Saturday, 1 March 2014
Friday, 28 February 2014
Thursday, 20 February 2014
My censor board
ഒള്ളതു പറയാമല്ലൊ സുഹൃത്തുക്കളെ, ശാന്തിവിചാരം ഒന്നും ഇപ്പൊ ഇല്ല. ശാന്തിയ്ക്കും പോവാറില്ല. നോവല് വിചാരമാണ് ഇപ്പോള്. അതു മാത്രം. അഞ്ചുമാസമായിട്ട്. അറുനുറു പേജോളം എഴുതി. അത് എഡിറ്റു ചെയ്ത് പരമാവധി ചുരുക്കി നാനൂറിന് അടുത്ത് ആക്കണം !
ഇതു തന്നെ ഇപ്പോഴത്തെ പണി. ബോറടിക്കുമ്പോള് ഫേസ്ബുക്കില് കയറും. അപ്പോള് അതിനേക്കാള് ബോറടിയാവും ചിലപ്പോള്. അധികം ആലോചിക്കാനൊന്നും മെനക്കെടാതെ അതും ഇതും ഒക്കെ കമന്റുകള് എഴുതാന് തുടങ്ങി. ചിലര്ക്ക് പരിഭവമായി. ചിലര് പിണങ്ങി. അതൊക്കെ അങ്ങനെ കിടക്കും.
നോവല് പ്രമുഖവ്യക്തികള് പരിശോധിച്ചു നല്ല അഭിപ്രായം പാസ്സാക്കാന് തുടങ്ങി. മൂന്ന് പ്രൊഫസര്മാര് നോക്കി. പാലക്കീഴ് നാരായണന് നമ്പൂതിരി , നീലമന കേശവന് നമ്പൂതിരി, തെക്കുംകൂര് തമ്പുരാന് സോമവര്മരാജ എന്നിവര്. ചെറിയ ഒരു ഭാഗം മാത്രമേ ഇവരുമായി ഇതുവരെ ഷെയര് ചെയ്തുള്ളൂ. വായിച്ച വ്യക്തികളുടെ അഭിപ്രായം കണക്കിലെടുത്ത് പലതവണ പരിഷ്കാരങ്ങള് വരുത്തിയിട്ടുണ്ട്.
വൈദികപരിഷത്ത് എന്ന നമ്പൂതിരി ആചാര്യ സംഘടന ഇത് പ്രസിദ്ധീകരിക്കാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന വസ്തുത സസന്തോഷം അറിയിക്കുന്നു. ഒരു പേജു പോലും വായിക്കാതെ തന്നെ. തീര്ച്ചയായും ഇതൊരു അംഗീകാരമാണ്.പക്ഷെ ആരെയും ഒന്നും ഏല്പിച്ചിട്ടില്ല.
ശ്രീപദ്മനാഭദാസനെന്ന് അറിയപ്പെട്ടിരുന്ന ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മയ്ക്ക് രാജര്ഷി എന്ന പദവി കല്പിച്ചു നല്കിയത് ഈ സംഘടനയാണ്. അതിനുശേഷം അദ്ദേഹത്തിന്റെ ഔദ്യോഗികരേഖകളിലെല്ലാം ആ ബഹുമതിയാണ് വയ്ക്കുന്നത് എന്ന് അറിയുന്നു. വൈദികപരിഷത്തിന്റെ പട്ടദാനം വിവാദമായിരുന്നു. ബോധപൂര്വമായ അവഗണന നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം സമുദായത്തിനുള്ളപ്പോള് ആ പരിമിതി ആചാര്യസംഘടനയ്ക്കും വന്നു കൂടുക സ്വാഭാവികം.
എന്തിനേയും നിരാകരിക്കുക എന്നതാണല്ലൊ കേരളീയരുടെ സാംസ്കാരികപ്രബുദ്ധത. അതൊരു പൊതുസ്വഭാവം ആയിരിക്കുന്നു. ആ പൊതുവികാരം കണക്കിലെടുക്കാന് മാധ്യമങ്ങളും എഴുത്തുകാരും ഒരു പരിധിവരെ പ്രേരിതരാകുന്നു.
ആരും പ്രസിദ്ധീകരിച്ചില്ലെങ്കില് വൈദികപരിഷത്ത് പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇളങ്ങള്ളൂര് കൃഷ്ണന് നമ്പൂതിരിയോട് നോവലിസ്റ്റ് എന്ന നിലയില് എനിക്കുള്ള വ്യക്തിപരമായ നന്ദി ഈ ബ്ലോഗിലൂടെ രേഖപ്പെടുത്തുന്നു.
ഇന്നലെ 350 പേജോളം പ്രിന്റെടുത്തു. ആദ്യവായനയ്ക്കുള്ള അവകാശം മറ്റാര്ക്കും വിട്ടുകൊടുത്തിട്ടില്ല. അത് എന്റെ കുടുംബിനിയായ ബിന്ദുവിന്റെ ഇഷ്ടപ്പെട്ട ജോലിയാണ്. അവരത് ആസ്വദിച്ചു വായിക്കുന്നതു കണ്ടപ്പോള് ഇനി ഇത് പ്രസിദ്ധീകരിച്ചില്ലെങ്കിലും വേണ്ടില്ല എന്നു തോന്നി. നല്ല ഒരു ചിരി ആദ്യ പ്രതിഫലമായിക്കിട്ടി. അതിന്റെ തൃപ്തി മനസ്സില് നിറഞ്ഞു നിന്നു.
ഏറ്റ സപ്താഹ വായനക്ക് സന്തോഷത്തോടെ പോവാമെന്നു വിചാരിച്ചു. പക്ഷെ ഉച്ചയായപ്പോള് പ്രകൃതം മാറി. പ്രിന്റെടുത്തത് മുഴുവന് വായിച്ചപ്പോള് അവരുടെ മുഖത്തെ എക്സ്പ്രഷന് സാരമായ മാറ്റം. കമന്റ് ഒന്നും പറയുന്നില്ലതാനും. ശരിക്കും മൂഡോഫ്. എന്തോ പ്രശ്നമുണ്ടെന്ന് തീര്ച്ച. ദോഷം പറയുന്ന കാര്യത്തില് അവര്ക്ക് എന്റെ ഗുണം കിട്ടീട്ടില്ല. (അതു ഭാഗ്യം). ഒരു ഒറ്റരാശി പ്രശ്നം വയ്ക്കേണ്ട അവസ്ഥ. പിന്നെ കിള്ളിക്കിറുക്കി ചോദിച്ചു. അവിടെയാണോ പ്രശ്നം, ഇവിടെയാണോ പ്രശ്നം എന്നൊക്കെ. ആരു മറുപടി പറയാന്... !
സത്യം പറയാമല്ലൊ, കുറച്ച് Adult content ഞാന് എഴുതിയിരുന്നു. അതിനോടായിരുന്നു ശ്രീമതിക്ക് പരിഭവം. സെന്സര് ചെയ്യേണ്ടതിന്റെ ആവശ്യകത അവരെന്നെ ബോധ്യമാക്കി. ഒന്ന് എനിക്ക് ഉറപ്പാണ്, ഇത് കച്ചവടക്കാരുടെ കയ്യിലാണ് കിട്ടിയിരുന്നത് എങ്കില് ഒരു കാരണവശാലും ആ ഭാഗം ഡിലീറ്റ് ചെയ്യാന് പറയുകയില്ലായിരുന്നു. അശ്ലീലം ഇല്ലാത്ത എന്തു നോവല്... സുഖവായനയ്ക്ക് ഉള്ളതല്ലേ നോവല്.... പറയുമ്പോള് ഏതായാലും ശരിക്കും പറയണ്ടേ എന്നോര്ത്ത് ഞാനും പിശുക്ക് കാണിക്കാതെ വെച്ചു താങ്ങിയിരുന്നു !
New generation trend കണ്ടില്ലെന്നു നടിക്കാന് എന്നെ പോലെ ഒരെഴുത്തുകാരന് പ്രയാസമാണ്.

Tuesday, 4 February 2014
My Novel
മാന്യസുഹൃത്തുക്കളെ,
വളരെയധികം വായനക്കാര് ഫോളോ ചെയ്യുന്ന ഒരു ബ്ലോഗാണ് ശാന്തിവിചാരം. വായനക്കാരുടെ സാന്നിദ്ധ്യവും അഭിപ്രായവും എനിക്ക് എന്നും പ്രോത്സാഹകമായിരുന്നിട്ടുണ്ട്. മറ്റൊരു കര്മത്തിലൂടെയും ലഭിക്കാത്ത ആത്മസംതൃപ്തിയാണ് ഞാന് അനുഭവിക്കുന്ന പ്രതിഫലം. അതുതന്നെയാണ് ദൈവാനുഗ്രഹം എന്ന് ഞാന് വിശ്വസിക്കുന്നു.
എന്നാല് കുറച്ചു കാലമായി ഇത് ഒരു ഹാംഗിഗ് സ്റ്റേജിലാണ്. ഇതിനു പല കാരണങ്ങളുണ്ട്. ബ്ലോഗില പ്രതികരിക്കുന്നതിനോട് കാര്യമായ വിമുഖത പലരിലും കാണുന്നു. ഫേസ് ബുകിൽ പോലും പ്രതികരണം ഒഴിവാക്കപ്പെടുന്ന തരം ഗൌരവം ഉള്ള വിഷയം ആണ് ഞാൻ പലപ്പോഴും എടുത്തു ഇടാറുള്ളത്.
ഫേസ് ബുക് ടൈം ലൈനാണ് ആള്ക്കാര്ക്ക് പ്രതികരിക്കുന്നതിന് കൂടുതല് സൌകര്യപ്രദം എന്നതു കൊണ്ട് കുറെ അധികം പ്രധാനപ്പെട്ട പോസ്റ്റുകള് അവിടെ ചെയ്യുകയുണ്ടായി. അതിന്റെ ലിംകും സ്ക്രീന്ഷോട്ടും ബ്ലോഗില ഇടുന്നതുപോലും ശരിയല്ല എന്ന അഭിപ്രായം ചില പ്രതികരണങ്ങളില് നിന്നും തോന്നി. നല്ല രീതിയിലായാല് പോലും ബ്ലോഗില് ചിലരുടെ പേര് പരാമര്ശിക്കുന്നത് അവര്ക്ക് ഇഷ്ടമല്ലെന്നു മനസ്സിലായി. പരോക്ഷമായ വിവരസൂചനക കൾക്ക് പോലും കനത്ത തിരിച്ചടികൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥ ഈ പ്രക്രിയയുടെ പാര്ശ്വഫലം ആയി ഉണ്ടായിരിക്കുന്നു.. ഇത്ര റിസ്ക് എടുത്തു എന്തിനാണ് എഴുതുന്നത് എന്ന് തോന്നുന്നു.
ആകയാൽ ഈ പ്രക്രിയക്ക് പൂര്ണ വിരാമം ഇടാൻ ഉള്ള പരിശ്രമങ്ങൾ പലതവണ നടത്തിയതായി കാണാം. എങ്കിലും പുതിയ വിചാരത്തിന്റെ ചില്ലകൾ വെട്ടിക്കളഞ്ഞാലും ചിലപ്പോള വീണ്ടും പൊട്ടി മുളയ്ക്കും. ഇതുപോലെ. അങ്ങനെ സ്വാഭാവികം ആയി വരുന്നത് എഴുതുക. ഇതിനെ ഒരു ശീലം ആക്കാതെ ഇരിക്കുക എന്നത് ആണ് കരണീയം ആയിരിക്കുന്നത്.
നാലുമാസമായി ഞാനൊരു കഥയുടെ രചനയിലാണ്. ആ കഥയുടെ ഗതി എഴുതുംതോറും മാറി മാറി വരുമായിരുന്നു. അനേകം ആവൃത്തി മാറ്റി മാറ്റി എഴുതി. ഒടുവില അത് അന്തിമ രൂപം കണ്ടു. ഏകദേശം 400 പേജ് നീളം വരുന്ന ഒരു നോവല് പണിശാലയിൽ പണി ഏതാണ്ട് പൂര്ത്തിയായതു പോലെ ആയി. അതിനു മൂന്നു ഭാഗങ്ങൾ ആണ് ഉള്ളത്. ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.
രചന അല്ല പ്രശ്നം പ്രസിദ്ധീകരണം ആണ്. എങ്ങനെ പ്രസിദ്ധീകരിക്കും ആര് പ്രസിദ്ധീകരിക്കും. ആരെങ്കിലും പ്രസിദ്ധീകരിക്കുമോ തന്നെ? ഇല്ല എന്നത് ആണ് മുന് അനുഭവം. അതിനു സൃഷ്ടിയുടെ ഗുണനിലവാരം മാത്രമല്ല മാനദണ്ഡം. സൃഷ്ടാവിന്റെ യോഗ്യത ആണെന്ന് തോന്നുന്നു വലുത്.
ഒരു നമ്പൂതിരിക്ക് നോവൽ എഴുതാൻ അവകാശം കൊടുക്കുന്നത് ശരിയാണോ? അവൻ ശാന്തിക്കാരാൻ കൂടി ആയാല് ഒരിക്കലും ശരിയല്ല. ഒരു സന്ന്യാസി ഒരു നോവല് എഴുതിയാൽ അയാളുടെ സന്ന്യസിത്വം പോകുമോ. മോശം ഭാഷ എഴുതിയാൽ നമ്പൂരിത്വം പോകുമോ.. ചീത്ത വാക്കുകള് കേള്ക്കേണ്ടി വരുന്നവരുടെ വായിൽ അതല്ലേ പറയാനും തോന്നുക..... എന്തായാലും കുറെ ആളുകള് അങ്ങനെ കരുതുന്നു.
ആള്ക്കാരുടെ ധാരണ ആണല്ലോ പലരുടെയും പ്രമാണം. നോവല് ഉപയോഗിച്ചാണല്ലോ ഇവിടെ ബ്രഹ്മവര്ഗ്ഗ അവഹേളനം ആഘോഷമായിട്ടു ആരംഭിച്ചത്. അതിന്റെ തിരിച്ചടി ഉണ്ടാകുമോ എന്ന ഭയം ആകുമോ ഇതിനു പിന്നിൽ. ലോകത്തിനു സ്വീകാര്യം അല്ല എന്ന് കണ്ടാല് ഈ നോവലും എനിക്ക് പഴയപടി ഹോമിക്കേണ്ടി വരും.

Wednesday, 8 January 2014
വന്ദേ ഗൌരീഹരാവിവ
പുതുവര്ഷം പിന്നിട്ട് ഒരാഴ്ചയും രണ്ടു ദിവസവും ആയി. ഈ ബ്ലോഗ് അത് അറിഞ്ഞ മട്ടില്ല. എന്തു ചെയ്യാം ഇതാ എനിക്കുള്ള ഒരു കുഴപ്പം. ഏതെങ്കിലും ഒരു ജോലിയില് വ്യാപൃതനായാല് അതില് തന്നെ മുഴുകിപ്പോകും. സെപ്തംബര് അവസാനം തുടങ്ങിയതാണ് ഒരു കഥ എഴുതാന്. ഇതുവരെ തീര്ന്നില്ല. തീരാറായി. മിനുക്കുപണികള് ഓരോ തവണ റിവ്യൂ ചെയ്യുമ്പോഴും. അങ്ങനെ ധാരാളം സമയം പാഴാവുന്നു. ഈ വര്ഷം അധികം ബ്ലോഗിങ് ഉണ്ടാവാനിടയില്ല.
കഥയുടെ പ്രസിദ്ധീകരണം സംബന്ധിച്ചും ധാരണ ഒന്നും ആയിട്ടില്ല. എന്റെ ആറാമത്തെയോ മറ്റോ നോവലാണിത്. ഇതില് പോസ്റ്റ് മോഡേണ് ആയ ഒരു ഫോര്ഗ്രൌണ്ട് ഈ കഥയില് കാണാം. ബാക് ഗ്രൌണ്ട് ക്ലാസ്സിക് ആണ്. തുടങ്ങുന്ന ചാപ്റ്ററില് ഒരു വന്ദനശ്ലോകമുണ്ട്. ശ്ലോകം എന്നു പറഞ്ഞുകൂടാ. അര്ദ്ധശ്ലോകമാണ് അത്. അര്ദ്ധശ്ലോകം കൊണ്ടുതന്നെ ആശയം പൂര്ണം ആയാല് പിന്നെ നാലുവരി തികയ്ക്കേണ്ടതിന്റെ ആവശ്യമില്ലല്ലൊ.
അത് ഇപ്രകാരമാണ്
അനുഗ്രഹീതനായി എന്നൊരു തോന്നല്. ഗുരുകൃപാവശാല് എല്ലാം സുബദ്ധമാവട്ടെ.

കവിതാം കാളിദാസം ച
വന്ദേ ഗൌരീഹരാവിവ.ഞാനെഴുതിയ ആദ്യത്തെ അര്ദ്ധശ്ലോകമാണിത്. ഇത്രയേറെ മന്ത്രശക്തിയുള്ള വരികള് ഇതിനു മുന്പ് എഴുതിയിട്ടില്ല. എന്തിന് അധികം എഴുതണം. ശിവപാര് വതി മാരെ എന്നപോലെ ഞാന് കാളിദാസനെയും കവിതയേയും വന്ദിക്കുന്നു എന്നാണ് പ്രസ്തുത വരികളുടെ അര്ത്ഥം.
അനുഗ്രഹീതനായി എന്നൊരു തോന്നല്. ഗുരുകൃപാവശാല് എല്ലാം സുബദ്ധമാവട്ടെ.
എല്ലാവര്ക്കും പുതുവത്സരാശംസകള്‍!
Saturday, 28 December 2013
ബ്രാഹ്മണമേധാവിത്തം വെറും രാഷ്ട്രീയദര്ശനം
ഇന്നലത്തെ Time line post ആണ് ഇന്നത്തെ ബ്ലോഗ് പോസ്റ്റിനു ആധാരം.
ഇത് അതിന്റെ ഒരു കമന്റ് ബോക്സിൽ നിന്നും എടുത്ത ഭാഗം മാത്രം.
ബ്രാഹ്മണപാരമ്പര്യത്തെ നശിപ്പിക്കാന് ബോധപൂര്വമായ ശ്രമം എതിരാളികളില് നിന്ന് ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണന്ന് സാംസ്കാരിക എതിരാളികള് ഭാരതത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ഈ വസ്തുത ചരിത്രഗവേഷകര് പോലും രേഖപ്പെടുത്താന് ഭയക്കുന്നു. അധികാരവര്ഗ്ഗത്തെ സുഖിപ്പിച്ച് ചരിത്രം എഴുതിയാലെ തങ്ങള്ക്ക് അംഗീകാരം ലഭിക്കൂ എന്ന ബുദ്ധിയാണ് അവര് പ്രയോഗിക്കുന്നത്. വിശദമായ പ്രതികരണം പിന്നാലെ തയ്യാറാക്കാം.
പ്രസ്തുത എതിരാളികള് ഇവിടുത്തെ ക്ഷത്രിയരെ പാട്ടിലാക്കി. മദ്യവും അസാന്മാര്ഗികജീവിതം പാപമല്ല എന്ന ധാരണയും അവര് സമൂഹത്തില് വിതച്ചു. ആയതിന് അവര് അവരെ തന്നെ ഉദാഹരണവും മാതൃകയുമാക്കി ഹൈലൈറ്റ് ചെയ്തു. അവരുടെ ശാരീരിക പളപളപ്പിലും ആജ്ഞാശക്തിയിലും ഏറ്റവും അധികം മനം മയങ്ങിപ്പോയിട്ടുള്ളത് ഇവിടുത്തെ വിശ്വസ്ത സേവകരുടെ വര്ഗ്ഗം ആണ്. അവര് നായകരായിട്ടുള്ള സാമാന്യജനതയാണ്. അവര് സ്വഭാവവശാല് തമോഗുണികള് ആയിരുന്നല്ലൊ. എത്രയോ ധീരരായ പട്ടാളക്കാര് ബ്രിട്ടീഷുകാര്ക്ക് കൂറുമാറി. തങ്ങളുടെ യജമാനന്റെ ദൌര്ബല്യങ്ങളും സ്വകാര്യതകളും വെളിപ്പെടുത്തി. ഒന്നുമറിയാത്തവരെ പോലെ വീണ്ടും സേവന നിരതരായി..
ഈ ചതിയെ ശുദ്ധന്മാര്ക്ക് തിരിച്ചറിയാന് കഴിഞ്ഞില്ല. രാജാവ് അറിഞ്ഞാല് തലവെട്ടാവുന്ന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമവ്യവസ്ഥിതിയെ അട്ടിമറിക്കേണ്ടതും അക്രമാസക്തിയെ താലോലിച്ചു വളര്ത്തുന്ന സാമാന്യജനങ്ങളുടെ ആവശ്യമായിരുന്നു. ആ വികാരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് വിദേശികള് സ്വീകരിച്ചത്. ഭാരതത്തിലെ സാമാന്യജനങ്ങള് തങ്ങളെ സ്നേഹിക്കുന്നവരും തങ്ങള്ക്ക് പാട്ടിലാക്കാന് കഴിയുന്നവരുമാണ് എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ ഏറ്റവും അധികം ആകര്ഷിച്ചത്.
അവര് ഇവിടുത്തെ വിവിധ വ്യവസ്ഥിതികളോട് സ്വീകരിച്ച നയം എന്തായിരുന്നു എന്ന് പരിശോധിക്കുക. അവര് ബ്രാഹ്മണരെ നേരിട്ട് ഒരിക്കലും എതിര്ത്തിട്ടില്ല എന്നു കാണാവുന്നതാണ്. എന്താവും കാരണം... ബ്രാഹ്മണഭക്തിയാണെന്നു കരുതാമോ... ഒരിക്കലുമല്ല... പിന്നെ എന്താവും കാരണം... ജനങ്ങള് ദൈവത്തെ പോലെ കണ്ടിരുന്ന ബ്രാഹ്മണരെ എതിര്ത്താല് ജനങ്ങളുടെ വെറുപ്പിന് പാത്രീഭവിക്കേണ്ടിവരും എന്ന ഭയം. അതായത് പൊതുവിദ്വേഷഭയം മൂലം.. ജനങ്ങളെ പ്രലോഭിപ്പിച്ച് നിര്ത്താനാവുമല്ലൊ മികച്ച ഭരണാധികാരികള് ശ്രമിക്കുക.. അതിന് ഏത് ചതിയുടെ മാര്ഗ്ഗവും അവര്ക്ക് സ്വീകരിക്കാം. കാരണം അവരാണ് അവരുടെ നിയമം ഉണ്ടാക്കുന്നത്. ഡിക്ടേറ്റര്ഷിപ്പ്.
ബ്രാഹ്മണമേധാവിത്തം എന്ന് പറയുന്നത് ഒരിക്കലും ഒരു ഡിക്ടേറ്റര്ഷിപ്പ് ആയിരുന്നിട്ടില്ല. മനുസ്മൃതി ആയിരുന്നല്ലൊ ആധികാരികമായ വൈദികമായ നിയമസംഹിത. ആ ബൈലാ പ്രകാരം, ലോകത്തില് ബ്രാഹ്മണരുടെ ജീവിതം 100 ശതമാനവും റസ്ട്രിക്ട് ചെയ്യപ്പെടുന്നു. കുളിയും സന്ധ്യാവന്ദനവും ചെയ്തില്ലെങ്കില് എത്ര വല്യ ശങ്കരാചാര്യരായാലും സമുദായഭ്രഷ്ട് ഉറപ്പ്. ക്ഷത്രിയര്ക്ക് 25 ശതമാനം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവര് ഈശ്വരനിന്ദ ചെയ്താല്പോലും സാധൂകരിക്കപ്പെട്ടിരുന്നു. അബ്രാഹ്മണരായ താപസരെ ക്ഷത്രിയര് നിഗ്രഹിച്ചിട്ടുണ്ട്. വൈശ്യര്ക്ക് 50 ശതമാനം സ്വാതന്ത്ര്യം. കച്ചവടലാഭത്തിനായി, വൈശ്യന് അസത്യഭാഷണം നടത്താനുള്ള പൊതുസമ്മതം ഉണ്ടായിരുന്നു. നുണ പറയുന്നത് വൈശ്യനായാല് മിടുക്ക്. ബ്രാഹ്മണനായാല് അപരാധം. ശൂദ്രന് 75 ശതമാനവും ജീവിതസ്വാതന്ത്ര്യം. ഇഷ്ടമുള്ള യജമാനനെ വരിക്കാം. അത് (സായിപ്പ് ആയാലും.) മറ്റുള്ളവര്ക്ക് അതായത് അവര്ണവിഭാഗങ്ങള്ക്ക് യഥേഷ്ടവും ജീവിക്കാന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 100 ശതമാനം സ്വാതന്ത്ര്യം. ഇഷ്ടമുള്ളതെന്തും തിന്നാം. ഇഷ്ടമുള്ളത് കുടിക്കാം. വായിത്തോന്നീത് പറയാം. ഇഷ്ടമുള്ള മൂര്ത്തികളെ ഇഷ്ടം പോലെ വിഭാവന ചെയ്യാം. ആരാധിക്കാം. ഉഗ്രകര്മ്മങ്ങള് ചെയ്യാം. അവര്ക്ക് ഹീനത എന്നൊന്നില്ല.
ഈ സ്വാതന്ത്ര്യഭാഗങ്ങള് അപ്പാടെ അവഗണിച്ച്, ലഭിക്കുന്ന ആദരവിനെ മാത്രം നോക്കിയാണ് ബ്രാഹ്മണമേധാവിത്തം എന്ന രാഷ്ട്രീയദര്ശനം ഉണ്ടായത്. ഇതൊരു ദര്ശനമല്ല, അധ്യാരോപം എന്ന് ഫിലോസഫി ഭാഷയില് പറയും. കയറില് പാമ്പിനെ കാണുന്ന പ്രതീതി. ദര്ശനാഭാസം.
ബ്രാഹ്മണര് ജനങ്ങളെ മൊത്തവും ക്ഷത്രിയരെ വിശേഷിച്ചും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എന്ന ആരോപണം ശരിയെങ്കില് അതു കേട്ട എനിക്ക് തോന്നിയത് ഉമ്മാക്കി കണ്ടാല് പേടിച്ചോടുന്ന ഭീരുക്കളായിരുന്നോ ഇവിടുത്തെ വീരശൂരപരാക്രമികളായ രാജാക്കന്മാരെന്നാണ്. അങ്ങനെ ആയിരുന്നു എങ്കില് ആ ഉണ്മാക്കിക്ക് നമസ്കാരം. ഉമ്മാക്കി കാട്ടിയ ധീരന് നമസ്കാരം.
... ജാതി അഭിമാനം പാടില്ലെങ്കില് മത അഭിമാനവും പാടില്ല എന്ന് പറഞ്ഞാലെ അദ്വൈതം ശരിയാകൂ. നമ്പൂതിരി എന്ന് പറയുന്നത് മോശം വാക്കാണെങ്കില് ഹിന്ദു എന്ന് ഉച്ചരിക്കുന്നതും അതിലേറെ സങ്കുചിതം ആകും...

Thursday, 26 December 2013
ക്ഷേത്രവ്യവസ്ഥിതി ഇന്ന് അശാസ്ത്രീയം
മനുഷ്യന് ഭൌതികമായ ആവശ്യകതകള് ഉണ്ട്. ആത്മീയമായ ആവശ്യകതകളും ഉണ്ട്. ഭൌതിക വസ്തുക്കള് എല്ലാം വിപണികളില് ലഭ്യമാണ്. പണം കൊടുത്താല് വാങ്ങാവുന്നവയുമാണ്. ആത്മീയവസ്തുവാകട്ടെ, അദൃശ്യവും അസ്പൃശ്യവും ആണ്. ആത്മീയ വസ്തു ഇന്ദ്രിയഗോചരം അല്ലെങ്കിലും മനസ്സിനും ആത്മാവിനും അനുഭവവേദ്യമാണ്. ഒരു ഉദാഹരണം ആണ് ദൈവാനുഗ്രഹം. ഉത്തമമായ ഉദാഹരണം.
ഈശ്വരാനുഗ്രഹത്തിന്റെ മൊത്തക്കച്ചവടശാലകളായിട്ടാണ് ഇന്ന് ക്ഷേത്രങ്ങള് കരുതപ്പെടുന്നത്. ക്ഷേത്രത്തില് ദൈവത്തെക്കാള് പ്രാധാന്യം ഉപഭോക്താക്കള്ക്കാണെന്നാണ് ക്ഷേത്രമുതലാളിമാരുടെ പക്ഷം. ജനങ്ങളും ധനികരായ അവരോട് യോജിക്കുന്നു. മറ്റുവാക്കുകളില് പറഞ്ഞാല് ക്ഷേത്രങ്ങളില് പോലും ദൈവത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. മനുഷ്യനാണ് ഒന്നാം സ്ഥാനം. ഇത് ഈശ്വരനിന്ദയല്ലേ?
ഏതു സ്ഥാപനത്തിലും അതിന്റേതായ ആചാരമര്യാദകളുണ്ട്. ഫലഫോക്താക്കള് അവയെ അനുസരിക്കാന് ബാധ്യസ്ഥരാണ്. എന്നാല് ക്ഷേത്രത്തിലോ? ഗുണഭോക്താക്കളാണ് വരുതി നിശ്ചയിക്കുന്നത്. സേവനം ചെയ്യുന്നവര്ക്ക് മിണ്ടാനവകാശമില്ല. ഇത് അടിമത്തമാണ്. കാടത്തമാണ്. ഈശ്വരന് ഇതിന് കൂട്ടു നില്ക്കുമോ?

നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് പുരാതനമല്ല. പരിഷ്കൃതവുമല്ല. ഇത് ഒരു വര്ഗ്ഗത്തിനെതിരെ മറ്റൊരു വര്ഗ്ഗത്താല് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതാണ്. കുറ്റകൃത്യങ്ങള്ക്ക് സംശയിക്കപ്പെട്ട ഒരു വര്ഗ്ഗത്തിനെതിരെ പുതിയ ലീഡിങ് ആയിട്ടുള്ള ഒരു മദ്ധ്യവര്ഗ്ഗത്താല്.
അതിനാല് നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് അശാസ്ത്രീയം എന്നേ പറയാവൂ. അപകടകരവും. അനുഭവവശം വെച്ചു നോക്കിയാലും ഇത് ശരിയാണെന്ന് കാണാന് കഴിയും. അനുഭവപ്രേരിതമായിട്ടാണ് ഇത്രയും എഴുതിയത്.
ഇത് എഴുതുന്നതോടൊപ്പം ആശയങ്ങള് ടൈം ലൈനില് പോസ്റ്റ് ചെയ്തു പോന്നതിനാല് ഒന്നുരണ്ട് സുഹൃത്തുക്കളുടെ അഭിപ്രായവും ഒരേ സമയത്ത് അറിയാന് സാധിച്ചു. ശ്രീ മഹേഷ്, ശ്രീധരന് തോട്ടം എന്നിവരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇതിന്റെ ഇംഗ്ലീഷ് വെര്ഷനും അജ്ഞാതചിന്തകളെന്ന ബ്ലോഗില് ഇട്ടിട്ടുണ്ട്.

Subscribe to:
Posts (Atom)