Showing posts with label Thanthri. Show all posts
Showing posts with label Thanthri. Show all posts

Sunday, 11 December 2011

The Head & the Tail

          ക്ഷേത്രത്തില്‍ ആന്തരികമായ കാര്യങ്ങളില്‍ -മതില്‍ക്കെട്ടിനുള്ളില്‍ നടത്തുന്ന ആരാധനാ വിഷയങ്ങളില്‍ പരമമായ അതോറിട്ടി തന്ത്രി ആണ്. എന്നാല്‍ ഈ അധികാരം ആരും തന്നെ വേണ്ടതുപോലെ  വിനിയോഗിക്കാറില്ല. ജനഹിതത്തിനു പിന്നില്‍ നില്‍ക്കുകയാണ് തമ്മില്‍ ഭേദം എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. അധികാരികളോടും പൊതുജനങ്ങളോടും ഇടപെടുമ്പോള്‍ അവര്‍ വലിയ ക്ഷമാ ശീലരാണ്. ശാന്തിക്കാരോട് ക്ഷമിക്കാന്‍ അവര്‍ക്ക് പ്രൊവിഷന്‍ ഇല്ല. തന്ത്രിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശാന്തിക്കാര്‍ക്കും കഴിയുന്നില്ല. മനസ്സ് തുറന്ന സംവാദത്തിനു ഇരുകൂട്ടര്‍ക്കും താല്പര്യം ഇല്ലാത്തതു പോലെ തോന്നുന്നു. 
            സംവാദ സൂക്തം ജപിച്ചതുകൊണ്ട് മാത്രം ആയില്ല. സംവാദങ്ങള്‍ നടത്തുകയും വേണം. അതിനു എത്രയോ മാന്യമായ മാര്‍ഗമാണ് ഇതുപോലെ ഇപ്പോള്‍ സിദ്ധിച്ചിരിക്കുന്നത്? ബ്ലോഗ്സ്പോട്ട് ദൈവത്തിന്‍റെ വരദാനമാണ്. കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചു വായനാശീലം അസുഖകരമാക്കിയ അച്ചടി മാധ്യമങ്ങളുടെ മേല്‍ ബ്ലോഗ്‌ മാധ്യമം ശക്തി തെളിയിക്കും. 
 
See the powerful comment by
Lalettan     click the comment link below