Tuesday, 17 December 2013

Recent Time line Posts

Time line overtakes blog!

A time line post of mine is getting audience support better than before,  copying it to here. Blog readers are making either poor comments or no comments. So blogging has became a boring affair for me, talking frankly.
ക്ഷേത്രത്തിലെ ദേവചൈതന്യം പ്രതിഷ്ഠാകര്ത്താവായ തന്ത്രിയുടെ പ്രാണന്റെ അംശമാണ്. ദേവന്റെ പിതൃസ്ഥാനമാണ് തന്ത്രിക്ക് ഉള്ളത്. നിത്യപൂജയിലൂടെ ആ ചൈതന്യത്തെ നിലനിര്ത്തുന്നത് ശാന്തിക്കാരുടെ ജീവിതം സ്പെയര് ചെയ്യുന്നതിലൂടെയാണ്. അവരുടെ മൂലാധാരസ്ഥിതമായ ശക്തി ദിവസവും മൂന്നു തവണ ആ പ്രതിഷ്ഠയിങ്കലേയ്ക്ക് ആവാഹിക്കപ്പെടുന്നു. ഇതിന്റെ ഗുണം അനുഭവിക്കുന്നത് ഭക്തജനങ്ങളും ദേവസ്വങ്ങളുമാണ്. ശാന്തിക്കാരന് കിട്ടുന്ന ഗുണം ദ്രവ്യപരം മാത്രമാണ്. ആത്മീയമല്ല. ആത്മീയമായി അവന് ക്ഷയിക്കുകയാണ്. സമൂഹത്തിന്റെ തടവറയില് അകപ്പെടുകയാണ്. അവന്റെ കുടുംബാംഗങ്ങള്ക്കും ആ വ്യക്തിയെ അനുഭവിക്കാന് കഴിയാതെ വരുന്നു. ആകയാല് ശാന്തിക്കാരോടും അവരുടെ കുടംബത്തോടും ഭക്തജനങ്ങള്ക്കും ദേവസ്വങ്ങള്ക്കും ധാര്മികമായ കടപ്പാടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ആരും തയ്യാറായി കണ്ടിട്ടില്ല. അങ്ങനെയുള്ളവരുടെ സമൂഹത്തോട് ശാന്തിക്കാര്ക്ക് ആത്മാര്ഥത വിചാരിക്കേണ്ടതുണ്ടോ?...


2 ----------------------------------------------------------------------------
Another similar post that became hit in hoursനാളെ ധനു ഒന്ന്. ഒരു അമ്പലത്തില്‍ പൂജക്ക്‌ പോണം.....
ഒരു കണക്കിന് സന്തോഷം ഉള്ള കാര്യം.
പഠിച്ച ജോലി മറക്കാതെ ഇരിക്കണം എങ്കില്‍ പ്രയോഗം വേണം...
പക്ഷെ ഈ so called ഭക്തജനങ്ങളെ സഹിക്കാന്‍ ഞാന്‍ ഇനിയും പഠിച്ചിട്ടില്ല...... വിശേഷിച്ചു ബ്രാഹ്മണ്യം അവകാശപ്പെടുന്ന ഒരു പ്രത്യേക ജാതിവിഭാഗത്തെ...
എന്തൊരു ബഹുമാനം ആണെന്നോ പ്രത്യക്ഷത്തില്‍!
They are making money and position at the expense of our life;
and life style
and we are undertaking their sins as a responsible duty (?) or obligation. പിന്നെ കാണുമ്പൊള്‍ പല്ലിളിച്ചു കാണിക്കുന്നതാണോ വലിയ കാര്യം? ...
ദൈവത്തിന്റെ പേരിലുള്ള ഈ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയോ?
2Like ·  · Promote · 

    3---------------------------------------------------------------------------
  
    ഒരു വട്ടനു ഞാനരവട്ടന്‍ !
    അരവട്ടനു ഞാന്‍ മുഴുവട്ടന്‍ !!

    പ്രമുഖ ഗ്രൂപുകളിലും അത് ചര്ച്ച ആയി. See hot talks from Our Spiritual Group
  • Vasu Diri <<നാരായണഗുരുവിന്റെയും ചട്ടമ്പി സ്വമികളുടെയും സമുദായക്കാര്‍ക്ക് വലിയ വിവരം ഇല്ലാത്തോണ്ട് അവര്‍ അവരെ അംഗീകരിച്ചു അത് കൊണ്ട് ഒരു സംഘടനയെങ്കിലും സമുദായക്കാര്‍ക്ക് അവരുടെ പേരില്‍ കിട്ടി .അറിവ്‌ കിട്ടിയില്ല എങ്കിലും .ആചാര്യ സ്വാമികളെ നമ്പൂരിമാര്‍ അന്ന് തന്നെ ചവിട്ടി പുറത്താക്കിയത്‌ കൊണ്ട് ആചാര്യ സ്വാമികളുടെ പേരില്‍ ഒരു സംഘടന ഉണ്ടാക്കിയെങ്കിലും നമ്മുടെതാക്കാന്‍ നമ്പൂരിമാര്‍ക്ക്‌ കഴിഞ്ഞതും ഇല്ല >>

    സ്വന്തം സമുദായത്തിനുവേണ്ടി ഒരു മഹാന് പരോക്ഷമായും മറ്റൊരു മഹാന് പ്രത്യക്ഷമായും പോരാടി. (മറ്റൊരു സമുദായത്തിനെതിരെ) ശങ്കരാചാര്യര് ഒരു സമുദായ ഉദ്ധാരകനായിരുന്നില്ല.

ഇത്രയും  സൗകര്യം ടൈം ലൈനിൽ ഉള്ളപ്പോൾ  ഊമകൽ ആയ വായനക്കാരുടെ കേന്ദ്രം ആയ ബ്ലോഗില് എന്തിനു വരണമെന്നു തോന്നി!

N.B. വട്ടന്മാര് പ്രതികരിക്കേണ്ടതില്ല. 

Thursday, 12 December 2013

കഥയും കാര്യവും

അസാധാരണമായ ഒന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ഇട്ട സ്റ്റാറ്റസ് അപ്ഡേറ്റ്. ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു മൂഡ് തോന്നി. എഴുതി.  നട്ടുച്ചയ്ക്ക് പാതിരാത്രിയാണെന്ന് തോന്നിയാല് പിന്നെ എന്തു ചെയ്യും. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയല്ലാതെ.

ബന്ധുക്കളില് ചിലര് ഞെട്ടി. പ്രയാസം രേഖപ്പെടുത്തി. മറ്റു ചിലര് സമാധാനിച്ചു. "എന്റെ ഊഹം എത്ര ശരിയാരുന്നു! ... ഇതില് കൂടുതലൊരു തെളിവുവേണോ?"

ഇന്നലെ വരെ ഇല്ലാതിരുന്ന ഈ ജ്വരം എവിടുന്നു വന്നു എന്ന് തോന്നാം. ഇതാണ് പറയുന്നത് എന്നെ മനസ്സിലാക്കാനത്ര എളുപ്പം അല്ല എന്ന്. ഞാനാരാണെന്ന് എനിക്കു തന്നെ അറിയില്ല. എന്റെ കര്ത്തവ്യം എന്താണെന്നും പലപ്പോഴും വ്യക്തമാവാറില്ല. അപ്പോഴൊക്കെ ഒരിടത്ത് അടങ്ങിയിരുന്നു കളയും. വ്യക്തത വരുന്ന കാര്യങ്ങളെ എഴുതാറുള്ളൂ.

ഇല്ലാത്ത വഴിയെ ആണ് ഞാന് സഞ്ചരിക്കുന്നത്. പുതിയ വഴി വെട്ടിയുള്ള യാത്ര. തുരംഗയാത്രപോലെ. അടിമുടി സംഘര്ഷഭരിതമായ ഒരു കഥയാണ് അണിയറയില് ചെയ്യുന്നത്. അതിലെ നായകന്റെ മാനസികാവസ്ഥകളെല്ലാം രചയിതാവിനും അനുഭവിക്കേണ്ടതുണ്ട്.

ഗള്ഫ് മലയാളിയാണ് കഥാനായകന്. ജോലിയോട് ഉള്ള അമിതമായ അറ്റാച്ച് മെന്റ് കാരണം അയാള് അധികം നാട്ടില് വരാറില്ല. രണ്ട് വര്ഷം കൂടി പത്തുദിവസത്തെ അവധിക്കു വന്നപ്പോള് ഉണ്ടായ വിശേഷങ്ങളാണ് കഥയുടെ ഫോര്ഗ്രൌണ്ട്. ഇതിനു സമാന്തരമായി ഇതിനു ബാക് ഗ്രൌണ്ട് ആയി മറ്റൊരു പഴയ കഥയും അതുമായി ബന്ധപ്പെട്ട ഉപകഥകളും ചില ഹിഡന് സ്റ്റോറികളും ചുരുളഴിയുന്നു.

ഇതിലെ അധ്യായങ്ങള് ദിവസങ്ങളാണ്. ഒന്നാം ദിവസം രണ്ടാം ദിവസം എന്നിങ്ങനെ ഡയറി ഫോര്മാറ്റിലാണ്. അതില് ഏഴാം ദിവസമാണ് സംഘര്ഷത്തിന്റെ മൂര്ധന്യാവസ്ഥ. അത് ഇന്നലെ കൊണ്ട് രചന പൂര്ത്തിയായി.

എട്ടാം ദിവസം ഇന്ന് എഴുതണം എന്നു കരുതി. നടന്നില്ല. മനസ്സില് കാണുന്ന ഒരു കാര്യം അതേ വേഗത്തില് കടലാസ്സിലാക്കാന് കഴിയില്ലല്ലൊ. അവിടെത്തന്നെ ഇരുന്ന് ഒരു പാകം വരേണ്ടതുണ്ട്. അതിന് വേണ്ടത് കുറച്ച് സമയം ആണ്. സമയം ആണെങ്കിലങ്ങോട്ട് പോകുന്നുമില്ല.

ഈ കഥയുടെ മാറ്റര് സസ്പെന്സില് സൂക്ഷിക്കേണ്ടിടത്തോളം കാലം എന്നെ മനസ്സിലാക്കാന് അടുത്ത സുഹൃത്തുക്കള്ക്കും കഴിയാതെ വരാം. എന്തായാലും ഇതൊരു പുതിയ നിയോഗമാണ്.  

Tuesday, 10 December 2013

എന്റെ കഥ കഴിയാറായി

ഒക്ടോബര് ഒന്നാം തിയതി തുടങ്ങിയതാണ് ഒരു പുതിയ കഥ എഴുതാനുള്ള പരിശ്രമം. ആദ്യം അതൊരു കടംകഥയായി കാണപ്പെട്ടു. അതിന് ഉത്തരം തേടിയപ്പോള് ഒന്നലധികം ഉത്തരങ്ങള് കാണാന് സാധിച്ചു. കൃത്യമായ ഒരു ഉത്തരം തേടിയുള്ള അന്വേഷണം തുടര്ന്നു. ആ അന്വേഷണയാത്രയ്ക്ക് ഇടയില് ഒത്തിരി ആത്മസംഘര്ഷങ്ങളുണ്ടായി. എങ്കിലും അതിലൊരു രസം ഉണ്ടായിരുന്നു. ആത്മതൃപ്തിയുടെ രസം. കുറെയൊക്കെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. അധികവും പ്രതികരണം ഒഴിവാക്കുന്നവരാകയാല് ബ്ലോഗ് വായനക്കാരെ ഒഴിവാക്കി. പലര്ക്കും പിന്തുടരാൻ കഴിയാതെ വരുന്നതായും മനസ്സിലായി.

കഥ തിരക്കഥയാക്കണമെന്ന് ഒരു സംവിധായകന് നിര്ദ്ദേശിച്ചു. പിന്നെ ആ വഴിയ്ക്ക് ആയി പ്രയത്നം. ഒരു മാസത്തോളം പയറ്റി. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു. നോവലാക്കാന് തീരുമാനിച്ചു. നോവലെഴുത്ത് അന്ത്യം കാണാതെ നീണ്ടു. എവിടെയെങ്കിലും ഒരന്ത്യം കാണുമോ എന്നതും സംശയത്തിലായി. ഒടുവിലത് ഒരിടത്ത് അവസാനിപ്പിച്ചു. വീണ്ടും പരിശോധിച്ചതില് മറ്റു ചിലതുകൂടി ചേര്ക്കണമെന്നു തോന്നി. അതിനാല് യഥാര്ഥ അവസാനം ആയിരുന്നില്ല. ചുവട് മുതലെ പൊളിച്ചെഴുത്ത് വേണ്ടി വന്നു. ഒരു തവണയല്ല. പലതവണ.        

ഒരു മുഴുനീള സംഘര്ഷകഥയാണ്. Suspense Crime Action Thriller എന്നൊക്കെ പറയാം.  എന്തായാലും ഇപ്പോള് അതൊരു ശുഭപര്യവസാനം കണ്ടു. എഴുതി തീരാറായി. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും.  ആത്മ തൃപ്തിക്ക് വേണ്ടി എഴുതുന്നു. അതിനു പ്രസിദ്ധീകരണവും ആയി ഒരു ബന്ധവും ഇല്ല.

Sunday, 8 December 2013

ഭക്തി അദ്വൈതവും വിദ്വേഷ അദ്വൈതവും

ശങ്കരാചാര്യരുടെ അദ്വൈതം ഭക്തിഭാവത്തില് അടിയുറച്ചതാണെന്ന് നമുക്ക് അറിയാം. അതിനു തത്തുല്യമായി കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ശ്രീനാരായണ അദ്വൈതം സമൂഹത്തിലഴിച്ച് വിട്ടത് ബ്രഹ്മത്വവിദ്വേഷത്തിന്റെ ഭാവമല്ലേ.? അതിന്റെ ഗുണഭോക്താവ് ഒരു പ്രത്യേകവിഭാഗവും ദോഷഭോക്താവ് മറ്റൊരു പ്രത്യേകവിഭാഗവുമല്ലേ? ആ  ബൌദ്ധിക ഉപരോധത്തിന്റെ ഫലമായി ഉണ്ടായ അരക്ഷിതാവസ്ഥയിലല്ലേ കേരളത്തില് നന്പൂതിരിമാര് വ്യാപകമായി ബ്രാഹ്മണചര്യ വെടിഞ്ഞത്??അങ്ങനെ ബ്രാഹ്മണചര്യ വെടിഞ്ഞവരെ ലോകം അംഗീകരിച്ചു. ബ്രാഹ്മണ്യം കൊണ്ടു നടക്കുന്ന ശുദ്ധന്മാരെ ഇന്നും ഹിന്ദുക്കള് വേട്ടയാടുന്നു. അതിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നു.

ശുദ്ധമായ ഭക്തിഭാവത്തിനു വിരുദ്ധമാണ് വിദ്വേഷഭാവം. ശുദ്ധനായ ഭക്തന് യാതൊന്നിനെയും ദ്വേഷിക്കുന്നില്ല. വൈഷ്ണവരാണ് ഇതിന് ഉത്തമ ഉദാഹരണം. അവര് പക്ഷേ ദ്വേഷിക്കപ്പെടുന്നുണ്ടാവാം. അതും അവര് പ്രശ്നമാക്കുന്നില്ല. സഹിക്കുന്നു എന്നര്ഥം.

അസുരന്മാരുടെ ഭക്തി ശുദ്ധമല്ല, തങ്ങളുടെ കാര്യസാധ്യം പ്രമാണിച്ച് ഉള്ളവയാണ്. അവരുടെ ഭാവം ആക്രമണത്തിന്റേതാണ്. ശുദ്ധന്മാരുടെ ആത്മരക്ഷയ്ക്ക് തമോഗുണം ഏറിയവരില് നിന്നും അകന്നു നില്ക്കുക അല്ലാതെ വേറെ വഴിയില്ല. ആത്മരക്ഷയ്ക്കും അത് ആവശ്യമായി വന്നു. അതിനുള്ള നിയമങ്ങള് അക്കാലത്തെ രാജാക്കന്മാര് വ്യവസ്ഥ ചെയ്തു. ആയതിന്റെ പരിണാമമാവണം പില്ക്കാലത്ത് അയിത്തം എന്ന ആചാരമായി മാറിയത്.

അതിന് ഉത്തരവാദികള് ബ്രാഹ്മണര് മാത്രമാണെന്ന വാദം ശരിയോ?

Saturday, 7 December 2013

A time line HIT

സുഹൃത്തുക്കളെ, 

ശാന്തിവിചാരം ബ്ലോഗിന്റെ പുതിയ ട്രെന്റ് വായനക്കാര്ക്ക് പിന്തുടരാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നുണ്ടെങ്കില് ഖേദിക്കുന്നു. 

ബ്ലോഗില് നിന്ന് വിട്ടുനില്ക്കേണ്ട സാഹചര്യം എനിക്കും പലകാരണങ്ങളാല് സംഭവിക്കുന്നുണ്ട്. വിരോധികളുടെ രൂപത്തില് ബ്ലോഗിന് ഭീഷണിയായി നരന്തരം പലപേരുകളിലും കമന്റുകളെഴുതുന്നവരെ ഒരുവശത്ത് കണ്ടു.  മറുവശത്ത്   ബ്ലോഗിനുവേണ്ടി വെറുതെ ഊര്ജ്ജം പാഴാക്കരുത് എന്ന് അഭിപ്രായപ്പെട്ട ചില സുഹൃത്തുക്കളുണ്ട്.   വായനക്കാരിലും അംഗങ്ങളിലും അധികവും അഭിപ്രായപ്രകടനം ഒഴിവാക്കുന്നവരായും കാണപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് ബ്ലോഗ് എന്നുള്ളത് സെറ്റിഗ്സ് മാറ്റി പ്രൈവറ്റ് ആക്കാനും അതില് ഐഡി തരുന്നവരെ ആഡ് ചെയ്യാനും ഉദ്ദേശിച്ചത്. ആ തീരുമാനം വളരെ നല്ലതെന്ന് ചിലര് കമന്റ് ചെയ്യുകയും ചെയ്തു. പബ്ലിക് ബ്ലോഗില് കമന്റ് എഴുതാന് പോലും ഇഷ്ടപ്പെടാത്ത സുഹൃത്തുക്കളെ എനിക്കറിയാം. പൊതുലോകത്തോട് ബ്ലോഗെഴുതാനും മാത്രം കടപ്പാടൊന്നും ഒരു വ്യക്തിക്കും ഉള്ളതായും എനിക്കു തോന്നുന്നില്ല. ആരുടെയും ഔദാര്യം സ്വീകരിക്കാനിന്ന് ആരും ഇഷ്ടപ്പെടുന്നില്ല എന്നതും ശരിയല്ലേ?

ടൈം ലൈന് പോസ്റ്റുകള്ക്ക് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നതും ബ്ലോഗിങ്ങിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില് പെടുന്നു. ഇന്നലെ മുഴുവന് സമയവും ടൈം ലൈന് കമന്റുകള്ക്ക് അവ പഠിച്ച് കമന്റുകള് എഴുതുക ആയിരുന്നു. ഇന്നലത്തെ ടൈംലൈന് പോസ്റ്റ് ഒരു റിക്കോര്഼ഡ് ബ്രേക്കര് ആയി. സമീപകാലത്തെങ്ങും ഇത്രയും പ്രതികരണം ഉളവാക്കിയ വേറെ പോസ്റ്റ് ഉള്ളതായി ഓര്ക്കുന്നില്ല. 

ഡോ. ഗോപാലകൃഷ്ണന്റെ വിഷയം ഈ ബ്ലോഗിലും പലതവണ ഹിറ്റ് ആയിട്ടുള്ളതാണെങ്കിലും വായനക്കാരുടെ പങ്കാളിത്തം അവയ്ക്കൊന്നും ഇത്ര തന്നെ ലഭിച്ചിട്ടില്ല. അതിനാല് ഇന്നലെ ഞാന് ടൈം ലൈനില് പോസ്റ്റ് ചെയ്ത മാറ്റര് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

----------------------------------------------------------------------------------------------

ഡോ. എന് ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണത്തില് നമ്പൂതിരിമാരെയും ബ്രാഹ്മണരെയും തമ്മില് വിവേചിക്കാനുള്ള പരിശ്രമം കണ്ടു. നമ്പൂതിരി ഒരു ജാതിവര്ഗ്ഗം (മലയന്, വേടന്, കാട്ടാളന് എന്നൊക്കെ പോലെ) മാത്രമാണെന്നും ബ്രാഹ്മണന് അറിവുകൊണ്ട് നേടാവുന്ന ഒരു ഡിഗ്രി ആണെന്നുമാണ് വാദത്തിന്റെ ചുരുക്കം. (അത് ഏതു കശാപ്പുകാരനും ആയിത്തീരാവുന്നതേയുള്ളൂ.). 
നമ്പൂതിരിമാരെ അദ്ദേഹം so called brahmins എന്നാണ് വിശേഷിപ്പിച്ചത്. അത് ശരിയാണെങ്കില് ഇവിടുത്തെ ഹിന്ദുക്കളും so called hindus അല്ലേ?.. ഏതു ഹിന്ദുവാണ് ഇവിടെ ഹിംസയില് ദുഃഖിക്കുന്നത്? 90 ശതമാനവും ഹിംസ ചെയ്യുന്നവരാണ്. ശുദ്ധാത്മാക്കളെ ആക്ഷേപിച്ച് അവരുടെ കര്മഫലം തട്ടിയെടുത്ത് ഷൈന് ചെയ്യുകയല്ലേ പലരും? 
ഇന്നും അഹിംസാനിഷ്ഠരായി ജീവിക്കുന്നവരാണ് നമ്പൂതിരിമാരെന്നു കാണാം. ഏറ്റുമുട്ടലിനുള്ള അറിവ് അവര്ക്കില്ല. അടങ്ങിയിരിക്കാനുള്ള അറിവ് അവര്ക്ക് ആവശ്യത്തിലധികം ഉണ്ട്താനും. അവരുടെ പ്രസ്താവനകളില് പോലും പരഹിംസ കലരാതെയിരിക്കാന് അവര് ബദ്ധശ്രദ്ധരാണെണ്. സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അറിവ് പ്രകടിപ്പിച്ച് കലശല് കൂട്ടി മറ്റുള്ളവരുടെ സ്വസ്ഥതയെ നശിപ്പിക്കുന്ന ഹിംസാത്മകമായ വിനോദത്തിന് അവരില്ല.
അതിനാല് ഡോക്ടര് വിഭാവന ചെയ്ത ബ്രാഹ്മണരെക്കാള് ശ്രേഷ്ഠര് നമ്പൂതിരിമാരാണെന്ന് ഞാന് കരുതുന്നു. 
--------------------------------------------------------------------------------------------
Comments
ഇതിന് അനുകൂലമായും പ്രതികൂലമായും ശ്രദ്ധേയമായ പല കമന്റുകളും ലഭിച്ചു. അതിലെനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത് ജനിതകദോഷ ആരോപണം ആണ്. അതിലൂടെ ആ കമന്റ് എഴുതിയ വ്യക്തിയുടെ ദോഷവും. അത്തരക്കാരുടെ ദൃഷ്ടിയില് നമ്പൂതിരി എന്നാല് ആരുടേയും ആട്ടും തുപ്പും കേട്ട് ഭാവഭേം കൂടാതെ സഹിച്ച് ഇരിക്കുന്നവന് ആയിരിക്കണം! പ്രതികരിച്ചാല് അതിന് കാരണം ജനിതകദോഷമാണത്രേ! അതായത് ലോകത്തില് നമ്പൂതിരിയെ ഭര്ത്സിക്കാന് എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിന് കാരണം ഇല്ലെങ്കില് പോലും പ്രതികരിക്കാന് നമ്പൂതിരിക്ക് അവകാശം ഇല്ല എന്നുമല്ലേ.  ഇങ്ങനെ ഒരു ശുദ്ധവര്ഗ്ഗവിരുദ്ധ ചിന്താഗതിക്ക് കാരണവും ജനിതകദോഷം ആവാമല്ലൊ. ആദ്യം അതൊന്ന് പരിശോധിച്ചു വരട്ടെ! ഈ സനാതനന്മാരുടെ 'തന്തയ്ക്കുവിളി' ഭയന്നാണ് അറിവുള്ള പാവം നമ്പൂതിരിമാര് വായ തുറക്കാത്തത്. അല്ലാതെ അവര് അഭിപ്രായശൂന്യരായിട്ടല്ല. LINK to the TIME line post
---------------------------------------------------------------------------------
അതുകൊണ്ട്, ബ്ലോഗ് പ്രൈവറ്റാക്കാന് സഹകരിച്ചാല് ഇങ്ങനെയുള്ള പരസ്യ ചര്ച്ചകള് ഒഴിവാക്കാം.

Re designing

This blog is redesigning. 
ഇപ്പോൾ എഴുതുന്നതിന്റെ പത്തിരട്ടി ഉന്നത നിലവാരത്തിൽ ആയിരിക്കും ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്. അത് വേണോ വേണ്ടയോ എന്ന് വായനക്കാര്ക്ക്  തീരുമാനിക്കാം. തുടരണം എന്ന് എനിക്ക് വലിയ നിര്ബന്ധം ഇല്ല. വായനക്കാര് ആരൊക്കെ എന്ന് അറിയാൻ എനിക്ക് സാധിക്കണം. അത്രയും മതി. അതിനാണ് പേരുവിവരം ചോദിക്കുന്നത്.

വളരെ ചൂടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ എഴുതി വരുന്നത്. അറിയേണ്ടവർക്ക് ടൈം ലൈനിൽ വരാം. ഇങ്ങോട്ട് വീണ്ടും   കൊണ്ടുവരാൻ സമയസൗകര്യപരിമിതികളുണ്ട്.

ഗൗരവമായ ചർച്ചകൾ ടൈം ലൈനിൽ പുരോഗമിക്കുന്നു. അതിനാല് ബ്ലോഗിൽ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ബ്ലോഗിൽ എഴുതുന്നത്‌ ടൈം ലൈനിൽ ഇട്ടാൽ ഇതിലും അധികം നന്നായി  ചര്ച്ച നടക്കും എന്ന് തെളിഞ്ഞു.
 

see the latest comments on post on Dr.N.Gopalakrishnan . I am getting more and more comments on my time line.  find it inconvenient to blog as before.
  • Vasu Diri ശാന്തിക്കാര്ക്ക് പലതും ആധികാരികമായി പറയാന് കഴിയും. പക്ഷെ ഒരു ഭക്തനും അതിന് ചെവി തരില്ല. ഒരു പത്രവും അവനെ പ്രസിദ്ധീകരിക്കില്ല. അതൊക്കെ ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ അഭിപ്രായം എന്നേ വിലയിരുത്തൂ. അതിനാല് ആരും ഒന്നും പബ്ലിക് ആയി പറയുകയുമില്ല. എന്നെ കേള്ക്കാന് ഇഷ്ടമില്ലാത്തവര് ഞാന് ചെയ്യുന്ന പൂജയുടെ ഫലവും അനുഭവിക്കേണ്ട എന്ന് എനിക്ക് തോന്നി. അങ്ങനെ ശാന്തി വലിച്ചെറിഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്.
  • Vasu Diri ഒരു ദിവസം പൂജ കഴിക്കുന്നതിനേക്കാള് ദൈവാനുഗ്രഹം ലഭിക്കും സത്യസന്ധമായ ഒരു വാചകം പ്രകാശിപ്പിച്ചാല് എന്ന് ഞാന് വിശ്വസിക്കുന്നു.

Wednesday, 4 December 2013

ഔദ്യോഗികമായ വിവരം

സുഹൃത്തുക്കളെ,

നമ്മുടെ ബ്ലോഗ് ഇപ്പൊ കൂടുതല് സ്വതന്ത്രം ആയിരിക്കുന്നു.
നോം ഒരു ശാന്തിക്കാരന് ആയിരുന്ന കാലത്ത് ആരംഭിച്ച ബ്ലോഗാണേയ്..
ശാന്തി പോയപ്പോ.. ബ്ലോഗിനും കുറച്ച് ശനീടെ അപഹാരോണ്ടായി...
പക്ഷെ ഇപ്പൊ ബ്ലോഗ് പച്ച പിടിക്കാന് തുടങ്ങീട്ട്ണ്ട്.
ദൈവാധീനം.

നമ്മുടെ ടൈം ലൈനില് ഘനഗംഭീരമായ ചര്ച്ചകള് പുരോഗമിക്കുന്നു.
എതിരഭിപ്രായങ്ങള് പറഞ്ഞിരുന്ന പ്രമുഖവ്യക്തികളില് പലരും മിണ്ടാതായിരിക്കുന്നു.
ബ്ലോഗില് വരാന് നമുക്ക് സമയം കഷ്ടി.
കൂടുതല് ഗഹനമായ കാര്യങ്ങളാണ് ഇനി ചര്ച്ച ചെയ്യാനുദ്ദേശിക്കുന്നത്.
അതില് താല്പര്യമില്ലാത്തവരെ കര്ശനമായും ഒഴിവാക്കേണ്ടതുണ്ട്.

പിന്നേയ് പറഞ്ഞില്ലാന്ന് വേണ്ട. .
ജനുവരി മുതല് ഇത് പ്രൈവറ്റ് ബ്ലോഗ് ആക്കാന് ധാരണയായിട്ട്ണ്ട്.
രജിസ്ട്രേഡ് വായനക്കാര് മാത്രം മതി.
അതിന്റെ വ്യവസ്ഥകളൊക്കെ തീരുമാനിക്കും.
വായനക്കാരുടെ അളവനുസരിച്ച് ആയിരിക്കും.
വായനക്കാരായി തുടരാനാഗ്രഹിക്കുന്നവര് ശാന്തിവിചാരം ഫേസ് ബുക്ക് ഗ്രൂപ്പില് നിന്നും താല്ക്കാലിക രജിസ്ട്രേഷന് എടുക്കേണ്ടതാണ്.

പുതിയ സൃഷ്ടികൾ അത്രമേൽ സ്വകാര്യത ആവശ്യം ഉള്ളവ ആണ്. 
No public is not eligible to attend.
The matter is made with professional perfection and interest.  

ശാന്തിവിചാരം പുതിയ ചിന്തകള് വളരെ ലിബറലാണ്. അത് പലര്ക്കും ഉള്ക്കൊള്ളാന് പ്രയാസം തോന്നാം. അതിനാല് ഈ ബ്ലോഗ് സമാധാനകരമായി നടത്തുന്നതിന് ഇതില് താല്പര്യമുള്ളവരുടെ മാത്രം സ്വകാര്യതയിലേയ്ക്ക് ഒതുക്കാമെന്ന് വിചാരിക്കുന്നു.

Time line posts 1 അദ്വൈതസിദ്ധാന്തം
                        2 ശ്രീനാരായണ അദ്വൈതം