Thursday, 10 March 2016

ഹിരണ്യഗര്ഭവും ഉപനയനവും



ഒരു വര്മയുടെ ക്ഷേത്രത്തിലേക്ക് പൂജാരിയെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്കിലും വാട്സാപിലും പത്രത്തിലും പരസ്യം. ആളെ വെച്ചും അന്വേഷണം മാസങ്ങളായി തുടരുന്നു. എളേതും മൂത്തതുമൊന്നും പോരാ നല്ല പാകം വന്ന നമ്പൂരി തന്നെ വേണംന്ന് നിര്ബന്ധാ..

മുട്ടുശാന്തിക്ക് ചെന്ന ഒരു നമ്പൂരിയോട് സ്ഥിരായിട്ട് നില്ക്കാമോ എന്ന് ചോദിച്ചു. താല്പര്യമില്ലെന്നു മറുപടി. ദൈവികകര്മങ്ങള്ക്ക് നിയോഗവശമുള്ളവര് ഇങ്ങനെ സഹകരിക്കാതെ ഒഴിഞ്ഞു മാറാന് പാടുണ്ടോ എന്ന് തമ്പ്രാന് ചോദിച്ചു കുറച്ച് ഗൌരവത്തില് തന്നെ. നമ്പൂരി അതു കേട്ടതായി നടിച്ചില്ല.

തമ്പുരാന് കുറച്ചുകൂടി മയപ്പെടുത്തി സംസാരിച്ചു തുടങ്ങി. സഹികെട്ടപ്പോള്഼ നമ്പൂരി പറഞ്ഞു. നിങ്ങള് വല്യ അറിവുള്ളോരല്ലേ.. അപ്പൊ നിങ്ങളുടെ ശാന്തിക്കാരനും അതിനനുസരിച്ച് അറിവുള്ളവനായിരിക്കണമല്ലൊ. എനിക്ക് അറിവില്ല. വേണന്നും താല്പര്യം ഇല്ല. ജന്മനാ ജായതേ ശൂദ്രഃ എന്ന് കേട്ടിട്ട്ണ്ട്. ആ നിലയാണ് കുറച്ചുംകൂടി മനുഷ്യത്വപരമായിട്ട് തോന്നണത്. നാലാളെപ്പോലെ ജീവിക്കാല്ലൊ.

കര്മംകൊണ്ട് ആര്ക്കും ബ്രാഹ്മണനാവാമെന്നല്ലേ പറയുന്നത്. അങ്ങയ്ക്കും ആയിക്കൂടേ? ഹിരണ്യഗര്ഭം നടത്തി വര്മ ആയ അത്ര ചെലവ് വരില്ല സമൂഹ ഉപനയനം നടത്തി ശര്മ ആകുന്നതിന്.. അത് പറഞ്ഞ് നമ്പൂരി സ്ഥലം വിട്ടു.

വൈന്നേരം മുട്ടുശാന്തിക്ക് അയാള് വന്നപ്പോള് കണ്ടത് നട തുറന്ന് കിടക്കുന്നതായിട്ടാണ്. നോക്കുമ്പോള് മറ്റൊരു പൂണൂല്ധാരി കൊടി വിളക്കുമായി പുറത്തെ നട തുറക്കാന് പോകുന്നു.


Wednesday, 2 March 2016

ശാന്തിവിചാരം ബ്ലോഗ് സൈറ്റ്

ശാന്തിവിചാരം വായനക്കാര്ക്ക് ആശംസകള്....

ശാന്തിവിചാരം ബ്ലോഗ് വെബ്സൈറ്റ് തുടങ്ങാനുദ്ദേശിക്കുന്നു.
 മികച്ച രീതിയില് പ്രൊഫഷണല്/എഡുകേഷണല്  ബ്ലോഗ് ആയി വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
വിഡിയോ പ്രഭാഷണങ്ങള്, സംവാദങ്ങള്, തുടങ്ങിയവ ഉള്ക്കൊള്ളിക്കുന്നതാണ്

 ഇതിലേയ്ക്ക് സാങ്കേതിക വിദഗ്ധന്മാരുടെ വിലയേറിയ അഭിപ്രായങ്ങള് സഹകരണം ക്ഷണിച്ചുകൊള്ളുന്നു.

Friday, 26 February 2016

വിഷ്ണുനാരദസംവാദം

മതവും മതേതരവും തമ്മിലുള്ള വൈരുദ്ധ്യത്തിലേയ്ക്ക് ഒരു എത്തിനോട്ടം.
ശാന്തിവിചാരത്തിലെ ഈ വിചാരനര്മം ...
ഒരു മഹാത്മാവിന് സമര്പ്പിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.
അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. പരമോന്നതന്യായപീഠം ന്യായാധിപനായിരുന്ന ജ. പരിപൂര്ണസ്വാമികളോടുള്ള ആദരവ് ആദരാഞ്ജലിയായി അര്പ്പിക്കുന്നു.
ഈ നര്മഭാവന ആ സ്മരണകള്ക്കു മുന്നില് സമര്പ്പിക്കുന്നു.
----------------------------------------------------------------------------------------------
ഈ പോസ്റ്റിന് ഫേസ്ബുക്ക് വഴി ലഭിക്കുന്ന പ്രതികരണങ്ങള്ക്ക് നന്ദി.
ഇതെഴുതാനുണ്ടായ സാഹചര്യം അല്പമൊന്ന് വിശദീകരിക്കട്ടെ. മുമ്പൊരു ബ്ലോഗ് പോസ്റ്റില് ഞാന് തന്നെ സൂചിപ്പിച്ചിരുന്നു. ജസ്റ്റിസ് പരിപൂര്ണസ്വാമി ഒരു ക്ഷേത്രത്തില് തൊഴാന് പോയപ്പോള് പത്രക്കാര് ഇന്റര് വ്യൂ ചെയ്ത കഥ. കൃഷ്ണന് അവതരിച്ചോ എന്ന് നോക്കാന് പോയതാണെന്നും, യോഗക്ഷേമം വഹാമ്യഹം എന്ന് പറഞ്ഞ് ജനങ്ങളെ ഇത്രകാലവും പറ്റിച്ചതിന് താന് ആദ്യം നടപടി എടുത്ത ശേഷമേ തൊഴുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞതായി അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറയുകയുണ്ടായി... അതിനുള്ള നര്മപ്രതികരണമായാണ് ആദ്യം ഞാന് ബ്ലോഗിട്ടത്. അവതരിക്കുന്നതിനു മുമ്പേ തന്നെ അറസ്റ്റ് വാറന്റും പോക്കറ്റിലിട്ട് ഭക്തനെന്ന വ്യാജേന വരുന്നവരെ ഭയന്നാവും അവതാരം വൈകുന്നത് എന്നായിരുന്നു അതിന്റെ താല്പര്യം.. ഇത് അതിന്റെ ഒരു തുടര്ച്ച ആയി കരുതാം. നന്ദി.

Wednesday, 10 February 2016

ആദ്യ വീഡിയോ പ്രഭാഷണം റിവ്യൂ...

പ്രിയപ്പെട്ട നിരീക്ഷകരെ,

അറിവിന്റെ വഴി  കണ്ടിരിക്കുമല്ലൊ. ബ്ലോഗിങ്ങ് ഇപ്പോള് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ദൃശ്യതലത്തിലേക്ക്. വിഡിയോ നിരീക്ഷിച്ച എല്ലാവര്ക്കും നന്ദി.

ഭാരതീയപൂര്വികര് അറിവിന്റെ വഴിയെ സഞ്ചരിച്ചവരായിരുന്നു എന്നും പില്ക്കാലത്ത് ജ്ഞാനപഥത്തില് നിന്നും വ്യതിചലിച്ച് കര്മമാര്ഗത്തിലേയ്ക്ക് ഇറങ്ങിനടക്കാന് ഏതോ കാരണവശാല് അവര് നിര്ബന്ധിതരായി എന്നുമാണ് പറഞ്ഞു വെച്ചത്. അതിന് പ്രേരകമായത് വിദേശ ആക്രമണങ്ങളാവാം, അടിമത്തമാവാം, അതല്ലെങ്കില് അവരുടെ തന്നെ ആന്തരികമായ പ്രവണതയുമാവാം. ആരെയും കുറ്റപ്പെടുത്തുകയല്ല ഇവിടെ ലക്ഷ്യം. ഇറങ്ങി വന്ന ആ ഉയര്ന്ന പാതയിലേക്ക് തിരികെ കയറുക എന്നതാണ്.
അതിന് സഹായകമായ പ്രബോധനങ്ങള് ഇതുപോലെ ദൃശ്യരൂപത്തില് അവതരിപ്പിക്കാനാഗ്രഹിക്കുന്നു.

ഇതിനുള്ള മാറ്റര് ഔട്ട് ലൈന് എഴുതുന്നത് ക്ഷേത്രാന്തരീക്ഷത്തിലിരുന്നാണ്. പൂജയുടെ ഇടവേളകളില്, തിരക്കില്ലാത്ത ദിവസങ്ങളില്. ആകയാല് മലമേല്കാവിലമ്മയുടെ അനുഗ്രഹമാണ് ഇതിലെ ആശയമെന്ന് പറയാം. അവിടെ കിട്ടുന്ന ഏകാഗ്രത അനന്യസാധാരണമാണ്. കര്മരൂപത്തില് അത് മറ്റുള്ളവര്ക്ക് ഉപകാരമാകുന്ന വിധത്തില് അത് വിനിയോഗിക്കപ്പെടുന്നു. ഒരംശമെങ്കിലും വാക് രൂപത്തില് ആക്കിയെടുത്താല് അതിനൊരു ശാശ്വതനിലവാരം ഉണ്ടാകുമെന്ന വലിയ ആഗ്രഹത്തിന്റെ ഫലം കൂടിയാണ്, ശാന്തിയോടൊപ്പമുള്ള ഈ വക രചനകളും പ്രസിദ്ധീകരണങ്ങളും.

ക്ഷേത്രാന്തരീക്ഷം എക്കാലവും എനിക്ക് ശാന്തിയും ആന്തരികമായ ഉണര്വും തരുന്നതായിരുന്നിട്ടുണ്ട്. എന്നാല് ക്ഷേത്രസാഹചര്യങ്ങള്഼ പലപ്പോഴും ഇതിനു വിരുദ്ധവും ആയിത്തീരാറുണ്ട്. ശാന്തിക്കാരന്റെയും ഭക്തജനങ്ങളുടെയും ഇടയില് ക്രിയാത്മകമായ ആശയവിനിമയത്തിന് ഒരു ചാനലും നിലവില് ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെതിരായ ധാരാളം പ്രതികരണങ്ങള് എന്റെ ലേഖനങ്ങളില് കാണാം. പൊതുമാധ്യമങ്ങള്ക്ക് അവ അപത്ഥ്യമാകുമല്ലൊ. സ്വകാര്യമാധ്യമങ്ങളില് ചിലതിന് രുചിച്ചേക്കാം. നെറ്റ് എന്ന സ്വതന്ത്രമാധ്യമം വന്നതോടെ അതു മതി എന്നായി.

ഞാന് വെട്ടിയ ഈ അക്ഷരപാതയില് ആള്സഞ്ചാരമുണ്ടെന്നറിയാം. ദൃശ്യമാധ്യമത്തിലേയ്ക്ക് കടക്കാനുള്ള ആലോചന പണ്ടേ ഉണ്ടായിരുന്നെങ്കിലും അതൊരു ആവേശമായി തോന്നിയിട്ടില്ല. ഒരുകാലത്ത് ബ്ലോഗെഴുത്ത് ആവേശമായിരുന്നു. പാഷന്. പിന്നീട് അത് എവിടെയോ സ്ട്രക്ക് ആയി.. വായനക്കാരില്ലാഞ്ഞിട്ടല്ല, പ്രതികരണങ്ങളൊഴിവാക്കുന്നവരാണ് ഏതാണ്ട് എല്ലാവരും എന്നായിരിക്കുന്നു. ഇതിന് കാരണം സാങ്കേതികവുമായിരിക്കാം. ഫേസ് ബുക്കിലിട്ടാല് പ്രതികരണങ്ങള് ലഭിക്കുന്നുണ്ടല്ലൊ. ബ്ലോഗിന്റെ വളര്ച്ച മുരടിച്ചത് സമാന്തരമാര്ഗമായി ഫേസ്ബുക്ക് സൌകര്യമായതുകൊണ്ടും കൂടിയാണ്.

ആദ്യവീഡിയോവിലെ സന്ദേശം ക്ഷേത്രങ്ങള് ആത്മീയസംവാദവേദികളായി മാറണം എന്നതാണ്. ഈ സന്ദേശം ക്ഷേത്രങ്ങളില് എത്തിക്കുന്നതിന് ഇനിയും പ്രവര്ത്തനം ആവശ്യമാണ്. വായനക്കാര് അതൊന്നു ഷെയര് ചെയ്യുകയാണെങ്കില് ഉപകാരമായേനേ. വളരെ കാര്യമായിട്ട് പറയുകയാണ്. ക്രിയാത്മകമായ വീഡിയോ പ്രോഗ്രാമുകള് സംവാദം ഉള്ക്കൊള്ളുന്നവ നിര്മിക്കണമെന്ന് വിചാരിക്കുന്നു. നിരീക്ഷകരുടെ സഹകരണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു.  അതിനായി പ്രാര്ഥിക്കുന്നു.

Sunday, 7 February 2016

അറിവിന്റെ വഴി

നിശ്ശബ്ദമായ അക്ഷരയാത്ര.. അതായിരുന്നല്ലൊ ശാന്തിവിചാരം ഇതുവരെ.. സജീവമായിരുന്ന യാത്ര പിന്നെ എവിടെയോ മുതല് നിര്ജീവമായി. അല്ലെങ്കില് ആക്കി.  വാക്കുകള്ക്ക് ജീവന് നല്കുന്നത് ശബ്ദമാണ്. രൂപവും. ജീവനുള്ള പോസ്റ്റുകളാണ് വിഡിയോകള്. ഏതാനും വിഡിയോകള് അപ് ലോഡ് ചെയ്യാന് സാധിച്ചതില് അതിയായ സന്തോഷമുണ്ട്. പുതിയ സന്ദേശം അടങ്ങുന്ന വിഡിയോ ആണ് അറിവിന്റെ വഴി 


ഗുരുസ്മരണ എന്ന ട്രയല് വെര്ഷന് കണ്ടവര്ക്ക് നന്ദി. പ്രതികരണങ്ങളറിയിച്ചവര്ക്കും നന്ദി.
 ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ ( A small story of a great contact)  എന്ന് അതിന് പിന്നീട് ടൈറ്റില് ചെയ്തു. രണ്ട് മിനിറ്റ് ദൈര്ഘ്യമുള്ള ആ വിഡിയോക്ലിപ്പ് കാണാത്തവര്ക്ക് കാണുന്നതിനായി ലിംക് ഇവിടെ ഷെയര് ചെയ്യുന്നു.

അറിവിന്റെ വഴി   ആത്മീയദിശയിലേയ്ക്കുള്ള ഒരു ചൂണ്ടുപലക ആയിരിക്കും ഈ പ്രഭാഷണം എന്നു പ്രതീക്ഷിക്കുന്നു. ഭാരതീയസംസ്കാരത്തില് ഒരു ഡിപ്ലമാറ്റിക് അപ്ഗ്രഡേഷന് സംഭവിക്കുന്നതിന് സംസ്കൃതഭാഷ സഹായകമാണ് എന്ന് വീഡിയോവില് പറയുന്നു. ആത്മീയ സംവാദങ്ങള്ക്ക് കേരളത്തിലെ ക്ഷേത്രങ്ങളാണ് അനുയോജ്യമായ വേദി എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രഭാഷണം അവസാനിക്കുന്നു.


Sunday, 24 January 2016

യജ്ഞശിഷ്ടം


ഇത് സപ്താഹം കഴിഞ്ഞ ഇടയ്ക്ക് തന്നെ എഴുതി അയച്ചിരുന്നു. ഇന്ന് ഇപ്പോഴാണ് അതിന്റെ മറുപടി സ്വാമിജിയില് നിന്നും തപാലില് കിട്ടിയത്. ഒരു മാസം മുമ്പേ അയച്ചത്... ഡിലൈ എന്ന് തപാല് മുദ്രയില് കാണുന്നു...
ശ്ലോകമായിട്ട് തന്നെയാണ് സ്വാമിജിയും മറുപടി തന്നിരിക്കുന്നത്.. നോക്കൂ..

പ്രിയ ഹേ വാസുദേവാത്ര
യജ്ഞശിഷ്ടം ലഭേ സ്മ ഭോഃ
അതീവ മോദേ തദ്ദൃഷ്ട്വാ
പഠിത്വാ ച തതഃ പരം.

സര്വദാ മേfനുഗ്രഹസ്തേ തു
ഭവിഷ്യതി ന സംശയഃ
ഈശ്വരോനുഗ്രഹോ ഭൂയാ-
ദിതി ച പ്രാര്ഥയാമ്യഹം.

ആഗാമിവര്ഷസ്യാരംഭേ
ജനുവര്യാഷ്ഷഷ്ഠവാസരേ
സായന്തനേfഹം വര്ത്തിഷ്യേ
സ്വാമിയാര്മഠമന്ദിരേ

യദീച്ഛസി തു മാം ദ്രഷ്ടും
ശക്താസേ പഞ്ചവാദനേ
മധുസൂദനഗൃഹേfഹം സ്യാം
യദീച്ഛസി തഥാ കുരു

ഇതി ഭവദീയഃ സ്വപ്രഭാനന്ദഃ

Friday, 22 January 2016

Nostalgia 1989

Video speech trial 1

Small story of a great contact

ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ

1990 ല് ഡോ. യൂ.ആര് അനന്തമൂര്ത്തി കേരളം വിടാന് നേരത്ത്
പത്രക്കാര് ചോദ്യങ്ങള് കൊണ്ട് പൊതിഞ്ഞു.
അതിനെല്ലാം അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു.
പക്ഷെ ഒരു ചോദ്യത്തിന് മാത്രം മറുപടി ഒഴിവാക്കി.
അത് വഴിയെ മനസ്സിലാവുമെന്ന് സൂചനയും നല്കി.
അതിന് ഉത്തരം കൂടിയാണ് ഈ വിഡിയോയിലുള്ളത്.
രാജിവെച്ചിട്ടും ജോലിയില് തുടരാനുള്ള കാരണം.


Comment please....