്ചു അന്തരീക്ഷ മലിനീകരണം എന്നൊക്കെ ശാസ്ത്രത്തെ കൂട്ടുപിടിച്ചു പറയുന്നത് യുക്തിവാദികള്‍ അല്ലല്ലോ മതത്തിന്റെ വക്താവ് ചമയുന്ന ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍ തന്നെ അല്ലെ?
നമ്പൂരിമാര്‍ ഒരു ഗോത്ര വര്‍ഗം ആണെന്നും ബ്രാഹ്മണര്‍ അല്ല എന്നും അദ്ദേഹം തട്ടിമൂളിക്കുന്നു. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ?
ഇസ്ലാമിക ക്രൈസ്തവ സഹോദരന്മാരെ യുക്തിവാദികള്‍ വെറുതെ വിടുന്നു എന്നതാണ് ഗോപാലകൃഷ്ണജിയുടെ മറ്റൊരു ആക്ഷേപം. വിമര്‍ശനത്തെ സ്വീകരിക്കാനുള്ള സഹിഷ്ണുതയും സഹൃദയത്വവും അവര്‍ക്കില്ല എന്നത് യുക്തിവാദികള്‍ക്ക് അറിയാം. അത് ഈ ശാസ്ത്രജ്ഞന് എങ്ങനെ അറിയാതെ പോയി !
എം എഫ് ഹുസൈന്‍ സരസ്വതിയുടെ നഗ്നചിത്രം വരച്ചത് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും പ്രശ്നമല്ല എന്നത് കൊണ്ടാണ്. മറിയത്തിന്റെ ---- വരച്ചില്ല എന്ന് പറഞ്ഞു വേവലാതി പെടുന്ന ഗോക്രിയന്‍ ശൈലി ഹിന്ദുവിന്റെ മഹത്വത്തിന് ഭൂഷണമല്ല.
മത പരിവര്‍ത്തനം തടയുക എന്ന ലക്‌ഷ്യം വച്ച് നോക്കിയാല്‍ ഇത്തരം ഭോഷ്ക്കുകള്‍ ഉപയോഗശൂന്യം ആണെന്ന് കാണാം. പദ്യത്തിലെ നാലാം വരി ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയാം: "ഗോക്രിത്തരം ഭോഷ്ക്കുപയോഗശൂന്യം!" ഗോക്രിത്തരം ശുദ്ധമതാപവാദം എന്നുമാവാം.
മതപുരോഹിതരുടെ പ്രസംഗങ്ങള്‍ മറ്റു മതവിശ്വാസികള്‍ ബഹിഷ്കരിക്കുകയില്ല. അറിവുള്ളവരുടെ മതപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഹിന്ദുക്കള്‍ ഉത്സവപ്പറമ്പുകളില്‍ തടിച്ചു കൂടാറില്ല. സപ്താഹത്തിനു സദ്യ ഉണ്ണാന്‍ മാത്രമായി അവര്‍ പോകും. സ്വര്‍ഗീയ വിരുന്നിനു കോഴി ബിരിയാണി തിന്നാനും അവര്‍ നെറ്റിയില്‍ കുറി തൊട്ടു പോകും. മിമിക്രി ബാലെ നാടകം കഥാ പ്രസംഗം തുടങ്ങിയവയിലെ ആഭാസങ്ങള്‍ കേള്‍ക്കാന്‍ കള്ളുകുടിച്ചു വെളിവില്ലാതെ എത്തുന്ന ഭക്ത ജനങ്ങള്‍ ഹിന്ദുമതത്തിന്റെ മാത്രം സവിശേഷത ആണ്.
മതപുരോഹിതരുടെ പ്രസംഗങ്ങള്‍ മറ്റു മതവിശ്വാസികള്‍ ബഹിഷ്കരിക്കുകയില്ല. അറിവുള്ളവരുടെ മതപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഹിന്ദുക്കള്‍ ഉത്സവപ്പറമ്പുകളില്‍ തടിച്ചു കൂടാറില്ല. സപ്താഹത്തിനു സദ്യ ഉണ്ണാന്‍ മാത്രമായി അവര്‍ പോകും. സ്വര്‍ഗീയ വിരുന്നിനു കോഴി ബിരിയാണി തിന്നാനും അവര്‍ നെറ്റിയില്‍ കുറി തൊട്ടു പോകും. മിമിക്രി ബാലെ നാടകം കഥാ പ്രസംഗം തുടങ്ങിയവയിലെ ആഭാസങ്ങള്‍ കേള്‍ക്കാന്‍ കള്ളുകുടിച്ചു വെളിവില്ലാതെ എത്തുന്ന ഭക്ത ജനങ്ങള്‍ ഹിന്ദുമതത്തിന്റെ മാത്രം സവിശേഷത ആണ്.
ഇതൊക്കെ കുറ്റം എന്ന് പറഞ്ഞാല്‍ അത് ആകും വലിയ കുറ്റം! ഇതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലും വേണ്ടേ സാറേ! ഹിന്ദുക്കളുടെ വിചാരശേഷിയെ ഉദ്ദീപി പ്പിക്കുന്നതിന് യുക്തിവാദംപോലുള്ള പ്രസ്ഥാനങ്ങള്‍ ഉപകരിച്ചാല്‍ അത് നല്ലത് തന്നെ.
അതുകൊണ്ട്, പാവപ്പെട്ട (പാപ്പരായ) യുക്തിവാദികളെ വെറുതെ വിടുക, കപടഭക്തരെ പിടികൂടുക.
സാന്മാര്‍ഗ്ഗിക ശാസ്ത്രത്തിന്റെ അഗാധ തലങ്ങളെ മുഴുവന്‍ നശിപ്പിച്ചത്‍, മാനവനെന്ന ഏക ബിന്ദുവിലേയ്ക്ക്‍ ഈ ലോകത്തെ കൊണ്ടുപോകാനൊരുങ്ങിയത്, കൊണ്ടെത്തിച്ചത്, ഭാരതീയ ദര്‍ശനങ്ങളിലെ ഏകാത്മസങ്കല്‍പ്പങ്ങളെ മുഴുവന്‍ ചവിട്ടി അരച്ചുചേര്‍ത്തത്‍, ആധുനിക ശാസ്ത്രത്തിന്റെ അഹന്ത ഒന്നുമാത്രമാണ്. ആ അഹന്തയുടെ വ്ര്‌ശ്ചികപുച്ഛത്തില്‍നിന്ന്‍ ആയിരമായിരം പരാജയങ്ങളേറ്റുവാങ്ങിയ ആധുനികശാസ്ത്രം ഇന്ന്‍ ഏതോ സ്നേഹത്തിന്റെ, ഏതോ വിശ്വാസത്തിന്റെ, ഏതോ ജാജ്ജ്വല്യമാനമായ മാനവ സങ്കലപ്പത്തിന്റെ പ്രാചീന ഭാരതീയ ആദ്ധ്യാത്മികതയിലേയ്ക്ക്‍ ചേര്‍ത്തുവെയ്ക്കാനൊരുങ്ങതത്രയും ആ ആദ്ധ്യാത്മിക ദര്‍ശനത്തെ നന്നാക്കുവാനല്ല, മറിച്ച് നശിപ്പിക്കുവാനാണ്.
ReplyDeleteസാന്മാര്‍ഗ്ഗിക ശാസ്ത്രത്തിന്റെ അഗാധ തലങ്ങളെ മുഴുവന്‍ നശിപ്പിച്ചത്‍, മാനവനെന്ന ഏക ബിന്ദുവിലേയ്ക്ക്‍ ഈ ലോകത്തെ കൊണ്ടുപോകാനൊരുങ്ങിയത്, കൊണ്ടെത്തിച്ചത്, ഭാരതീയ ദര്‍ശനങ്ങളിലെ ഏകാത്മസങ്കല്‍പ്പങ്ങളെ മുഴുവന്‍ ചവിട്ടി അരച്ചുചേര്‍ത്തത്‍, ആധുനിക ശാസ്ത്രത്തിന്റെ അഹന്ത ഒന്നുമാത്രമാണ്. ആ അഹന്തയുടെ വ്ര്‌ശ്ചികപുച്ഛത്തില്‍നിന്ന്‍ ആയിരമായിരം പരാജയങ്ങളേറ്റുവാങ്ങിയ ആധുനികശാസ്ത്രം ഇന്ന്‍ ഏതോ സ്നേഹത്തിന്റെ, ഏതോ വിശ്വാസത്തിന്റെ, ഏതോ ജാജ്ജ്വല്യമാനമായ മാനവ സങ്കലപ്പത്തിന്റെ പ്രാചീന ഭാരതീയ ആദ്ധ്യാത്മികതയിലേയ്ക്ക്‍ ചേര്‍ത്തുവെയ്ക്കാനൊരുങ്ങതത്രയും ആ ആദ്ധ്യാത്മിക ദര്‍ശനത്തെ നന്നാക്കുവാനല്ല, മറിച്ച് നശിപ്പിക്കുവാനാണ്.
ReplyDeleteനന്നായി. വൈദികം. ആഴ്ന്ന ചിന്തയില്‍ നിന്നും ഉടലെടുത്ത അഭിപ്രായം. നന്ദി. വളരെ നന്ദി. അത്രയും എനിക്ക് തോന്നിയിരുന്നില്ല. ഇങ്ങനെ ഒരഭിപ്രായവും വേറെ കേട്ടിട്ടില്ല. :)
ReplyDeleteഒരേ കമന്റ് തന്നെ രണ്ടു തവണ കണ്ടപ്പോള്‍ അത് അബദ്ധം പറ്റിയത് ആവും, ഒന്ന് ഡിലീറ്റ് ചെയ്താലോ എന്ന് തോന്നി. പക്ഷെ രണ്ടു തവണ വായിക്കണം. അതിനുള്ള പ്രാധാന്യം താങ്കളുടെ കമന്റിനു ഉണ്ട്. അതിനാല്‍ രണ്ടും നില നിര്ത്തുന്നു.
ഇനിയും ഇത് പോലെ ഗഹനമായ കമന്റുകളെ കൊണ്ട് ബ്ലോഗ് പോസ്റ്റുകളെ അനുഗ്രഹിക്കണം എന്ന് പ്രാര്‍ഥിക്കുന്നു.
ഒരു എളിയ സംശയം തോന്നിയത് ചോദിക്കട്ടെ. അറിയാന്‍ ആഗ്രഹിക്കുന്നു. വൈദികപരിഷത്തിന്റെ വക്താവ് ആണോ താങ്കള്‍?
ReplyDeletewelcome 2 VAIDIKAM. I would like to add u into our group "Santhivicharam". Pls join.
ReplyDeleteവാസുദിരി,വൈദികം,
ReplyDeleteകുറെ നല്ല കാര്യങ്ങള്‍ പറഞ്ഞു വെച്ചിട്ടുള്ള ബ്ലോഗ്ഗ്!!
പക്ഷെ ഗോക്രിയന്‍ ശൈലിയെ അടച്ചു ആക്ഷേപിക്കുവാന്‍ വരട്ടെ. അദ്ദേഹത്തിന്റേത് ഒരു ദ്വിമുഖമായ സമരമാണ്.
ആധുനിക ശാസ്ത്രത്തെ പുല്‍കുവാന്‍ വെമ്പുന്ന പുതു തലമുറയില്‍ ഭാരതീയതയിലെ ശാസ്ത്ര നന്മകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുക വഴി, പൈതൃകത്തിനു നേരെ രാഷ്ട്രീയ മതപരിവര്തനക്കമ്മറ്റികള്‍ ഉയര്‍ത്തി വിടുന്ന ശാസ്ത്രീയമായ തന്തക്കു വിളികളെ പ്രതിരോധിക്കുന്ന, തന്നിലും തന്റെ സമ്പന്ന ഭൂതകാലത്തിലും അഭിമാനവും വിശ്വാസവും മുന്നോട്ടുള്ള യാത്രകളിലെ വെളിച്ചവും സിദ്ധിച്ച ഒരു യുവമുന്നേറ്റം ആവണം അങ്ങേരു സ്വപ്നം കണ്ടത്.
ഇന്നലെകളിലെ തങ്കപ്പനും രാജപ്പനും പ്രലോഭനങ്ങളിലും സ്വയം പ്രതിരോധത്തിലും തെറ്റിദ്ധാരണകളിലും തട്ടിതടഞ്ഞു ഇന്നിന്റെ സംവരണ ആവരണങ്ങളിലും അച്ചാരക്കമ്മ റ്റികളിലും കയരിയിരുന്നുള്ള കൊഞ്ഞനം പോരാഞ്ഞു , ശക്തവും അപ്രതിരൊധ്യവുമായ ശാസ്ത്ര ദണ്ട് പൊക്കിയെടുത്തു അഷ്ടിക്കു വകയില്ലാത്ത അവശേഷിക്കുന്ന ദാസപ്പനെയും മുരളീധരനെയും എല്ലാം അടിച്ചൊതുക്കി, വളരെ നിസ്സാരം ആയി സനാതന ചിന്തകളെ അടിച്ചു മൂലയ്ക്കിരുത്തിയെന്നു വിശ്വസിച്ചു, സഹ രാഷ്ട്രീയക്കാരെ വിശ്വസിപ്പിച്ചു, തുടരുന്ന പടയോട്ടം ഗോക്രിയെയും അരിശം കൊള്ളിച്ചിരിക്കാം. വിരക്തനോ മുക്തനോ അല്ലാത്തതു കൊണ്ടാവാം, അദ്ദേഹവും പ്രതികരിക്കുന്നു!!
ഗോക്രിയന്‍ ശൈലിയും കുറ്റമറ്റതൊന്നുമല്ല... എന്നാല്‍, സ്വത്വ നിരാസം ശങ്ക കൂടാതെ നടത്തുന്ന ചില അവന്മാരോളം അപകടകാരിയാണോ ഈ പാവം ഗോക്രി ??
ഭാരത വൈദിക സമൂഹം പുലര്‍ത്തിയിരുന്ന സമരസതയില്‍ അധിഷ്ടിതമായ ശാസ്ത്രബോധം മറ്റു സംസ്കാരങ്ങള്‍ക്കു മാതൃക പകര്‍ന്നു എന്ന് അംഗീകരിക്കാന്‍ വല്ലാത്തൊരു വീര്‍പ്പു മുട്ടല്‍ നേരിടുന്ന ചില മ്ലെച്ച ബ്ലോഗ്ഗുകളും കൂടി വായിക്കുക. ആ അപകടങ്ങളെ കൂടെ കാണുക, വിലയിരുത്തുക.അഭിപ്രായവും രേഖപ്പെടുത്തുക!!
e.g. http://surajcomments.blogspot.in/2010/02/pseudosciencegopalakrishnanindian.html
http://malayalam.usvishakh.net/blog/archives/409
ഈ ഉള്ളവന്റെ ഒരു ബ്ലോഗ്ഗ് കൂടെ ചേര്‍ക്കുന്നു.. വായിക്കുമല്ലോ!!വിദ്വേഷ ഭാഷണക്കാര്‍ക്ക് മറുപടി ചമയ്ക്കാനുള്ള ഒരു ശ്രമം!!
http://thinkinghindu.blogspot.in/2012/03/blog-post.html
Thanks Bharatheeyan. kure chinthichu, ezhuthi. ippol chinthayum ezhuthum kuthane nilachu. oru Ampalam kittiyathode onninum neram illa. Enkilum nokkaam.
ReplyDeletenokkanam.. :-)
ReplyDeleteJai Bhavani,
Bharatheeyan!!