Friday, 15 June 2012

About Me

സ്വയം പരിചയപ്പെടുത്തല്‍ പലപ്പോഴും പ്രയാസകരം ആയി തോന്നിയിട്ടുണ്ട്. അത് കൊണ്ട് യോഗങ്ങളില്‍ ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറും. ഒടുവില്‍ അവസാനം ആരെങ്കിലും കണ്ടുപിടിച്ചു ചോദ്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ എന്റെ തൊഴില്‍പ്പേര്  വെളിപ്പെടു പെടുത്താറുള്ളൂ. വെറുതെ എന്തിനാ ഉള്ള സ്നേഹം കൂടി കളയുന്നത്?
?

സാഹിത്യ രചനയില്‍ എനിക്ക് എന്തോ കമ്പമുള്ളതായി ചില കിംവദന്തികള്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഒരു പൊതു മാധ്യമത്തിലൂടെയും ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ഒരു പുസ്തകം പോലും  ഇതുവരെ  പ്രസിദ്ധീകരിച്ചിട്ടും ഇല്ല. 

എന്നാല്‍ "കോട്ടയത്തെ എഴുത്തുകാര്‍" എന്ന പുസ്തകത്തില്‍ (voice publications) ഇങ്ങനെ കാണുന്നു : "വാസുദേവന്‍‌ വള്ളിവട്ടം എന്ന തൂലികാ നാമത്തില്‍ എഴുതുന്ന വി ഡി വാസുദേവന്‍‌ നമ്പൂതിരി ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. എഴുത്തും പ്രസാധനവും തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ആണ്. വിജ്ഞാന ക്ഷേത്രം എന്നൊരു ആശയം വികസിപ്പിച്ചു വരുന്നു. ശാന്തിക്കാരനാണ്. ഭാര്യ : ബിന്ദു വാസുദേവന്‍‌." 

"മണികണ്ഠപുരത്തിന്‍റെ ചരിത്രത്തിലൂടെ" (national books stall) എന്ന ചരിത്രഗ്രന്ഥത്തില്‍ സാഹിത്യ ആരാമത്തിലെ നറുമലരുകള്‍ എന്ന ഭാഗത്ത്‌ രണ്ടു പേജോളം വരുന്ന വിവരണം കാണാം. അത്  ആ പ്രൊഫസര്‍ വാകത്താനം നീലമനയുടെ (NEK Namboodiri) പണിയാണ്.  
"യജ്ഞോപവിതം" എന്ന ഒരേയൊരു മാസികയില്‍ ഏതാണ്ട് എഴുതി എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കുറ്റം. അതോടെ അവരുടെ പത്രാധിപസമിതിയിലും എന്‍റെ പേര്  തിരുകിക്കാണുന്നു. 


Similar link
ശാന്തിദര്‍ശനം

See   Update on November 2012 About me


10 comments:

  1. മേല്‍ എഴുതിയതില്‍ കവിഞ്ഞൊരു അപരാധമെന്താണ് ഒരു നമ്പൂതിരി ചെയ്യുവാനുള്ളത്...? എങ്കിലും കടല്‍ താണ്ടി ഒരു യാത്രയും കൂടി ആവാമായിരുന്നു.....

    ReplyDelete
  2. ഒരു അനോണിമസ് അസഹിഷ്ണുത.ലോകവ്യാപകം ആയിട്ടുള്ള അസഹിഷ്ണുതാ പ്രസ്ഥാനങ്ങളുടെ മുഖം ഇല്ലാത്ത പ്രതീകം.

    ReplyDelete
  3. ആരെങ്കിലും കണ്ടുപിടിച്ചു ചോദ്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ എന്റെ തൊഴില്‍പ്പേര് വെളിപ്പെടു പെടുത്താറുള്ളൂ. വെറുതെ എന്തിനാ ഉള്ള സ്നേഹം കൂടി കളയുന്നത്?
    എന്തെ ശാന്തിപ്പണി അത്രയ്ക്ക് മോശമാണോ ....അതോ ഒരു നമ്പൂതിരി ഇങ്ങനൊക്കെ എഴുതുമോ എന്ന് വായനക്കാര്‍ ചിന്തിച്ചാലോ എന്ന് ഭയന്നിട്ടാണോ ..?

    ReplyDelete
  4. ആരെങ്കിലും കണ്ടുപിടിച്ചു ചോദ്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ എന്റെ തൊഴില്‍പ്പേര് വെളിപ്പെടു പെടുത്താറുള്ളൂ. വെറുതെ എന്തിനാ ഉള്ള സ്നേഹം കൂടി കളയുന്നത്?
    എന്തെ ശാന്തിപ്പണി അത്രയ്ക്ക് മോശമാണോ ....അതോ ഒരു നമ്പൂതിരി ഇങ്ങനൊക്കെ എഴുതുമോ എന്ന് വായനക്കാര്‍ ചിന്തിച്ചാലോ എന്ന് ഭയന്നിട്ടാണോ ..?

    ReplyDelete
  5. ശാന്തി മോശം ആണ് എന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അത് ഞാന്‍ തെരഞ്ഞെടുത്ത ഒരു മാര്‍ഗം കൂടിയാണ്. എന്നാല്‍ എന്റെ ധാരണ അല്ല പോതുലോകത്തിനു ഉള്ളത്.
    ശാന്തിക്കാരെ ഇഷ്ടം ഉള്ളവരും വെറുപ്പ്‌ ഉള്ളവരും ഉണ്ട്. ഉള്ളില്‍ വെറുപ്പ്‌ വെച്ച് കാര്യ സാധ്യത്തിനു മാത്രമായി ഇഷ്ടം നടിക്കുന്നവരും ഉണ്ട്. ഇതില്‍ ഇഷ്ടമുള്ളവരെ കൊണ്ട് നമുക്ക് ഉപകാരമോ പ്രയോജനമോ ഇല്ല. എന്നാല്‍ വിരോധികളെ കൊണ്ട് ഉപദ്രവം ഉണ്ട് താനും. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ ഇഷ്ടക്കാര്‍ ആരും കാണില്ല. ഒരു ശാന്തിക്കാരനും താന്‍ ശാന്തിക്കാരന്‍ ആണ് എന്ന് മനസാ അഭിമാനിക്കാന്‍ ആവില്ല. എന്നാല്‍ പലപ്പോഴും അഭിമാനം നടിക്കേണ്ടത് ഉണ്ടുതാനും.
    ഈ കാര്യത്തില്‍ വിശദമായ മറുപടി എഴുതാം. നന്ദി. ഞാന്‍ ഒരു നമ്പൂതിരി എന്ന നിലക്ക് അല്ല എഴുതുന്നത്‌. ആ വിഷയം വേറെ. അതും എഴുതാം. :)

    ReplyDelete
  6. പ്രിയപ്പെട്ട വാസുദേവന്‍‌ , സത്യത്തില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഈ "വാസുതിരി" യെ യോഗക്ഷേമ സഭയുടെ യുവജനസഭ സൈറ്റില്‍ കണ്ടതായി ഓര്‍ക്കുന്നു. അന്ന് ഞാന്‍ ശ്രദ്ധിച്ചു. ഈ ബ്ലോഗില്‍ എന്തുകൊണ്ട് സമാന ചിന്തകരുമായി സംവദിച്ചുകൂടാ ? അങ്ങനെയുള്ള ചിന്തയുടെ സത്ത് നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ലേ ?

    ReplyDelete
  7. വേണമെന്ന് വച്ചാല്‍ തീര്‍ച്ചയായും സംവദിക്കാം. പക്ഷെ ഫെസ് ബുക്ക് പോലുള്ള സുഖം ബ്ലോഗില്‍ ഇല്ലഞ്ഞിട്ടാവാം. ബ്ലോഗ്‌ ലിങ്കുകള്‍ പേസ്റ്റ് ചെയ്യുന്ന ഗ്രൂപുകളില്‍ ആണ് സംവാദങ്ങള്‍ അധികവും നടക്കുന്നത്. ടൈം ലൈനിലും കാണാം. എന്നാല്‍ വേണ്ടത്ര സംവാദങ്ങള്‍ നടക്കുന്നില്ല. വിഷയത്തിന്റെ ഗൌരവം ആവാം കാരണം. ചിലര്‍ മെസേജ് ഇടാറുണ്ട്. പരസ്യമായി അഭിപ്രായം പറയാന്‍ ആഗ്രഹിക്കാത്തവര്‍. നന്ദി ജയന്‍ കവിയൂര്‍.

    ReplyDelete
  8. തിരുമേനി,

    അങ്ങയുടെ പോസ്റ്റിൽ ചിലതൊക്കെ വായിച്ചു. ക്ഷണികമായ ജീവിതത്തിൽ ആളുകൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. സമൂഹത്തിലെ നിജ
    സ്ഥിതികൾ തുറന്നു കാട്ടുമ്പോൾ, ശത്രുക്കൾ ഉണ്ടാകുന്നതു സാധാരണയാണ്‌.
    അങ്ങേക്ക് എന്തുകൊണ്ട് ഇതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചുകൂടാ ? ഒരു പക്ഷെ ഏതെങ്കിലും തൂലികാനാമത്തിൽ ?

    മനസ്സിൽ ഉദിച്ചുവന്ന ഒരു ചോദ്യം ചോദിച്ചു എന്നേയുള്ളു.

    സസ്നേഹം,
    ദേവൻ.

    ReplyDelete