Sunday, 27 October 2013
Tuesday, 22 October 2013
An explaination
ബ്ലോഗെഴുത്ത് നിര്ത്തിയത് എന്തുകൊണ്ടാണെന്ന സംശയം ചിലര് പ്രകടിപ്പിച്ചുകണ്ടു. ഇതിന് സാമാന്യ ഉത്തരം അവിടെതന്നെ നല്കിയെങ്കിലും പോരെന്നു തോന്നി. ഒരു ചെറിയ വിശദീകരണം.
ഓരോരുത്തര്ക്കും ഓരോ ശൈലിയുണ്ട്. ആര്ക്കും ഒരു രീതിയിലും ഹാനികരമാവാത്ത അഹിതകരമാവാത്ത ഒരു രചനാരീതിയാണ് ഞാന് അവലംബിച്ചിട്ടുള്ളത്. ക്രിയാത്മകവിമര്ശനം വിദ്വേഷഭാവം ഇല്ലാതെ സരസമായും സരളമായും നിര്വഹിക്കുക എന്ന ധര്മ്മം നീതിയോടെ ചെയ്തിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്.
വ്യക്തികളെപ്പറ്റിയും പ്രസ്ഥാനങ്ങളെ പറ്റിയും നല്ലതല്ലാത്ത പരാമര്ശം വേണ്ടിവരുമ്പോള് അവരുടെ പേര് ഒഴിവാക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല് എന് ഗോപാലകൃഷ്ണന്റെ പേര് ആ ആനുകൂല്യം അര്ഹിക്കുന്നതായി തോന്നിയില്ല. പ്രോപ്പര് ചാനലില് അദ്ദേഹത്തിന് അയച്ച മെയിലുകള്ക്ക് മറുപടിയില്ല. കമന്റുകള് ഡിലീറ്റ് ചെയ്യുക, ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രതികൂലപ്രതികരണങ്ങളാണ് അദ്ദേഹത്തില് നിന്നുണ്ടായത്. ആ വിഷയത്തിലേയ്ക്ക് ഇവിടെ കടക്കുന്നില്ല..
ആരെയും അപകീര്ത്തിപ്പെടുത്തുക എന്ന ലക്ഷ്യം എനിക്കില്ല. ആരോഗ്യപരമായ വിമര്ശനത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടാണ് ഞാന് പല ഇഷ്ടമല്ലാത്ത കമന്റുകള് പോലും നിലനിര്ത്തുന്നത്..
അധ്യാപകവധം ജഡ്ജ് വധം തുടങ്ങിയ പോസ്റ്റുകള് ഒരുപക്ഷേ ആ ദിശയിലുള്ള ആദ്യത്തെ ഇനം ആയിരിക്കാം. വേറെ എഴുത്തുകാര് ആ ദിശയില് ഇതിനു മുമ്പ് ചിന്തിക്കാത്തത് എന്റെ കുറ്റമല്ല. അവയ്ക്ക് എതിര്പ്പുമായി രംഗത്ത് വന്നത് ഒരാള് മാത്രമാണ്. അധ്യാപകരൂപത്തില് അച്ചടക്കം പഠിപ്പിക്കാന് വന്നയാള് അമ്പതോളം പ്രൊഫൈലുകളുള്ള ആളാണെന്നറിയുന്നു. അയാളിലൊരു വിദ്യാര്ഥി ഉണ്ടെങ്കില്, ഞാനിപ്പോള് പാലിച്ചുവരുന്ന മിതത്വവും അച്ചടക്കവും അയാള്ക്കൊരു പാഠമാകും. ഇല്ലെങ്കില് വേണ്ട. ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ സമുദായത്തെയോ നന്നാക്കിക്കൊള്ളാം എന്നൊന്നും എഗ്രിമന്റില്ല.
ക്ഷേത്രപൂജാരംഗത്ത് എന്റെ അനുഭവവും അറിവുമാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. ആ രംഗം കൈവിട്ടതില് പിന്നെ അങ്ങനെ ഒരു ആവശ്യബോധമില്ല. ദീര്ഘകാലങ്ങളായി ചെയ്യപ്പെട്ട മാനസപൂജകളുടെയും മനോധര്മ്മത്തിന്റെയും ഫലമാണ് അക്ഷരക്ഷേത്രം. ശുദ്ധമായ വൈദികഭാവനകളാണ് ഇതില് അന്തര്ഭവിച്ചിട്ടുള്ളത്. ഇതിന്റെ ശക്തി എന്താണെന്ന് ലോകരെ ബോധ്യമാക്കുന്നതിന് എനിക്ക് ഒരു വാചകക്കസര്ത്തിന്റെ ആവശ്യമില്ല. ആ ക്ഷേത്രസ്വരൂപം അത് സ്വയം ബോധ്യപ്പെടുത്താന് പര്യാപ്തമാണെന്ന ബോധ്യം എനിക്കുണ്ട്. I find it as a talking model.
ധാരാളം വായനക്കാരുള്ള ബ്ലോഗാണ് ഇതെന്നറിയാം. മുന്നറിയിപ്പ് കൂടാതെ പെട്ടെന്ന് നിര്ത്തുമ്പോള് ആര്ക്കൊക്കെ എന്തൊക്കെയാണ് തോന്നുക എന്നൊന്നും എനിക്കറിയില്ല. കമന്റുകള് ഒഴിവാക്കുന്നവരാണധികവും. അതിനാല് ബ്ലോഗ് നിര്ത്താന് പാടില്ലാത്ത വിധം അടുപ്പമൊന്നും ആരോടും ഉണ്ടായിട്ടില്ല. ഇതു നിര്ത്തുമ്പോള് ഒരു ദൌത്യം വിജയകരമായി പൂര്ത്തീകരിച്ച സംതൃപ്തിയുണ്ട്. ആരോടും പരിഭവമില്ല. ഓരോന്നിനും ഓരോരോ നിമിത്തങ്ങളുണ്ടാവുന്നു. എന്നേ വിചാരിക്കുന്നുള്ളൂ.
ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കലാണ് റോക്കറ്റിന്റെ ധര്മ്മം. അതു കഴിഞ്ഞാല് റോക്കറ്റില്ല. വന്ന വഴി കുറെ പുകയും കരിയും മാത്രം. അക്ഷരക്ഷേത്രമെന്ന ആശയത്തെ ലോകതലത്തിലേയ്ക്ക് കൊണ്ടുവരാന് സാധിച്ചത് ഒരു വലിയ കാര്യമായി അനുഭവപ്പെടുന്നു. ഞാനെഴുതിക്കൂട്ടിയ ബ്ലോഗുകളുടെ കൂമ്പാരം ഒരു പര്വതമാണെങ്കില് അതിന്റെ കൊടുമുടിയില് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതെന്താണെന്നത് വിശകലനം അര്ഹിക്കുന്ന കാര്യമാണെങ്കിലും ഒരു വിശകലനത്തിന് തല്ക്കാലം മുതിരുന്നില്ല. വയ്യ. അവശതകൊണ്ടാണ്. അറിവിന്റെ പോരായ്മകൊണ്ടും.സംസ്കൃതഭാഷയിലത് എഴുതാനിടയായതും അവതരിപ്പിച്ചതും എന്തോ കുറ്റകൃത്യം ചെയ്തതുപോലെയാണ് പലരും കാണുന്നത് എന്ന് തോന്നി. അനുഭവങ്ങളിലൂടെ ദര്ശിച്ച പ്രസ്തുത ക്ഷേത്രസ്വരൂപം എല്ലാവര്ക്കും അനുഭവവേദ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.

Tuesday, 15 October 2013
മറുപടി
പ്രതികരണം ആവശ്യപ്പെട്ട് ഒരു സുഹൃത്ത് അയച്ചു തന്ന മാറ്ററാണിത്.

പ്രതികരണം = നന്നായി, വളരെ സന്തോഷം.
അബ്രാഹ്മണരും ബ്രാഹ്മണരും തുല്യരാണെന്ന നിയമത്തില് ഹിന്ദുക്കള് വിശ്വസിക്കെ,
ബ്രാഹ്മണാചാരങ്ങളെ ലോകം അവിശ്വസിക്കെ,
അബ്രാഹ്മണരെ പൂജാരികളായി വാഴിക്കെ , (only in Kerala)
ബ്രാഹ്മണരെന്തിന് ക്ഷേത്രങ്ങളില് പോകണം?
ഇതോടൊപ്പം സന്തോഷം പകര്ന്ന മറ്റൊരു മാറ്ററും പോസ്റ്റ് ചെയ്യുന്നു.
അബ്രാഹ്മണനായ ഒരു വ്യക്തി രണ്ടോ മൂന്നോ വൈദിക സൂക്തങ്ങള് പഠിച്ചാല് അവനെ ഒരു വേദപണ്ഡിതനായി ഇന്നത്തെ സമൂഹം, വിശേഷിച്ച് നമ്പൂതിരിമാര് വെച്ചുവാഴ്ത്തും. എന്നാല് വേദം മുഴുവന് പഠിച്ചാലും ഒരുവന് നമ്പൂതിരി ആയിരുന്നാല് സ്വഭാവത്തില് സാധുവും കൂടി ആയിരുന്നാല് പറയുകയും വേണ്ട. അവന് അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു അഭിവൃദ്ധിയും ഉണ്ടാവണമെന്നില്ല. എന്തെങ്കിലും കാര്യം നേടണമെങ്കില് വേദോപാസന മാത്രം പോരാ, അധികാരികളെ സേവിക്കുക തന്നെ വേണം.

Thursday, 26 September 2013
The End
ശാന്തിവിചാരം
ഇവിടെ പൂര്ണമാവുന്നു.
ഇതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദി.
പുതിയ അപ്ഡേറ്റുകള്ക്കായി കാത്തിരിക്കുന്നവരുണ്ടെന്നറിയാം.
പക്ഷെ അത് ഒഴിവാക്കുകയാണ് ഭേദം എന്ന് പഠിപ്പിക്കുന്ന
അനുഭവപരമ്പരകളാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആത്മസംയമനത്തിനുള്ള പരിശീലനത്തിലാണ് ഞാന്.
Nothing more to say than this. :)
Review on 12.10.13
Essential and inevitable pts will be reflected through the tm line. A post about TOL is likely to be a leading thread.

Wednesday, 25 September 2013
Temple of Letters
ഷൊര്ണൂരില് ഇരട്ടമ്പലം ശിവക്ഷേത്രത്തില് 22 സെപ്തം.2013 ഞായറാഴ്ച അവതരിപ്പിച്ച അക്ഷരക്ഷേത്രത്തിന്റെ രൂപം.
യോഗം സംഘടിപ്പിച്ചത് നമ്പൂതിരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്തത് ശ്രീ. ജയന് കവിയൂര്.
എനിക്ക് പറയാനുള്ളതൊക്കെ ഒരുവിധം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ സംശയങ്ങള്ക്ക് മറുപടി മാത്രം എഴുതുന്നു. എന്താണ് അക്ഷരക്ഷേത്രം എന്ന ചോദ്യം വിശദീകരണം ആവശ്യപ്പെടുന്നതായി അതവതരിപ്പിച്ച ഫേസ് ബുക്ക് ഗ്രൂപ്പില് കണ്ടു. ഒരു സുഹൃത്തിന്റെ പ്രൊഫൈലില്നിന്നാണ് അതറിഞ്ഞത്. അതിനാല് മറുപടി സ്വന്തം സ്ഥലമായ ഇവിടെ എഴുതുന്നു.
കണ്ണുകള്ക്ക് ആനന്ദം പകരുന്ന ഒരു ക്ഷേത്രരൂപമാണിത്. ഒരു കലാരൂപം എന്നതിലുപരി ചില സങ്കല്പങ്ങളും ഇതിന് പിന്നിലുണ്ട്. ഈ രൂപം ഒരു മാതൃക എന്നേ ഉള്ളൂ. ഇതിനു മുമ്പും അനവധി മാതൃകകള് ഉണ്ടാക്കിയിരുന്നു. കുറച്ചുകൂടി perfect ആവാനുണ്ട്. ഒരു semifinal form എന്നു പറയാം.
ഈ വിഷയത്തില് എഴുതിയ പോസ്റ്റുകളുടെ ലിംകുകള് ഇ ബ്ലോഗിലെ Others എന്ന മെനുവില് TOL എന്ന വിഭാഗത്തില് നിന്ന് ലഭിക്കും. വിശകലനങ്ങളൊന്നും തന്നെ പൂര്ണമായിട്ടില്ല എന്നറിയാം. പക്ഷെ അത്രേ പറ്റൂ. കാരണം ഇത് എന്റെ ഇമാജിനേഷന്റെ Hilltop ആണ്. ഈ രൂപം ദര്ശിച്ച് ഇരിക്കുമ്പോള് മറ്റൊരു ക്ഷേത്രത്തില് പോവണം എന്ന് തോന്നില്ല. ശക്തമായ പ്രചോദനതരംഗങ്ങള് ഈ രൂപത്തില് നിന്നും സ്വീകരിക്കാന് എനിക്ക് കഴിയുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.
എന്റെ ഇരുപത്തഞ്ചുവര്ഷത്തെ രചനാ പരിശീലനത്തിന്റെ ഉല്പന്നങ്ങളായി അനവധി സാഹിത്യസൃഷ്ടികള് ഇതിനകം രൂപം കൊണ്ടിട്ടുണ്ട്. അവയുടെ നൂറിലൊരംശം പോലും വെളിച്ചം കണ്ടിട്ടില്ല. അതിലെനിക്ക് പ്രയാസമില്ല. കാരണം ഈ രൂപം മാത്രം വെളിച്ചം കണ്ടാല് മതി. എന്റെ സംഭാവനയായി ഇത് മാത്രം അംഗീകരിക്കപ്പെട്ടാല് മതി.
ബാക്കി എഴുതിയ പേപ്പറുകളെല്ലാം അഗ്നിയില് ആഹുതി ചെയ്താല് ഫലമായി വിശുദ്ധമായ കുറച്ച് ഭസ്മം എങ്കിലും ലഭിക്കും. പ്രസിദ്ധീകരിച്ചാലോ... ചിലര്ക്ക് ഇഷ്ടപ്പെടും. മറ്റു ചിലര്ക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടവരെക്കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല. വിരോധികളെ കൊണ്ട് ഉപദ്രവം ഉണ്ടാകും താനും. ഇതാണ് എന്നെ ബ്ലോഗ് അനുഭവം പഠിപ്പിച്ച പാഠം. അതുകൊണ്ടും കൂടിയാണ് ഇത് ഉപസംഹരിക്കാന് ശ്രമിക്കുന്നത്. ചോദ്യകര്ത്താക്കള്ക്ക് നന്ദി.
അക്ഷരക്ഷേത്രത്തെ കുറിച്ച് വിശകലനം ചെയ്യാന് എനിക്ക് സാധിക്കാതെ വരുന്നു. കാരണം ഒരു ആത്മകഥ എഴുതാന് ഞാനാഗ്രഹിക്കുന്നില്ല. അത്രമേല് ആത്മബന്ധമുള്ള ഒരു കണ്സപ്റ്റ് ആണത്.
Tuesday, 24 September 2013
My Last words
മുന് പോസ്റ്റിന്റെ കമന്റ് ബോക്സില് കുറെ അധികം എഴുതി. കുറച്ചുകൂടി ബാക്കിയുണ്ട്. അതിവിടെയാവാം.
ഈ പ്രസിദ്ധീകരണം മുമ്പോട്ടുകൊണ്ടുപോകാന് കഴിയാതെ വരുന്നു. ഇന്നലെ ഫേസ് ബുക്ക് എന്റെ ഫ്യൂസ് ഊരി. കാരണം വ്യക്തമല്ല എങ്കിലും ഊഹിക്കാന് കഴിയും. ആരുടെയെങ്കിലും പരാതി കിട്ടിയിരിക്കാം. അത് ഒരാളുടെയാവാം ഒമ്പത് ആളുടെയും ആവാം. ഒരാള് വിളിച്ചുകൂട്ടിയ യോഗത്തില് ഒമ്പതാളുണ്ടായി എന്നറിഞ്ഞു. അതിനെ തുടര്ന്നാണ് ഈ ദുരന്തം. അതിനെ ഗൂഢാലോചന എന്ന് വിളിച്ചാലതൊരു മഹാ അപരാധമായിത്തീരാം. യോഗത്തെ അവഹേളിക്ക്യേ.. അതും മാന്യവ്യക്തികള് വിളിച്ചുകൂട്ടിയ യോഗത്തെ.. എന്തായാലും മഹാസമ്മേളനത്തിന് ശേഷവും ബ്ലോക്ക് ചെയ്ത വ്യക്തിയില് നിന്ന് നീട്ടിപ്പിടിച്ചെഴുതിയ കമന്റുകള് ബ്ലോഗില് ലഭിച്ചിരുന്നു. അതിലൊന്ന് ഡിലീറ്റ് ചെയ്തു. രണ്ടാമത്തെത് അവിടെയുണ്ട് കാണാം.
എല്ലാവരും ഒരുതരത്തിലല്ലെങ്കില് മറ്റൊരു തരത്തിലുള്ള ദുരന്തത്തിന് വിധേയരാണ്. ഇവിടെ ആരും സുരക്ഷിതരല്ല. രക്ഷിക്കേണ്ട ആള് ഈശ്വരനാണ്. എല്ലാവരേയും രക്ഷിക്കാന് ഈശ്വരന് താല്പര്യമില്ല എന്നാണ് ഹിന്ദുമതം പറയുന്നത്. അധര്മ്മികളെ നിഗ്രഹിക്കാനാണ് ഈശ്വരന് താല്പര്യം എന്നാണല്ലൊ ഹിന്ദുപുരാണങ്ങളെല്ലാം പറയുന്നത്. അതുപോലെ ധാര്മ്മികരെ നിഗ്രഹിക്കാനാണ് അസുരന്മാര്ക്ക് താല്പര്യം. എന്നെ നിഗ്രഹിക്കുന്നത് ആരാണെന്നറിയില്ല. അധ്യാപകവധവും ജഡ്ജ് വധവും ഒക്കെ എഴുതിയ ഞാന് വധ്യനാണെങ്കില് വധിക്കപ്പെടുന്നതില് സന്തോഷമേ ഉള്ളൂ. അതൊരു വാധ്യാരുടെ കൈകൊണ്ടായാല് സന്തോഷമേയുള്ളൂ.

Monday, 23 September 2013
TOL Demo @ Shornur
ജീവിതമേ ശാശ്വതമല്ല. അപ്പോള് പിന്നെ ഇ-ജീവിതമോ? I mean life in this virtual electronic world. It is another bubble. പുഴയിലെ ഒഴുകിപ്പോകുന്ന നുരയും പതയും പോലെ....
ഷൊര്ണൂരിലൊരു സൌഹൃദസംഗമം കഴിഞ്ഞു. ആ വിഷയം ബ്ലോഗ് ചെയ്യണമെന്ന് ചിലരാവശ്യപ്പെടുകയും ചെയ്തു. ഇന്നലെ ആ ഗ്രൂപ്പില് അതിനെപ്പറ്റി നീട്ടിയെഴുതി. ഇപ്പൊ നീട്ടിയെഴുത്താണ് താല്പര്യം. ചുരുക്കിയെഴുത്താണല്ലൊ ബ്ലോഗിങ്. രണ്ടും കൂടി വേണോന്നാ... :)
Just mentioning one thing, unavoidable. Temple of Letters presented in the meet. വലിയൊരു കാര്യം സാധിച്ച പ്രതീതി. ധന്യത. പക്ഷെ വേണ്ടത്ര വിശകലനം ചെയ്യാന് സാധിച്ചില്ല എന്ന ഖേദമാണ് കൂടുതല്.. ഇനി വിശകലനകല പരിശീലിക്കാം. പിന്നെ സംഗ്രഹണത്തിന്റെ ആവശ്യമില്ല. അതാ ബ്ലോഗ് നിര്ത്ത്യാലോ എന്നൊക്കെ പറയുന്നത്. വിശകലനത്തേക്കാള് പ്രയാസം സംഗ്രഹണം ആണേ.. ചെലത് അപകടാവ്വേം ചെയ്തു. :)
ഒരുതരം വീര്പ്പുമുട്ടലിലാണിപ്പോ. ആവേശമൊന്നുമില്ല. നിതാന്തമായ നിശ്ശബ്ദതയിലേയ്ക്ക് വഴുതിവീഴുന്നു. യാഗഭൂമിയായ പാഞ്ഞാള് സന്ദര്ശിച്ചതിന്റെ പുണ്യമോ !
2. അക്ഷരക്ഷേത്രം
ഈ ബ്ലോഗിലൂടെ പലതവണ സൂചിപ്പിച്ചിട്ടുള്ള അക്ഷരക്ഷേത്രത്തിന്റെ പുതിയ മാതൃക ഷൊര്ണൂരില് അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. എന്നാല് വേണ്ടതുപോലെ എല്ലാവര്ക്കും മനസ്സിലാക്കാന് പാകത്തിന് വിശകലനം ചെയ്യാനൊന്നും സാധിച്ചില്ല. അതിന് രണ്ടാണ് കാരണങ്ങള്. വിഷയത്തിന്റെ സങ്കീര്ണതയാണ് മുഖ്യകാരണം. പിന്നെ presentation skill പോരാ എന്നതും. എന്തായാലും അതൊരു ചടങ്ങു കഴിക്കല് ആയി. ദൈവികകാര്യങ്ങളധികവും അങ്ങനെ ആണല്ലൊ. അതിന് നല്ല ഉദ്ദേശ്യം ഉണ്ടെങ്കില് നല്ല ഫലം ലഭിക്കും. അതല്ലെങ്കില് മറിച്ചും. ആ ബോധ്യമുണ്ട്.
ഇപ്പോള് തന്നെ നല്ലൊരു ഫലം ലഭിച്ചിരിക്കുന്നു. ഫേസ്ബുക്ക് അക്കൌണ്ട് എങ്ങനെയോ ബ്ലോക്ക് ആയി. എത്രയധികം സമയമാണ് അതിലൂടെ എനിക്ക് ലാഭം കിട്ടിയിരിക്കുന്നത്.. ഹഹഹ. പുതിയത് എടുക്കാന് നോക്കീട്ടും പറ്റുന്നില്ല. ഇത്ര നാളും നല്കി വന്ന ഫേസ്ബുക്കിന്റെ സേവനത്തിന് ഇവിടെ നന്ദി രേഖപ്പെടുത്തുന്നു.
Temple of Letters
The latest version of TOL as presented in Shornur. I was not prepared well enough to demonstrate the subject which is a little complicated, very hard to describe. Especially in a function whose main purpose was something else.
Important Notice
I happened to leave fb for unknown reason. Hacked? unable to take new password. I think God is redirecting me to somewhere else. Wish to leave blog too. Let me leave with pleasure. Thank u all.
Subscribe to:
Posts (Atom)

.jpg)