Wednesday, 21 October 2026

ജീവിതം കരിമയം

ശാന്തിവിചാരം ബ്ലോഗിലേക്ക് 'ഭക്തജനങ്ങൾക്കു'  സ്വാഗതം! 😊


തുടങ്ങിയ കാലങ്ങളിൽ നിത്യേന രണ്ടും മൂന്നും തവണ അപ്ഡേറ്റ് ചെയ്തിരുന്ന ബ്ലോഗാണിത്. പിന്നീടു മൃതാവസ്ഥയിലായിട്ടും ഇതു ജീവിക്കുന്നതായി കാണുന്നു.അതില് ചാരിതാര്ഥ്യമുണ്ട്. 

പനയുടെ വളര്ച്ചയും ആലിന്റെ വളര്ച്ചയും ഒരുപോലെയല്ല. ഇതിനെ ആലാക്കി മഹത്വവല്ക്കരിക്കുന്നില്ല. ഒരുപക്ഷെ ഇതൊരു പുളിമരം ആയേക്കാം. പുളിച്ച സാഹിത്യമായിരിക്കാം ഇതിൽ കായ്ക്കുന്നത്. 😅

അഭിപ്രായം ഒഴിവാക്കുന്ന കാര്യത്തിൽ വായനക്കാരുടെ ഇടയിൽ ഐക്യം കാണുന്നു. എന്റെ ചിന്ത പ്രോത്സാഹനം അര്ഹിക്കുന്നില്ല എന്ന വിധിയാവാം ഒരുപക്ഷെ അത്. അവഗണന ബോധപൂര്വം എങ്കില് എനിക്ക് അതിൽ പുതുമയില്ല. അതിൽ നിന്ന് പ്രചോദനം ഉള്ക്കൊള്ളാന് ഇതിനകം പരിശീലിച്ചിരിക്കുന്നു. ഗുരൂപദേശത്തോടെ മലയാളസാഹിത്യരചനയിലേക്ക് ഔപചാരികമായി പ്രവേശിച്ചിട്ട് മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു കൂട്ടരെ.

ഒരു പുസ്തകം എങ്കിലും ആത്മീയജിജ്ഞാസുക്കള്ക്ക് ലഭിക്കത്തക്കവിധത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കണമെന്നു തോന്നി. അതിനു കണ്ടെത്തിയ രൂപം ഒരു ഹൊറര് നോവലിന്റെതാണ്. രചന പുരോഗമിക്കുന്നു. അതിൽ നിന്നും വേര്തിരിച്ച ലേഖനമാണ് ഇന്നലെ വിജയദശമി ദിനത്തിൽ ഇവിടെ പ്രസിദ്ധീകരിച്ച  കേരളത്തനിമ

മലയാളത്തിലെ ട്രഡീഷണൽ വായനക്കാര്ക്ക് ചൊറിച്ചിലുണ്ടാവും എന്ന് തോന്നി. അതിനാൽ ലിംക് അധികം ഷെയര് ചെയ്യേണ്ടതില്ല എന്നു കരുതി. ഒരു ഗ്രൂപ്പിലും മിണ്ടിയില്ല. തമസ്കരണത്തിനു മാന്യത കല്പിക്കുന്നവരാണ് മലയാളിക മലയാളികൾ   എന്ന് കാണുന്നു. 😋 എന്താ ശരിയല്ലേ? 

കൂട്ടായ തമസ്കരണത്തിലൂടെ ഒരു പ്രത്യേകചിന്തയെ ചുട്ടുകരിച്ചുകളയാം എന്ന വ്യാമോഹം അവർക്കുണ്ടെങ്കിൽ തെറ്റി! 

 തമസ്കരണകർത്താക്കളെ തമസ്കരിക്കാനും തനിക്കു കഴിയും എന്ന് കാലം കരുത്തു തെളിയിക്കുന്നു.  വിശകലനം വേണോ?

പൊതുതാല്പര്യം കണക്കിലെടുത്ത്
എനിക്ക് എന്നെത്തന്നെ തമസ്കരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് അധികവും കാലം കഴിച്ചുകൂട്ടുന്നത്. . മൌനത്തിന് സമൂഹം മാന്യത കൽപിക്കുന്നുമുണ്ട്.  പ്രസിദ്ധീകരിക്കാൻ  ശ്രമിച്ചാൽ അതു നഷ്ടമാവാം. അതിനാലാണ് കാര്യമായ പ്രസിദ്ധീകരണപരിശ്രമങ്ങൾ  നടത്താത്തത്. 😆

വിചാരശീലരുടെ മൌനപിന്തുണ ആധുനികസമൂഹത്തിന് എന്നെന്നേക്കുമായി ആവശ്യമുണ്ടോ എന്നതാണ് ഇന്ന് ഏറെ പ്രസക്തമായി ഉദിക്കുന്ന ചോദ്യം.

ബ്ലോഗെഴുത്ത് ശ്വാസം വിടൽ പോലെയേ ഉള്ളു. ഇവിടെ പുറത്തു വിടുന്ന വായുവിൽ കരി കലരുക സ്വാഭാവികമാണ്. കരി കലർന്നതാണല്ലൊ  ഉച്ഛ്വാസവായു! Carbon dioxide.

കരിമയമാണ് ശരീരത്തില് ആത്മാവൊഴികെ മറ്റെല്ലാം. ഏതു വാതകമാണ് ആത്മാവ് എന്ന് ആധുനികശാസ്ത്രത്തിനു പോലും അറിയില്ല.  ജീവിതവും കരിമയമാവുന്നത് സ്വാഭാവികം. 

ആത്മാവ് വാതകം ആണ് എന്നു തോന്നുന്നില്ല, അത് പ്രകാശമാവാം. അതിന് തെളിച്ചം - Voltage - കൂടിയും കുറഞ്ഞും വരാം!

No comments:

Post a Comment