ബ്ലോഗ് എഴുതുന്ന ശീലം എവിടെയോ കൈമോശം വന്നു! വായനാശീലം യുവതലമുറയ്ക്കും കൈമോശം വന്നിരിക്കുകയാണല്ലൊ, അതുപോലെ എന്നു കരുതാം.
ഇപ്പോള് ഭാഗവതപ്രചാരണത്തിലാണ് മുഖ്യശ്രദ്ധ. മലയാളത്തില് ചെറിയ വിവരണം നല്കി സംസ്കൃതപാരായണത്തിന് ഊന്നല് കൊടുത്തുകൊണ്ട് ഭാഗവതസംഗം എന്നൊരു Whatsapp Group 2023 മുതല് നടത്തി വരുന്നു. പിന്നീട് ശ്ലോകാനുശ്ലോകമായി ഹിന്ദിയിലേക്ക് വിവര്ത്തനം ചെയ്തുകൊണ്ട് ഹിന്ദിയിലും ഭാഗവതഗ്രൂപ്പ് തുടങ്ങി. രണ്ടും നല്ല രീതിയില് മുന്നോട്ടു പോകുന്നു.
You Tube ല് തുടങ്ങിയ പിബത ഭാഗവതം എന്ന വിഡിയോ ചാനല് ഇപ്പോള് സുഷുപ്തിയിലാണ്. സംയമനത്തിന്റെ ഭാഗമാണത്. തികച്ചും യാദൃച്ഛികമായാണ് ഹിന്ദി ഗ്രൂപ്പ് തുടങ്ങാനിടയായത്. നെറ്റില് നിന്നും ഹിന്ദി വ്യാഖ്യാനം അടങ്ങുന്ന ഒരു PDF കിട്ടി. അതു നോക്കി വായിക്കുക മാത്രമാണ് ഞാന് ചെയ്യുന്നത്. അത് എനിക്ക് പുതിയ ഉള്ക്കാഴ്ച തരുന്നു. അതിന്റെ വെളിച്ചത്തില് മലയാളത്തിലെ കിളിപ്പാട്ട് തുടങ്ങിയവ ശരിയായ തര്ജമയല്ല എന്ന് വളരെ അധികം വിഷമത്തോടെ തിരിച്ചറിയുന്നു.
അന്യഥാവല്കരണം മൂലകൃതിയോടും ഗ്രന്ഥകര്ത്താവിനോടും കാണിക്കുന്ന അതിക്രമം തന്നെയാണ്. . അതിന് ന്യായീകരണങ്ങള് പലതുണ്ടാവാം. എന്നാല് അവ ഒന്നും ശരി വയ്ക്കാനാവില്ല. കുറ്റപ്പെടുത്തല് ഒന്നിനും പരിഹാരമല്ല. തങ്ങള്ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന വാദം കറകളഞ്ഞ തമോഗുണത്തിന്റെ ലക്ഷണമാണ്. ശരിയെന്നു തോന്നുന്നത് ചെയ്യുകമാത്രമാണ് കരണീയം.
N.B. ആരാണ് ഈ കിളിപ്പാട്ടുകാരന് എന്ന ചോദ്യം വേണ്ട! അതിക്രമിയുടെ പേരു പറയാന് താത്പര്യമില്ല!
മൂലഗ്രന്ഥത്തിന്റെ സമ്യക് പ്രചാരണമാണ് ചെയ്യേണ്ടത്.. അതിന് ഹിന്ദി ടെക്സ്റ്റിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഉത്തമം ആയിരിക്കും. അതിന് ഉത്സാഹമുള്ളവരെ ഒന്നിച്ചു പ്രവര്ത്തിക്കാന് ആഹ്വാനം ചെയ്യുന്നു.
ഓം നമോ നാരായണായ.
ഗ്രൂപ് ലിംകുകള്
No comments:
Post a Comment