Tuesday 30 October 2012

A Glad News!

ഒരു സന്തോഷവാര്‍ത്ത
ഇന്നലെ ശാന്തിവിചാരം പോസ്റ്റ്‌ ചെയ്ത ക്ഷേത്രസാഹിതി എന്ന വിഷയത്തിന്റെ മുഖവുരയില്‍ മൂന്നാമത്തെ പാരഗ്രാഫ് ഓര്‍മ്മയുണ്ടോ? പ്രസാധകരെ സംബന്ധിക്കുന്ന ആ  ഗൌരവം ഉള്ള പരാമര്‍ശം ഉണ്ടല്ലോ. ആ..അത്.

അത് എവിടെയൊക്കെയോ കൊണ്ടു  എന്ന് തോന്നുന്നു. ഒരു അത്ഭുതഫലം ഉളവായി. വളരെ പ്രശസ്തനായ ഒരു പ്രസാധകനില്‍ നിന്നും അനുഭാവപൂര്‍വം ആയ മറുപടി കിട്ടി. അവരുടെ പ്രസിദ്ധീകരണ വിഭാഗവും ആയി ബന്ധപ്പെടാന്‍...

പ്രസാധകന്‍ ആരാണെന്ന വിവരം തല്‍ക്കാലം സസ്പെന്‍സ്... ഞാന്‍ എഴുതുന്നതൊക്കെ ഡീസീ ബുക്സ് പ്രസിദ്ധീകരിക്കണം എന്ന് വിചാരിക്കാന്‍ പാടുണ്ടോ? :)

ചരിത്ര ഗവേഷകന്‍ ആയ പ്രൊഫ. നീലമന കേശവന്‍ നമ്പൂതിരി എഴുതിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ" എന്ന ഗ്രന്ഥം നാഷണല്‍ ബുക്സ് സ്ടാള്‍ പ്രസിദ്ധീകരിക്കുന്നു. അച്ചടി പൂര്‍ത്തിയായി. സ്വന്തമായി എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ ഒരു ഭാഗം ആവാനുള്ള ഭാഗ്യം എനിക്കും ലഭിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ. സാഹിത്യ ആരാമത്തിലെ നറുമലരുകള്‍ എന്ന ഭാഗത്താണ് രണ്ടു പേജോളം എന്റെ കവിതകള്‍ അടക്കം പരാമര്‍ശം ഉള്ളത്.
മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും മഹത്വവും ഇതില്‍ നിന്നും അറിയാം. കൂടാതെ സമീപത്തുള്ള ക്ഷേത്രങ്ങളെ കുറിച്ചും മറ്റും രസകരമായ ഒട്ടേറെ വിവരണങ്ങള്‍ ഇതില്‍ കാണാം. അദ്ദേഹത്തിന്റെ ഭാഷാശൈലി ഏറ്റവും ലളിതവും ആകര്‍ഷകവും ആണ്.  പുസ്തകപ്രകാശനം നവംബറില്‍ ഉണ്ടാകും. 

നീലമന എഴുതിയ മറ്റൊരു പുസ്തകം "തെക്കുംകൂറിന്റെ ചരിത്രം" നവംബര്‍ നാലിന് തൃശ്ശൂരില്‍ നിന്നും സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നു.  ഉദയവര്‍മചരിതം, ബ്രഹ്മ പ്രതി
ഷ്ഠാപ്രകരണം എന്നിവ അതിന്റെ ഭാഗമാണ്. ബ്രാഹ്മണര്‍ കേരളത്തില്‍ വരാന്‍ ഇടയായ സാഹചര്യത്തിലേക്കു വെളിച്ചം വീശുന്ന അറിയപ്പെടാത്ത 127  സംസ്കൃത ശ്ലോകങ്ങള്‍ ആണ് ബ്രഹ്മപ്രതിഷ്ഠാ പ്രകരണത്തില്‍ ഉള്ളത്.   നിധി, സാഗര, തുടങ്ങിയ ബ്രാഹ്മണ വിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിത ശൈലിയെക്കുറിച്ചും ഒക്കെ ഇതില്‍ നിന്നും അറിയാം. ചരിത്രങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരന്മാരെ നമുക്കറിയാം. അവരുടെ അടിസ്ഥാന രഹിതം ആയ ആരോപണങ്ങള്‍ക്കുള്ള യുക്തമായ മറുപടി കൂടി ആണ് ഇതെന്ന് ഗ്രന്ഥകാരന്‍ പറയുന്നില്ല എന്നേയുള്ളൂ.
പുസ്തകം അച്ചടിക്കുന്നതിനു മുന്‍പ് തന്നെ ഗവേഷകരായ വിദ്യാര്‍ഥികള്‍ കേട്ടറിഞ്ഞു അതിലെ പേജുകള്‍ പകര്‍ത്തിയെടുക്കുന്നതിനായി  അദ്ദേഹത്തിന്റെ വസതിയില്‍ വരുമായിരുന്നു... നോവല്‍ വായിക്കുന്ന സുഖമാണ് പ്രൊഫ.നീലമനയുടെ  ഈ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുക. ...  

കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ബ്ലോഗ്‌ ചെയ്യുന്നതാണ്.  

3 comments:

  1. Congrats.its truly inspiring.

    Now I remember this dialogue

    "Two little mice fell in a bucket of cream. The first mouse quickly gave up and drowned. The second mouse, wouldn't quit. He struggled so hard that eventually he churned that cream into butter and crawled out."

    ReplyDelete
  2. Thank u Deepa and Sreekumar. I am more hopeful now. Hopeless before. Publisher support can add to the power and values of words.

    ReplyDelete